കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭാ സുരേന്ദ്രൻ 'പുറത്ത് തന്നെ';സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ച് ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്താതെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ച് പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രൻ.ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ അനുമതിയോടെയാണ് സുരേന്ദ്രൻ സമിതി അംഗങ്ങളെ പ്രഖ്യാപിച്ചത്.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

sobha surendran

സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ വൈസ്പ്രസിഡൻ്റ് എപി അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന പ്രസിഡൻ്റുമാരായ കുമ്മനം രാജശേഖരൻ, ഒ.രാജഗോപാൽ എം.എൽ.എ, സികെ പദ്മനാഭൻ, പികെ കൃഷ്ണദാസ്, മെട്രോമാൻ ഇ.ശ്രീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി രമേശ്, ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, പി.സുധീർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് എഎൻ രാധാകൃഷ്ണൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ഗണേശൻ, സഹ.ജനറൽ സെക്രട്ടറി കെ.സുഭാഷ്, മഹിളാമോർച്ച സംസ്ഥാന പ്രസിഡൻ്റ് നിവേദിത സുബ്രഹ്മണ്യൻ എന്നിവരടങ്ങിയ 16 അംഗ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.

സംസ്ഥാനത്തിൻ്റെ പ്രഭാരി സി.പി രാധാകൃഷ്ണൻ, സഹപ്രഭാരി സുനിൽ കുമാർ എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരിക്കും.പാർട്ടിയിൽ പുതുതായി എത്തിയ ഇ ശ്രീധരൻ ഉൾപ്പെടെ പട്ടികയിൽ ഉൾപ്പെട്ടിട്ടും ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്താത്തിതത് വരും ദിവസങ്ങളിൽ പാർട്ടിയിൽ പുതിയ പൊട്ടിത്തെറിക്ക് വഴിവെച്ചേക്കും. വിഭാഗീയ പ്രശ്നങ്ങൾ കാരണം, ഏതാണ്ട് 10 മാസമായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ് ശോഭ. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അവർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

അഴിമതി നടത്തിയ ശേഷം കയ്യൂക്ക് കാണിച്ചാൽ വകവെച്ച് തരില്ല: കെ സുരേന്ദ്രൻഅഴിമതി നടത്തിയ ശേഷം കയ്യൂക്ക് കാണിച്ചാൽ വകവെച്ച് തരില്ല: കെ സുരേന്ദ്രൻ

'അറുപിന്തിരിപ്പൻ മനോഭാവം';വിവാദ പരാമർശം പിൻവലിച്ച് പ്രതിയുടെ ജാമ്യം റദ്ദാക്കണം; ബൃന്ദാ കാരാട്ട്'അറുപിന്തിരിപ്പൻ മനോഭാവം';വിവാദ പരാമർശം പിൻവലിച്ച് പ്രതിയുടെ ജാമ്യം റദ്ദാക്കണം; ബൃന്ദാ കാരാട്ട്

ഞെട്ടിക്കാനുറച്ച് പിജെ ജോസഫ്;പുതിയ സർവ്വേ... പഴയമുഖങ്ങൾ തെറിക്കും... ചങ്ങനാശേരിയിലും പുതുമുഖംഞെട്ടിക്കാനുറച്ച് പിജെ ജോസഫ്;പുതിയ സർവ്വേ... പഴയമുഖങ്ങൾ തെറിക്കും... ചങ്ങനാശേരിയിലും പുതുമുഖം

പാലായ്ക്ക് പിന്നാലെ എൻസിപിക്ക് സിപിഎം വക അടുത്ത ഷോക്ക്; കുട്ടനാടും ഏറ്റെടുക്കും?പാലായ്ക്ക് പിന്നാലെ എൻസിപിക്ക് സിപിഎം വക അടുത്ത ഷോക്ക്; കുട്ടനാടും ഏറ്റെടുക്കും?

Recommended Video

cmsvideo
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം

English summary
BJP announces state election committee Excluding Shobha Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X