സ്വാതന്ത്ര്യ സമരത്തിൽ ബിജെപിക്കും സിപിഎമ്മിനും ഒരു ബന്ധമില്ല; യഥാർത്ഥ മുഖം പുറത്തുവന്നെന്ന് മുരളീധരന്‍
തിരുവനന്തപുരം: സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പാര്‍ട്ടി ഓഫീസുകളില്‍ ആദ്യമായി ദേശീയ പതാക ഉയര്‍ത്തിയിരിക്കുകയാണ് സിപിഎം. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയര്‍ത്തിയത്. പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.
സിപിഎം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച പശ്ചാത്തലത്തില്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ മുരളീധരന്‍. ഒപ്പം പതാക തലകീഴായി ഉയര്‍ത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നടപടിയെയും കെ മുരളീധരന്‍ വി്മര്‍ശിച്ചു.
കടല്‍തീരത്ത് വീണ വായിച്ച് ഉപ്പും മുളക് താരം അശ്വതി നായര്‍, ഫോട്ടോഷൂട്ട് വൈറല്‍

ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് മുരളീധരന്റെ വിമര്‍ശനം. കപട ദേശീയത ആരൊക്കെ ചമഞ്ഞാലും കോണ്‍ഗ്രസിന്റെ ചരിത്രത്തിനെ മായ്ക്കാന്‍ ആവില്ല. അത് ഈ രാജ്യത്തിന്റെ ചരിത്രമാണ്. കേരളത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും യഥാര്‍ത്ഥ മുഖം ഇന്ന് പുറത്തു വന്നെന്ന് മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

വൈവിധ്യങ്ങളുടെ നാടാണ് നമ്മുടെ ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യം ഇന്ന് 75 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.ഒരുപാട് ധീര രക്തസാക്ഷികളുടെ ജീവന്‍ ബലിയര്‍പ്പിച്ചതിന്റെ വിലയാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.ഇന്ന് വളര്‍ന്നുവരുന്ന ഫാഷിസത്തില്‍ നിന്നും വര്‍ഗീയതയില്‍ നിന്നും നമുക്ക് രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ട്.

അതിന്റെ പ്രതിജ്ഞയാണ് ഇന്ന് ഓരോ ഭാരതീയനും ഏറ്റെടുക്കേണ്ടത്. ജനാധിപത്യവും മതേതരത്വവുമാണ് നമ്മുടെ മുഖമുദ്ര. അതിനെ തകര്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കരുത്. കപട ദേശീയത ആരൊക്കെ ചമഞ്ഞാലും കോണ്‍ഗ്രസിന്റെ ചരിത്രത്തിനെ മായ്ക്കാന്‍ ആവില്ല. അത് ഈ രാജ്യത്തിന്റെ ചരിത്രമാണ്. കേരളത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും യഥാര്‍ത്ഥ മുഖം ഇന്ന് പുറത്തു വന്നു.

ബി.ജെ.പി ഓഫീസില്‍ പതാക തലകീഴായി ആണ് ഉയര്‍ത്തിയത്. എകെജി സെന്ററില്‍ ചെങ്കൊടിക്കു താഴെയാണ് ദേശീയപതാകയുടെ സ്ഥാനം. ഇവരാണ് രാജ്യസ്‌നേഹം പ്രസംഗിക്കുന്നത്.സ്വാതന്ത്ര്യം ലഭിച്ച് 74 വര്‍ഷം കഴിഞ്ഞിട്ടും ദേശീയ പതാക ഉയര്‍ത്താന്‍ പോലും രാജ്യം ഭരിക്കുന്നവര്‍ പഠിച്ചില്ല.അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

കാരണം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായും, രാജ്യത്തിന്റെ ചരിത്രവുമായും ബിജെപിക്കും സിപിഎമ്മിനും ഒരു ബന്ധവുമില്ല.രാജ്യത്തിന്റെ സ്വാതന്ത്ര്യവും, ജനാധിപത്യവും, മതേതരത്വവും, സംരക്ഷിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പിടഞ്ഞുവീണു രക്തസാക്ഷിത്വം വരിച്ച ധീര ദേശാഭിമാനികളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവ് അര്‍പ്പിക്കുന്നു. എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍.
ഓണ ചിത്രങ്ങളുമായി കറുത്തമുത്ത് സീരിയല്‍ താരം റിനി രാജ്; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications