കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവേല്‍ കിടക്കുന്നത് മാങ്ങയല്ല, തേങ്ങയെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ലത്രേ!! എല്ലാം ചെയ്തത് ബിജെപി?

കുരിശ് പൊളിച്ചതിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസും തന്നെയാണെന്നാണ് മണി പറയുന്നത്. കുരിശിനെ കുറിച്ച് ആദ്യം വാര്‍ത്ത വന്നത് ബിജെപി പത്രമായ ജന്മ ഭൂമിയാലാണെന്ന് മണി

  • By Gowthamy
Google Oneindia Malayalam News

ഇടുക്കി: പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച് നീക്കിയ സംഭവത്തില്‍ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. കുരിശ് പൊളിച്ചതുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മന്ത്രി എംഎം മണി. എല്ലാം ചെയ്തത് ബിജെപിയും ആര്‍എസ്എസും ചേര്‍ന്നാണെന്നാണ് മണിയുടെ പുതിയ ആരോപണം.

കുരിശിനെ സംബന്ധിച്ച് ആദ്യം വാര്‍ത്ത കൊണ്ടു വന്നത് ജന്മഭൂമിയാണെന്നാണ് മണി പറയുന്നത്. പരാതിപ്പെട്ടതും വിമര്‍ശനം ഉന്നയിച്ചതും പ്രസംഗിച്ചതും ബിജെപിക്കാരും ആര്‍എസ്എസുകാരുമാണെന്ന് മണി പറയുന്നു. കുരിശ് പൊളിച്ച് നീക്കിയ സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ആര്‍എസ്എസുകാരനാണെന്ന് മണി നേരത്തെ ആരോപിച്ചിരുന്നു.

 കുത്തിപ്പൊക്കിയത്

കുത്തിപ്പൊക്കിയത്

കുരിശ് പൊളിച്ചതിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസും തന്നെയാണെന്നാണ് മണി പറയുന്നത്. കുരിശിനെ കുറിച്ച് ആദ്യം വാര്‍ത്ത വന്നത് ബിജെപി പത്രമായ ജന്മ ഭൂമിയാലാണെന്ന് മണി പറയുന്നു. ഇതിനെ കുറിച്ച് പരാതിപ്പെട്ടതും വിമര്‍ശിച്ചതും പ്രസംഗിച്ചതുമൊക്കെ ബിജെപിക്കാരും ആര്‍എസ്എസുകാരുമാണെന്നും മണി.

 സബ് കളക്ടറുടെ ഉത്തരവ്

സബ് കളക്ടറുടെ ഉത്തരവ്

ഇതിനു പിന്നാലെയാണ് കുരിശ് പൊളിക്കാന്‍ തുടങ്ങിയതെന്നും മണി പറയുന്നു. സബ് കളക്ടര്‍ ക്ലബ് മഹീന്ദ്ര ഹോട്ടലില്‍ ഇരുന്ന് തഹസീല്‍ദാരെ വിട്ട് പൊളിപ്പിക്കാന്‍ തുടങ്ങിയെന്നും ഇത് നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നുവെന്നും മണി പറയുന്നു. രണ്ടാമത് പൊളിച്ചതിനു പിന്നിലും ബിജെപിയ്ക്കും ആര്‍എസ്എസിനും പങ്കുണ്ടെന്നാണ് മണി പറയുന്നത്.

 വിശ്വസിക്കില്ല

വിശ്വസിക്കില്ല

മാവേല്‍ കടക്കുന്നത് മാങ്ങയല്ല, തേങ്ങയെന്ന് പറഞ്ഞാല്‍ താന്‍ വിശ്വസിക്കില്ലെന്ന് മണി പറയുന്നു. അഭിപ്രായങ്ങള്‍ ഇനിയും തുറന്ന് പറയുമെന്നു തന്നെയാണ് മണി പറയുന്നത്.

 ലോകമറിഞ്ഞാല്‍

ലോകമറിഞ്ഞാല്‍

കേരളത്തില്‍ ഭരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരാണെന്നും ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്നിടത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ലോകം അറിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥയെന്നും മണി ചോദിക്കുന്നു. ഹിറ്റാച്ചി ഉപയോഗിച്ച് കുരിശ് പൊക്കുകയല്ലേയെന്നും മണി.

 ന്യായീകരണം

ന്യായീകരണം

പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചതിനെ മണി ന്യായീകരിച്ചു. കുരിശ് പൊളിച്ചത് അയോധ്യയില്‍ ബാബ്‌റി മസ്ജിത് പൊളിച്ചത് പോലെയാണെന്നും അതിന്റെ പ്രത്യാഘാതം മനസിലാക്കിയാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും മണി പറയുന്നു. അതിന് ബാധ്യതയുണ്ടെന്നും അതാണ് ശരിയെന്നും മണി.

 വിശ്വാസികളുടെ സ്ഥലത്ത്

വിശ്വാസികളുടെ സ്ഥലത്ത്

പണ്ടു മുതല്‍ക്കേ കുരിശ് അവിടെ ഉണ്ടായിരുന്നുവെന്നാണ് മണി പറയുന്നത്. ആദ്യം ചെറിയൊരു മരക്കുരിശായിരുന്നുവെന്നും എന്നിട്ടാണ് കോണ്‍ക്രീറ്റ് കുരിശ് സ്ഥാപിച്ചതെന്നും മണി പറയുന്നു. ഇവിടെ പള്ളിയുണ്ടെന്നും മണി. വിശ്വാസികളുടെ സഥലത്താണ് ഇതൊക്കെ സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇതിനൊന്നും പട്ടയം ഉണ്ടാകില്ലെന്നും മണി പറയുന്നു. പട്ടയമില്ലെന്ന് പറഞ്ഞ് ഇതൊക്കെ പൊളിക്കാന്‍ നിന്നാല്‍ രാജ്യത്തെ സ്ഥിതി എന്താകുമെന്നും മണി.

 നാല് കുടുംബം

നാല് കുടുംബം

സ്പിരിറ്റ് ഇന്‍ ജീസസ് അധ്യക്ഷന്‍ ടോം സ്‌കറിയയുടെ സ്ഥലത്തല്ല കുരിശെന്നാണ് മണി പറയുന്നത്. 2000 ഏക്കര്‍ പിടിച്ചെടുത്തുവെന്ന് പറയുന്നതും കളവാണെന്നും അദ്ദേഹം. സ്ഥലത്തെ നാല് വീടുകളില്‍ ഒരാളുടെ സ്ഥലത്താണ് കുരിശെന്നാണ് മണി പറയുന്നത്. ഇവര്‍ പട്ടയത്തിനായി അലയുന്നുണ്ടെന്നും ഇറക്കിവിടുമെന്ന ഭീഷണിയെ തുടര്‍ന്ന് റവന്യൂ മന്ത്രിക്ക് ഇവര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മണി.പരാതിയില്‍ കുരിശിന്റെ കാര്യം പറയുന്നുണ്ടെന്നും മണി പറയുന്നു.

English summary
bjp and rss behind cross remove in pappathichola.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X