തലശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടിയ സംഭവം!! പിന്നിൽ ആർഎസ്എസും ബിജെപിയും!!
സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തിൽ പ്രതിഷേധിച്ച് എരഞ്ഞോളി, വാടിയിൽ പീടിക, ചോനാടം, പോരുന്താറ്റിൽ എന്നിവിടങ്ങളിൽ ഹർത്താൽ ആചരിക്കുകയാണ്.
കണ്ണൂർ: തലശേരിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റ സംഭവത്തിനു പിന്നിൽ ബിജെപി ആർഎസ്എസ് പ്രവർത്തകരാണെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് എട്ട് ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. തലശേരി ഡിവൈഎസ്പി പ്രിൻസ് എബ്രഹാം തലശേരി സിഐ കെ ഇ പ്രേമചന്ദ്രൻഎ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമികൾക്കായി തിരച്ചിൽ നടക്കുന്നത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തിൽ പ്രതിഷേധിച്ച് എരഞ്ഞോളി, വാടിയിൽ പീടിക, ചോനാടം, പോരുന്താറ്റിൽ എന്നിവിടങ്ങളിൽ ഹർത്താൽ ആചരിക്കുകയാണ്.

തിങ്കളാഴ്ചയാണ് സിപിഎം പ്രവർത്തകനും എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യയുടെ ഭർത്താവുമായ ശ്രീജൻ ബാബുവിനു നേരെ ആക്രമണം ഉണ്ടായത്. ഓട്ടോറിക്ഷാ ഡ്രൈവറാണ് ശ്രീജൻ.
ഉച്ചക്ക് 2.40 ഓടെ നായനാർ റോഡിൽ ഓട്ടേോസ്റ്റാൻഡിൽ വച്ചാണ് ശ്രീജനെ ആക്രമിച്ചത്. പത്തോളം വരുന്ന സംഘം ശഅരീജനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശ്രീജനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20 മണിക്കൂർ നീണ്ട ശസ്ത്ര ക്രിയയ്ക്കും വിധേയനാക്കി. സംഭവത്തിനു പിന്നിൽ ബിജെപിയും ആർഎസ്എസും ആണെന്ന് നേരത്തെസിപിഎം ആരോപിച്ചിരുന്നു












Click it and Unblock the Notifications