ജയരാജനെ പാര്‍പ്പിച്ചിരിയ്ക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേയ്ക്ക് ബിജെപി മാര്‍ച്ച് നടത്തും
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം നേതാവ് പി ജയരാജനെ പാര്‍പ്പിച്ചിരിയ്ക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്ന് ബിജെപി. തിങ്കളാഴ്ചയാണ് ബിജെപി സെന്‍ട്രല്‍ ജയിലേയ്ക്ക് മാര്‍ച്ച് നടത്തുന്നത് . മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒത്താശയോടെയാണ് ജയരാജനെ കണ്ണൂര്‍ ജയിലില്‍ പാര്‍പ്പിച്ചിരിയ്ക്കുന്നതെന്ന് ബിജെപി ആരോപിയ്ക്കുന്നു .
കേസില്‍ ജയരാജനെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു . ജയിലില്‍ വച്ചാണ് ജയരാജനെ ചോദ്യം ചെയ്യുന്നത് . കൊല്ലപ്പെട്ട മനോജിനെ തനിയ്ക്ക് അറിയില്ലെന്ന് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ പി ജയരാജന്‍ മൊഴി നല്‍കിയിരുന്നു . വ്യാഴാഴ്ചയും ചോദ്യം ചെയ്യല്‍ തുടരും. മൂന്ന് മണി മുതല്‍ ആറ് മണി വരെയാണ് കഴിഞ്ഞ ദിവസം ജയരാജനെ സിബിഐ ചോദ്യം ചെയ്തത് .

ജയിലില്‍ തയ്യാറാക്കിയ പ്രത്യേക മുറിയിലാണ് ചോദ്യം ചെയ്യല്‍ . മുറിയില്‍ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യം സിബിഐ ചോദ്യം ചെയ്തിട്ടുണ്ട് . ചോദ്യം ചെയ്യലിനെ ബാധിയ്ക്കുമെന്നും കോടതി ഉത്തരവിന്റെ ലംഘനമാണിതെന്നും സിബിഐ വ്യക്തമാക്കി .












Click it and Unblock the Notifications