കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് ഭീഷണി; ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമെന്ന് മുരളീധരന്‍

നടിയെ തട്ടിക്കൊണ്ട് പോയ കേസന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പിക്കുകയോ കോടതി നിരീക്ഷണത്തില്‍ നടത്തുകയോ വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

  • By Akshay
Google Oneindia Malayalam News

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ടതുമായി ഇപ്പോള്‍ നടക്കുന്ന അന്വേഷണം വെറും പ്രഹസനമാണെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. സിനിമാ നടിയ്ക്ക് ഭീഷണിയും സമ്മര്‍ദ്ദമുണ്ട്. സത്യം പുറത്തുവരാതാരിക്കാനാണ് നടി മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും വിലക്കിയതെന്നും അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥ പ്രതി ആരെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അത് മറച്ചുവെക്കാനാണഅ കേസില്‍ ഗൂഡാലോചന നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പിക്കുകയോ കോടതി നിരീക്ഷണത്തില്‍ നടത്തുകയോ വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

 പോലീസിന് കഴിഞ്ഞില്ല

പോലീസിന് കഴിഞ്ഞില്ല

കോടതിയില്‍ കീഴടങ്ങാന്‍ സുനിയെ സഹായിക്കാന്‍ ശ്രമിച്ച അഭിഭാഷക ആരാണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

 കൂട്ടുപ്രതി

കൂട്ടുപ്രതി

കൂട്ടുപ്രതികളിലൊരാളായ മണികണ്ഠന്‍ വളരെ നിര്‍ണായകമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച ശേഷം സുനി ആരെയോ വിളിച്ച് പൊട്ടിച്ചിരിച്ചെന്നും ഓപ്പറേഷന്‍ വിജയമായിരുന്നുവെന്നും പറഞ്ഞുവെന്നാണ് വെളിപ്പെടുത്തല്‍. ആരെയാണ് സുനി വിളിച്ചത്. ആ നമ്പര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ടോ എന്നും മുരളീധരന്‍ ചോദിച്ചു.

 പിടിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടായിരുന്നു

പിടിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടായിരുന്നു

വളരെയേറെ തയ്യാറെടുപ്പുകളോടെയാണ് നടി ആക്രമിക്കപ്പെട്ടത്. രണ്ട് മണിക്കൂര്‍ നേരം നടിയെ ആക്രമിക്കാന്‍ പ്രതിയ്ക്ക് ധൈര്യം ലഭിച്ചത് പിടിക്കപ്പെടില്ലെന്ന ഉറപ്പിലാണ്. ആരുടെ നിര്‍ദേശ പ്രകാരമാണ് ആക്രമിച്ചതെന്ന് പ്രതികള്‍ മുതിര്‍ന്നത്? തമ്മനത്തെ ഫഌറ്റിലേക്ക് കൊണ്ടുപോകുമെന്നും പ്രതി പറഞ്ഞിരുന്നു. തമ്മനത്തെ ഫഌറ്റ് കണ്ടെത്താന്‍ പോലീസ് ഇതുവരെ ശ്രമിച്ചിട്ടില്ല.

 വാര്‍ത്താസമ്മേളനം

വാര്‍ത്താസമ്മേളനം

നടന്‍ ദിലീപിനും അമ്മയ്ക്കും കൈരളി ചാനലിനെതിരെയും മുരളീധരന്‍ രംഗത്തെത്തി. വാര്‍ത്താസമ്മേളനത്തിലാണ് മുരളീധരന്റെ പരാമര്‍ശം.

English summary
BJP Leader V Muraleedharan against Pinarayi Vijayan and Kochi kidnap case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X