കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിതരെ മനുഷ്യരായി കാണാന്‍ ബിജെപിയും സിപിഎമ്മും തയ്യാറാകുന്നില്ല; രൂക്ഷമായി വിമർശിച്ച് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം; ദളിത്‌ വേട്ടയില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മത്സരിക്കുകയണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേരള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെയാണ്‌ കുട്ടിമാക്കൂലിലെ ദളിത്‌ സഹോദരിമാരെ പീഡിപ്പിച്ച സംഭവമുണ്ടായത്‌. ഈ കേസില്‍ വാദി പ്രതിയാകുന്നതാണ്‌ കേരളം കണ്ടത്‌. ഇവരെ കൈക്കുഞ്ഞുമായി ജയിലടച്ച മുഖ്യമന്ത്രിയാണ്‌ ദളിത്‌ സ്‌നേഹം പ്രകടിപ്പിക്കുന്നത്‌. തൃശ്ശൂരിലെ വിനായകന്‍,അട്ടപ്പാടിയിലെ മധു, സി.പി.എമ്മുകാര്‍ പീഡിപ്പിച്ച്‌ കെട്ടിത്തൂക്കിയ വാളയാറിലെ രണ്ടു ബാലികമാര്‍, ഏറ്റവും ഒടുവില്‍ കലാഭവന്‍ മണിയുടെ സഹോദരന്റെ ആത്മഹത്യാ ശ്രമത്തിന്‌ കാരണമായതിലും സര്‍ക്കാരിന്റെ ദളിത്‌ വിവേചനം പ്രകടമാണ്

ന്യൂനപക്ഷങ്ങള്‍ക്കെതിരെയും സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും സമീപനം ഇതിന്‌ സമാനമാണ്‌. മുല്ലപ്പള്ളി പറഞ്ഞു. പ്രസ്താവനയുടെ പൂർണരൂപം വായിക്കാം

ദളിത്‌ പീഡനങ്ങള്‍ തുടര്‍ക്കഥയാണ്‌.ഇവര്‍ക്ക്‌ നീതി ഉറപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണ്‌. ഇവരോടുള്ള വിവേചനവും അസ്‌പര്‍ശ്യതയും തുടരുന്നു. ഹത്രാസ്‌ സംഭവം രാജ്യത്തിന്റെ നൊമ്പരവും ഓരോ ഭാരതീയനും നാണക്കേടുമാണ്‌. ഇരുണ്ട കാലഘട്ടത്തിലേക്ക്‌ രാജ്യം പോകുന്നതിന്റെ സൂചനയാണ്‌ ഹത്രാസ്‌ സംഭവം. യു.പി സര്‍ക്കാരിന്റേത്‌ ഭരണകൂട ഭീകരതയാണ്‌.

mullappalli

കര്‍ഷക വിരുദ്ധ കരിനിയമങ്ങള്‍ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി പാസ്സാക്കി.ജന്മി കുടിയാന്‍ വ്യവസ്ഥ പുന:സ്ഥാപിക്കാനാണ്‌ പ്രധാനമന്ത്രി ശ്രമിക്കുന്നത്‌.ഹത്രാസില്‍ മരിച്ച ദളിത്‌ പെണ്‍കുട്ടിയുടെ കുടുംബത്തിന്‌ ആശ്വാസം എത്തിക്കാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും യു.പി പോലീസിന്റെ ഫാസിസ്റ്റ്‌ വിലക്കുകള്‍ ലംഘിച്ച്‌ ഓടിയെത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലക്ഷോപക്ഷം ആളുകളുടെ പ്രചോദനമായി മാറിയിരിക്കുന്നു.

ന്യൂനപക്ഷ ദളിത്‌ പീഡനം തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന സംഘപരിവാര്‍ ശക്തികളെ തുറന്ന്‌ കാട്ടാന്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും മാത്രമേ സാധിക്കുകയുള്ളൂ. രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയേും അനുധാവനം ചെയ്‌ത ഹത്രാസിലെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനേയും കെ.പി.സി.സി അനുമോദിക്കുന്നു. ഇന്ത്യന്‍ ഫാസിസത്തിനെതിരായി രാഹുല്‍ ഗാന്ധി നടത്തുന്ന ധീരപോരാട്ടത്തില്‍ ദളിത്‌ ന്യൂനപക്ഷ വിഭാഗങ്ങളെ നെഞ്ചോട്‌ ചേര്‍ത്ത്‌ നിര്‍ത്തിക്കൊണ്ട്‌ മുന്നോട്ട്‌ പോകേണ്ട ചരിത്ര ബാധ്യത നമുക്കുണ്ട്‌.

ഇന്ത്യന്‍ ഫാസിസത്തേയും സംഘപരിവാര്‍ ശക്തികളേയും കോണ്‍ഗ്രസ്‌ പരാജയപ്പെടുത്തുക തന്നെ ചെയ്യും.
ദളിത്‌ വേട്ടയില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മത്സരിക്കുകയണ്‌. കേരള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെയാണ്‌ കുട്ടിമാക്കൂലിലെ ദളിത്‌ സഹോദരിമാരെ പീഡിപ്പിച്ച സംഭവമുണ്ടായത്‌. ഈ കേസില്‍ വാദി പ്രതിയാകുന്നതാണ്‌ കേരളം കണ്ടത്‌. ഇവരെ കൈക്കുഞ്ഞുമായി ജയിലടച്ച മുഖ്യമന്ത്രിയാണ്‌ ദളിത്‌ സ്‌നേഹം പ്രകടിപ്പിക്കുന്നത്‌. തൃശ്ശൂരിലെ വിനായകന്‍,അട്ടപ്പാടിയിലെ മധു, സി.പി.എമ്മുകാര്‍ പീഡിപ്പിച്ച്‌ കെട്ടിത്തൂക്കിയ വാളയാറിലെ രണ്ടു ബാലികമാര്‍, ഏറ്റവും ഒടുവില്‍ കലാഭവന്‍ മണിയുടെ സഹോദരന്റെ ആത്മഹത്യാ ശ്രമത്തിന്‌ കാരണമായതിലും സര്‍ക്കാരിന്റെ ദളിത്‌ വിവേചനം പ്രകടമാണ്
ന്യൂനപക്ഷങ്ങള്‍ക്കെതിരെയും സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും സമീപനം ഇതിന്‌ സമാനമാണ്‌.

ഇരുപാര്‍ട്ടികളും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും നിരവധിപ്പേരെ കൊന്നുതള്ളി. മൃദുഹിന്ദുത്വ സമീപനമാണ്‌ മുഖ്യമന്ത്രിയുടേയത്‌. സന്ദര്‍ഭോചിതമായി വര്‍ഗീയതയെ കൂട്ടുപിടിക്കാന്‍ ഒരു മടിയും മുഖ്യമന്ത്രി കാട്ടാറില്ല. ഫാസിസ്റ്റ്‌ വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ കോണ്‍ഗ്രസിനെ കഴിയൂ.

ബിഹാറിൽ ദളിത് വോട്ടുകൾ ഉറപ്പിക്കാൻ കോൺഗ്രസ്; നേതാക്കളുടെ യോഗം, സാഹചര്യം അനുകൂലമെന്ന്ബിഹാറിൽ ദളിത് വോട്ടുകൾ ഉറപ്പിക്കാൻ കോൺഗ്രസ്; നേതാക്കളുടെ യോഗം, സാഹചര്യം അനുകൂലമെന്ന്

'കമ്മിയല്ലാ കമ്മി'... ഇവർ എന്ത് സാമൂഹിക പരിഷ്ക്കരണം കൊണ്ടുവരുമെന്നാണ്';രൂക്ഷവിമർശനവുമായി സാബു മോൻ'കമ്മിയല്ലാ കമ്മി'... ഇവർ എന്ത് സാമൂഹിക പരിഷ്ക്കരണം കൊണ്ടുവരുമെന്നാണ്';രൂക്ഷവിമർശനവുമായി സാബു മോൻ

English summary
BJP and CPM are not ready to see dalits as human beings; Mullappally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X