Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയിലെ ബിജെപി പ്രചരണം യുഡിഎഫ് ഏറ്റുപിടിച്ചെന്ന് ഗോവിന്ദന്‍; 'കേരളത്തിനെതിരെ അപവാദപ്രചാരണം'

തിരുവനന്തപുരം: ശബരിമലയെ ഉപയോഗിച്ച് കേരളത്തിന് എതിരെ അപവാദപ്രചാരണം നടന്നു എന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബസില്‍ കരയുന്ന കുട്ടിയുടെ ചിത്രം കാണിച്ച് ശബരിമലയിലെ പീഡനമാണിത് എന്ന് ആരോപിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി ജെ പിയുടെ പ്രചരണം യു ഡി എഫ് ഏറ്റുപിടിച്ചു എന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

എന്നാല്‍ യഥാര്‍ത്ഥ വസ്തുത എന്താണെന്ന് എല്ലാവര്‍ക്കും പിന്നീട് മനസിലായി. എല്ലാ കള്ളപ്രചാരണങ്ങളേയും ജനങ്ങള്‍ തള്ളിക്കളയുന്നു. അതാണ് നവകേരള സദസിലെ ജനപങ്കാളിത്തം വ്യക്തമാക്കുന്നതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. നവകേരള സദസ് മുന്നോട്ടുവെക്കുന്ന പ്രധാന പ്രശ്നം ഫെഡറല്‍ സംവിധാനത്തെ അടിസ്ഥാനപ്പെടുത്തി കേരളത്തോട് കേന്ദ്രം കാണിക്കുന്ന സാമ്പത്തിക ഉപരോധമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

MV Govindan

ഈ യാഥാര്‍ത്ഥ്യം കേരളത്തിലെ മുഴുവന്‍ ജനങ്ങളിലും എത്തിയിട്ടുണ്ട് എന്നും കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ് എന്ന് യു ഡി എഫ് ഒരു വശത്ത് പ്രചരിപ്പിക്കുമ്പോള്‍ തന്നെ കേന്ദ്രത്തിന്റെ അവഗണന സംസ്ഥാനത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്ക് പറയേണ്ടി വന്നു എന്നും അദ്ദേഹം പറഞ്ഞു.

' കുഞ്ഞാലിക്കുട്ടി പറഞ്ഞത് ഇതുവരെ യു ഡി എഫ് ചൂണ്ടിക്കാട്ടിയ ധാരണകള്‍ക്ക് വ്യത്യസ്തമാണ്. ടി എന്‍ പ്രതാപനെ പോലുള്ള ചില കോണ്‍ഗ്രസ് എം പിമാര്‍ തന്നെ പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട് ഇടപെടും എന്ന് പറയുന്നതിലേക്ക് എത്തി,' ഗോവന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരേയും സി പി എം സംസ്ഥാന സെക്രട്ടറി വിമര്‍ശനവുമായി രംഗത്തെത്തി.

ആരിഫ് മുഹമ്മദ് ഖാന്റെ ഗവര്‍ണറായുള്ള കാലാവധി ചുരുക്കം മാസമേയുള്ളൂ എന്നും ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ സംഘപരിവാറിന്റെ പ്രധാന ലിസ്റ്റിലേക്ക് എങ്ങനെ കടന്നുവരാമെന്ന് ആലോചിച്ചതിന്റെ ഭാഗമാണ് അദ്ദേഹം ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം എന്നും ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന പ്രചാരവേലകള്‍ ഒരു ഗവര്‍ണര്‍ക്ക് യോജിച്ചതാണോ എന്നും അദ്ദേഹം ചോദിച്ചു.

സംഘപരിവാറുകാരെ സര്‍വകലാശാലകളിലേക്ക് തിരുകി കയറ്റി രാഷ്ട്രീയം കളിക്കുന്ന നിലപാടാണ് ഗവര്‍ണറുടേത് എന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. കേരള സര്‍വ്വകലാശാല സെനറ്റിലേക്ക് നടന്ന നാമനിര്‍ദേശം തെറ്റാണെന്ന് കണ്ട് കോടതി സ്റ്റേ ചെയ്തു. എന്നാല്‍ എവിടെ നിന്നാണ് നാമനിര്‍ദേശം ചെയ്തവരുടെ പേരുകള്‍ കിട്ടിയത് എന്ന് ഗവര്‍ണര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+