കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മീശ'യില്‍ കലിപ്പുമായി ഹിന്ദു ഐക്യവേദിയും ബിജെപിയും; ഹിന്ദു അവഹേളനം, അര്‍ബന്‍ നക്‌സല്‍ ആരോപണങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവാര്‍ഡിനെതിരെ ബിജെപിയും ഹിന്ദു ഐക്യവേദിയും രംഗത്ത്. എസ് ഹരീഷിന്റെ 'മീശ' മികച്ച നോവല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതാണ് ഇവരെ പ്രകോപിപ്പിച്ചത്.

2019ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എസ്‌ ഹരീഷിന്റെ മീശ മികച്ച നോവല്‍2019ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എസ്‌ ഹരീഷിന്റെ മീശ മികച്ച നോവല്‍

മീശ വിവാദം കത്തിക്കാന്‍ ബിജെപി, അക്കാദമി അവാര്‍ഡ് ഹിന്ദു വിരുദ്ധത, തുടക്കമിട്ട് സുരേന്ദ്രന്‍!!മീശ വിവാദം കത്തിക്കാന്‍ ബിജെപി, അക്കാദമി അവാര്‍ഡ് ഹിന്ദു വിരുദ്ധത, തുടക്കമിട്ട് സുരേന്ദ്രന്‍!!

നേരത്തേ, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന നോവല്‍, ബിജെപിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. ആ നോവലിന് സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയതാണ് ഇപ്പോള്‍ ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍...

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

ഹിന്ദുക്കള്‍ക്ക് അവഹേളനം

ഹിന്ദുക്കള്‍ക്ക് അവഹേളനം

എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിന് അക്കാദമി പുരസ്‌കാരം നല്‍കിയത് സംസ്ഥാന സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നിലപാടുകളുടെ തുടര്‍ച്ചയാണ് എന്നാണ് ഹിന്ദു ഐക്യവേദിയുടെ ആരോപണം. നോവലിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് ഹിന്ദുക്കളോടുള്ള അവഹേളനം ആണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍വി ബാബു പറഞ്ഞു.

പ്രതിഷേധം

പ്രതിഷേധം

ഹിന്ദുവിശ്വാസികളില്‍ വലിയ പ്രതിഷേധമുണ്ടാക്കിയ നോവലാണ് 'മീശ' എന്നാണ് ഇവരുടെ പക്ഷം. ഹിന്ദു യുവതികള്‍ ലൈംഗികാവശ്യത്തിനായി ക്ഷേത്രത്തില്‍ പോകുന്നു എന്ന രീതിയില്‍ പരാമര്‍ശമുണ്ട് എന്നും ഹിന്ദു ഐക്യവേദി ആരോപിക്കുന്നുണ്ട്.

ഹിന്ദു സ്ത്രീകളെ അപമാനിച്ചു

ഹിന്ദു സ്ത്രീകളെ അപമാനിച്ചു

ഇത്തരമൊരു നോവലിന് പുരസ്‌കാരം നല്‍കുന്നത് വഴി വിശ്വാസികളേയും ഹിന്ദു സ്ത്രീകളേയും സര്‍ക്കാര്‍ അപമാനിച്ചിരിക്കുകയാണ് എന്നും ആര്‍വി ബാബു പറയുന്നുണ്ട്. നോവലിനെതിരെ മുമ്പ് സ്ത്രീകളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു എന്നും ആര്‍വി ബാബു പറഞ്ഞു.

ഹിന്ദു വിരുദ്ധതയ്ക്ക് പ്രോത്സാഹനം

ഹിന്ദു വിരുദ്ധതയ്ക്ക് പ്രോത്സാഹനം

ഹിന്ദു വിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എക്കാലത്തും ഇടതു സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളത് എന്നും ആര്‍വി ബാബു ആരോപിക്കുന്നത്. എംഎഫ് ഹുസൈന് രാജാ രവിവര്‍മ്മ പുരസ്‌കാരം നല്‍കാന്‍ ശ്രമിച്ചതാണ് ഇതിന് ഉദാഹരണമായി ഉയര്‍ത്തിക്കാണിക്കുന്നത്. സന്ദീപാനന്ദ ഗിരിയ്ക്ക് അവാര്‍ഡ് നല്‍കിയതും ഇത്തരം നീക്കത്തിന്റെ ഭാഗമാണെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആക്ഷേപം.

അര്‍ബന്‍ നക്‌സലുകള്‍

അര്‍ബന്‍ നക്‌സലുകള്‍


മീശയ്ക്ക് പുരസ്‌കാരം നല്‍കിയതിനെതിരെ ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. അര്‍ബന്‍ നക്‌സലുകളേയും ദേശവിരുദ്ധരേയും തിരുകി കയറ്റാനുള്ള സ്ഥലമായി സാഹിത്യ അക്കാദമി മാറിയിരിക്കുകയാണ് എന്നാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം.

പിണറായിക്ക് ഹിന്ദുക്കളോട് കലി

പിണറായിക്ക് ഹിന്ദുക്കളോട് കലി

പിണറായി വിജയന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ല എന്നതിന്റെ തെളിവാണ് ഈ പുരസ്‌കാരം എന്നും കെ സുരേന്ദ്രന്‍ ആരോപിക്കുന്നുണ്ട്. ശബരിമലയില്‍ ഹിന്ദുക്കളെ വേട്ടയാടിയ അതേ മനോഭാവമാണ് അക്കാദമി പുരസ്‌കാരത്തിലും എന്നാണ് സുരേന്ദ്രന്റെ കണ്ടെത്തല്‍. കരുതിക്കൂട്ടിയാണ് ഇത്തരമൊരു കാര്യം ചെയ്തത് എന്നും സുരേന്ദ്രന്‍ ആരോപിക്കുന്നുണ്ട്.

ഇങ്ങനെ ഒരു നോവല്‍

ഇങ്ങനെ ഒരു നോവല്‍

ഇത്രയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്ള ഒരു നോവല്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല എന്നും കെ സുരേന്ദ്രന്‍ പറയുന്നുണ്ട്. ഹിന്ദു സമൂഹമാകെ ഈ നോവലിനെതിരെ രംഗത്ത് വന്നിരുന്നു. എന്നിട്ടും ഹിന്ദുക്കളെ വെല്ലുവിളിക്കാനും ആക്ഷേപിക്കാനും ആണ് ഈ പുരസ്‌കാരം എന്നാണ് ആക്ഷേപം.

'മീശ'യ്ക്ക് പുരസ്കാരം;ഹിന്ദു മത വിശ്വാസികളോടും, സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയെന്ന് ശോഭ സുരേന്ദ്രൻ'മീശ'യ്ക്ക് പുരസ്കാരം;ഹിന്ദു മത വിശ്വാസികളോടും, സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയെന്ന് ശോഭ സുരേന്ദ്രൻ

ശോഭ വിഷയം ചര്‍ച്ച ചെയ്യാതെ പ്രധാനമന്ത്രി; വിവാദങ്ങള്‍ പാർട്ടി നേതൃത്വത്തിന് വിട്ടോ; കൂടിക്കാഴ്ചയുടെ ഫലം എപ്പോൾശോഭ വിഷയം ചര്‍ച്ച ചെയ്യാതെ പ്രധാനമന്ത്രി; വിവാദങ്ങള്‍ പാർട്ടി നേതൃത്വത്തിന് വിട്ടോ; കൂടിക്കാഴ്ചയുടെ ഫലം എപ്പോൾ

രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

English summary
BJP and Hindu Aikya Vedi against giving Kerala Sahitya Academy Award to S Hareesh's novel Meesha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X