കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി കൂട്ടുകെട്ട് പിസി ജോര്‍ജ്ജിന് തിരിച്ചടിയാവുന്നു; പൂഞ്ഞാറില്‍ തന്നെ പണി കൊടുത്തത് കോണ്‍ഗ്രസ്

Google Oneindia Malayalam News

കോട്ടയം: ശബരിമല സ്ത്രീപ്രവേശന വിഷയം കൊണ്ട് ബിജെപ്പിക്ക് എന്തു ഗുണമുണ്ടായി എന്ന് ചോദിച്ചാല്‍ അതിനുള്ള ഒരു ഉത്തരമാണ് പിസി ജോര്‍ജ്ജ്. രണ്ട് മുന്നണികളുമായി അകലം പാലിച്ച് നിന്നിരുന്ന(അകറ്റി നിര്‍ത്തിയിരുന്ന) പിസി ജോര്‍ജ്ജ് ശബരിമല വിഷയത്തിലൂടെ ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറാവുകയായിരുന്നു.

<strong>ബിജെപിക്കൊപ്പം പോയ പിസി ജോര്‍ജ്ജിന് പണികിട്ടിത്തുടങ്ങി; സ്വന്തം പാര്‍ട്ടിയില്‍ വിള്ളല്‍, തര്‍ക്കം</strong>ബിജെപിക്കൊപ്പം പോയ പിസി ജോര്‍ജ്ജിന് പണികിട്ടിത്തുടങ്ങി; സ്വന്തം പാര്‍ട്ടിയില്‍ വിള്ളല്‍, തര്‍ക്കം

സ്ത്രീപ്രവേശന വിധിക്കെതിരെ ആദ്യം മുതല്‍ തന്നെ കടുത്ത നിലപാട് എടുത്തിരുന്ന പിസി ജോര്‍ജ്ജ് വിഷയത്തില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് നിന്ന് പോരാടാന്‍ തയ്യാറാവുകയായിരുന്നു. ബിജെപിയുമായി ഉള്ള ബന്ധം ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് പിസി ജോര്‍ജ്ജിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇതേ ബന്ധത്തിന്റെ പേരില്‍ ഓരോ ദിനവും അദ്ദേഹത്തിന് തിരിച്ചടികള്‍ നേരിടേണ്ടി വരികയാണ്.

നിയമസഭയിലും

നിയമസഭയിലും

ശബരിമല വിഷയത്തില്‍ ബിജെപി മാത്രമാണ് ആത്മാര്‍ത്ഥമായി ഇടപെടുന്നത് എന്ന് പ്രഖ്യാപിച്ച് അവരോടൊപ്പം പോയ പിസി ജോര്‍ജ്ജ് നിയമസഭയിലും ഈ ഐക്യം തുടര്‍ന്നിരുന്നു.ബിജെപിയുടെഏക എംഎല്‍എ ആയ രാജഗോപാലിനൊപ്പം അയ്യപ്പ ഭക്തര്‍ക്ക് പിന്തുണയുമായി കറുപ്പ് വസ്ത്രം അണിഞ്ഞായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം സഭയില്‍ എത്തിയത്.

ഷോണ്‍ ജോര്‍ജ്ജിന് സീറ്റ്

ഷോണ്‍ ജോര്‍ജ്ജിന് സീറ്റ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മകന്‍ ഷോണ്‍ ജോര്‍ജ്ജിന് സീറ്റ്, കേന്ദ്രത്തിലെ ഭരണ സ്വാധീനത്തില്‍ മറ്റു ചില സ്ഥാനമാനങ്ങള്‍ എന്നിവയെല്ലാമാണ് പിസി ജോര്‍ജ്ജിന്റെ ബിജെപി ബന്ധത്തിന് പിന്നിലെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ മറ്റൊരും വശത്ത് പിസി യുടെ ഈ നീക്കം അദ്ദേഹത്തിന് തന്നെ തിരിച്ചടിയുമാവുന്നുണ്ട്.

പൂഞ്ഞാറില്‍

പൂഞ്ഞാറില്‍

ബിജെപിയമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെ പിസിയുടെ തട്ടകമായ പൂഞ്ഞാറില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ ആകെ മാറുകയാണ്. പിസി ജോര്‍ജ്ജ് ബിജെപി പാളയത്തില്‍ പോയതോടെ പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസത്തിന് പിന്തുണ നല്‍കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനപക്ഷത്തിന് തിരിച്ചടിയായിരിക്കുകയാണ്.

പിന്തുണ

പിന്തുണ

നവംബര്‍ 26 ന് നടന്ന പൂഞ്ഞാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജനപക്ഷ സ്ഥാനാര്‍ത്ഥി ജയിച്ചത് കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടേയും പിന്തുണയോടെയായിരുന്നു. ഇതിന് ശേഷമാണ് ഇടതു മുന്നണിയുടെ പ്രസിഡന്റിനെതിരേയും അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചത്.

തിരിച്ചടിയാകുമോ

തിരിച്ചടിയാകുമോ

എന്നാല്‍ ഈ തീരുമാനം കൈകൊണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിസി ജോര്‍ജ്ജ് ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറാവുകയായിരുന്നു. ജനപക്ഷത്തിന് പിന്തുണ നല്‍കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയും കോണ്‍ഗ്രസ്സിനുണ്ട്.

ജനപക്ഷത്തിന്

ജനപക്ഷത്തിന്

ഇതോടെയാണ് പ്രസിഡന്റിന് എതിരായ അവിശ്വാസപ്രമേയത്തില്‍ ജനപക്ഷത്തിന് പിന്തുണകൊടുക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ്സിനെ പിന്നോട്ട് വലിച്ചത്. 13 അംഗങ്ങളുള്ള പൂഞ്ഞാര്‍ പഞ്ചായത്തില്‍ ജനപക്ഷത്തിന് സ്വതന്ത്രനടക്കം മൂന്ന് അംഗങ്ങളാണ് ഉള്ളത്.

സിപിഎമ്മിന് 5

സിപിഎമ്മിന് 5

സിപിഎമ്മിന് 5 ഉം കോണ്‍ഗ്രസ്സിന് മൂന്നും ബിജെപിക്ക് രണ്ടും അംഗങ്ങള്‍ ഉണ്ട്. കോണ്‍ഗ്രസ് പിന്തുണ നല്‍കിയില്ലെങ്കില്‍ പ്രസിഡന്റിന് എതിരായ അവിശ്വാസം പരാജയപ്പെടും. ഇതിനിടയില്‍ തന്നെയാണ് ബിജെപി സഹകരണത്തിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ പിസിക്കെതിരെ പ്രതിഷേധം ഉയരുന്നത്.

ശക്തമായ എതിര്‍പ്പ്

ശക്തമായ എതിര്‍പ്പ്

ബിജെപിയുമായി സഖ്യം ചേരാനുള്ള പിസി ജോര്‍ജ്ജിന്റെ നീക്കത്തിനിതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനപക്ഷത്തില്‍ ശക്തമായ എതിര്‍പ്പാണ് രൂപം കൊള്ളുന്നത്. പിസി ജോര്‍ജ്ജ് ഏകപക്ഷീയമായ തീരുമാനം എടുക്കുന്നുവെന്നാണ് പാര്‍ട്ടിയില്‍ ഒരുവിഭാഗം ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.

മറ്റു നേതാക്കള്‍

മറ്റു നേതാക്കള്‍

തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പിസി ജോര്‍ജ്ജിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുന്നത്.എക്സിക്യൂട്ടീവ് യോഗത്തിനെത്തിയ അംഗങ്ങളില്‍ ഭൂരിപക്ഷം നേതാക്കളും ബിജെപിയുമായുള്ള സഖ്യത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

അവരുടെ പിന്തുണ

അവരുടെ പിന്തുണ

ബിജെപിയുടെ വോട്ട് കിട്ടിയത് കൊണ്ടല്ല പൂഞ്ഞാറില്‍ വിജയിക്കാന്‍ കഴിഞ്ഞത്. മതന്യൂനപക്ഷങ്ങളുടെ അടക്കം വലിയ പിന്തുണ കിട്ടിയത് കൊണ്ട് മാത്രമാണ് പൂഞ്ഞാറില്‍ വിജയിക്കാന്‍ കഴിഞ്ഞത്. ബിജെപിയുമായി സഖ്യത്തിലെത്തുന്നതോടെ അവരുടെ പിന്തുണ കിട്ടാതാവുമെന്നും ചെറിയ പാര്‍ട്ടികള്‍ക്ക് ബിജെപി വേണ്ടത്ര പ്രാധാന്യം നല്‍കില്ലെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു.

ഇടതുപക്ഷവുമായി

ഇടതുപക്ഷവുമായി

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള അംഗങ്ങളും ബിജെപി ബന്ധത്തിനെതിരെ രംഗത്ത് വന്നുവെന്നാണ് വിവരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതുപക്ഷവുമായി ഉണ്ടായിരുന്ന ധാരണ അവസാനിപ്പിച്ചതിനേയും ചിലര്‍ വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ എടുത്ത് ചാടി തീരുമാനം എടുക്കേണ്ടതില്ലായിരുന്നെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.

ന്യായീകരണം

ന്യായീകരണം

അതേസമയം ബിജെപി സഖ്യത്തെ യോഗത്തില്‍ പിസി ജോര്‍ജ്ജ് ശക്തമായി ന്യായീകരിച്ചു. ഇരുമുന്നണികളും ഒഴിവാക്കിയതിനാല്‍ എന്‍ഡിഎയുമായി ചേര്‍ന്നെ പറ്റുവെന്ന് പിസി ജോര്‍ജ്ജ് വ്യക്തമാക്കി. കഴിഞ്ഞ തവണത്തേത് പോലെ ഒറ്റക്ക് നിന്ന് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രസക്തിയില്ല

പ്രസക്തിയില്ല

പാര്‍ട്ടിയില്‍ അവസാന വാക്ക് തന്റേത് ആയതിനാല്‍ തന്നെ മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ബിജെപിയുമായുള്ള ബന്ധത്തില്‍ ഉടനടി പിന്‍മാറാന്‍ പിസി ജോര്‍ജ്ജ് തയ്യാറായേക്കില്ല. ജനപക്ഷം എന്ന പാര്‍ട്ടിയേക്കാള്‍ പിസി ജോര്‍ജ്ജ് എന്ന നേതാവ് തന്നെ ശക്തിയാര്‍ജ്ജിച്ചു നില്‍ക്കുന്നതിനാല്‍ മറ്റുള്ളവരുടെ എതിര്‍പ്പിന് വലിയ പ്രസക്തിയുമില്ല.

English summary
bjp alliance; congress not support janapaksham
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X