അനാഥാലയത്തില്‍ ഭീകരവാദവും നീലച്ചിത്രവും:മുരളീധരന്
തിരുവനന്തപുരം:സംസ്ഥാനത്തെ അനാഥാലയങ്ങള്‍ക്കെതിരെ ബിജെപി നേതൃത്വം. പല അനാഥാലയങ്ങളും കുട്ടികളെ ഭീകരവാദത്തിനും നീലച്ചിത്ര നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു എന്നാണ് ആരോപണം. ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനാണ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മുക്കത്തെ അനാഥാലയത്തിലേക്ക് ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്ന് തെളിഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ ആ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് മുസ്ലീം ലീഗ് നടത്തുന്നതെന്ന് വി മുരളീധരന് ആരോപിക്കുന്നു. ലീഗിന്റെ ആവശ്യപ്രകാരം അന്വേഷണം മുടങ്ങിയാല്‍ കേന്ദ്ര അന്വേഷണത്തിനായി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗിനെതിരേയും വി മുരളീധരന് ആരോപണം ഉന്നയിച്ചു. മതത്തിന്റെ മറവില്‍ മുസ്ലീം ലീഗ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഈ നിലപാട് ലീഗ് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുക്കത്തെ അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് ലൈംഗിക ചൂഷണത്തിനും അവയവ വില്പനക്കും ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഝാര്‍ഖണ്ഡ് സര്‍ക്കാരായിരുന്നു തുടക്കത്തില്‍ ഇത്തരം ഒരു ആരോപണം ഉന്നയിച്ചത്. എന്നാല്‍ പിന്നീട് ഇത്തരം ആരോപണങ്ങളില്‍ നിന്ന് അവര്‍ പിറകോട്ട് പോയിരുന്നു.
കേന്ദ്ര ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി സംഭവത്തെ മനുഷ്യക്കടത്തെന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണത്തിനുള്ള സാധ്യതകള്‍ അവര്‍ തള്ളിക്കളഞ്ഞിരുന്നു.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ












Click it and Unblock the Notifications