Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി സര്‍ക്കാരിനെ പൂട്ടാന്‍ ബിജെപിയുടെ വജ്രായുധം! ടിപി സെന്‍കുമാര്‍ കേരള ഗവര്‍ണറാകുന്നു?

ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കി കേരളത്തില്‍ താമര വിരിയിക്കുകയെന്നാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി പതിനെട്ട് അടവുകളും ബിജെപി പുറത്തെടുത്തു കഴിഞ്ഞു. എന്നാല്‍ സംസ്ഥാന ബിജെപി നേതൃത്വത്തിന് വിചാരിച്ചത് പോലെ വിഷയത്തില്‍ മുതലെടുപ്പ് നടത്താനായില്ലെന്ന വിമര്‍ശനം ബിജെപി ദേശീയ നേതൃത്വം ഉയര്‍ത്തുന്നുണ്ട്.

ഇതിനിടെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിനെ പൂട്ടാന്‍ വജ്രായുധം പ്രയോഗിക്കാനൊരുങ്ങുകയാണ് ബിജെപി. മുന്‍ ഡിജിപി കൂടിയായ ടിപി സെന്‍കുമാറിനെ ഗവര്‍ണറാക്കി നിയമിക്കാന്‍ ബിജെപി പദ്ധതിയിടുന്നതായി മലയാളത്തിലെ പ്രമുഖ ദിനപത്രം വാര്‍ത്ത നല്‍കിയതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ

 കണ്ണിലെ കരട്

കണ്ണിലെ കരട്

സംസ്ഥാന സര്‍ക്കാരുമായി നിയമപോരാട്ടം നടത്തി ഡിജിപി സ്ഥാനം തിരിച്ചു പിടിച്ച സെന്‍കുമാറിനെ കേരളത്തില്‍ ഗവര്‍ണറാക്കുന്നത് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. ഡിജിപിയായിരുന്ന സമയത്ത് പിണറായി സര്‍ക്കാരിന്‍റെ കണ്ണിലെ കരടായിരുന്നു ടിപി സെന്‍കുമാര്‍.

 കര്‍ശന നിലപാട്

കര്‍ശന നിലപാട്

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ
ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ നേരെ സംശയമുന നീണ്ട മുസ്ലീം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ, ആർഎസ്സ്എസ്സ് പ്രവർത്തകൻ കതിരൂർ മനോജ് വധക്കേസുകളുടെ അന്വേഷണത്തിലെ കർശന നിലപാടോടെയാണ് സെൻകുമാർ സി.പി.എം നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയത്..

 വിനയായത് പുറ്റിങ്ങൽ

വിനയായത് പുറ്റിങ്ങൽ

ഇരു വധക്കേസുകളിലും അന്വേഷണം
ഉന്നതനേതാക്കളിലേക്ക് നീണ്ടതോടെ സി.പി.എം ഏറെ പ്രതിരോധത്തിലായിരുന്നു.നിരവധി പേരുടെ ജീവൻ അപഹരിച്ച 2016 ഏപ്രിൽ 10ന് ഉണ്ടായ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിച്ചതും സെന്‍ കുമാറിന് വിനയായി.

 തെറിപ്പിച്ചു

തെറിപ്പിച്ചു

പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതിയെ കണ്ടെത്താനാവാതെ പൊലീസ് ഇടുട്ടിൽ തപ്പിയത് അവസരമാക്കിയാണ് സർക്കാർ സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്നും തെറിപ്പിച്ചത്.
സർക്കാർ അധികാരത്തിലേറിയ ഉടനെ സെൻകുമാറിനെ അപ്രധാനമായ പൊലീസ് ഹൗസിങ് കോർപ്പറേഷൻ എംഡിയാക്കിയായിരുന്നു ആദ്യം നിയമിച്ചത്.

അനുകൂല വിധി

അനുകൂല വിധി

ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയായും പോലീസ് നിയമിച്ചു.എന്നാല്‍ തന്നെ തരംതാഴ്ത്തിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ടിപി സെന്‍കുമാര്‍ അനുകൂല വിധി നേടിയെടുത്തു.ഇത് പിണറായി സര്‍ക്കാരിന് കുറച്ചൊന്നുമല്ല ക്ഷീണമുണ്ടാക്കിയത്.

 ബിജെപിയുമായി

ബിജെപിയുമായി

ഇത് പിണറായി സര്‍ക്കാരിന് കുറച്ചൊന്നുമല്ല ക്ഷീണമുണ്ടാക്കിയത്. സ്ഥാനമൊഴിഞ്ഞതിന് ശേഷം സെന്‍കുമാര്‍ ബിജെപിയുമായി അടുക്കുകയാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്തിടെ കേരളത്തില്‍ എത്തിയപ്പോള്‍ സെന്‍കുമാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

 ഗവര്‍ണര്‍ സ്ഥാനം

ഗവര്‍ണര്‍ സ്ഥാനം

അന്ന് പലരും സെന്‍കുമാര്‍ ബിജെപിയില്‍ ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ പദവി അമിത് ഷാ വെച്ച് നീട്ടയതാണ് സെന്‍കുമാര്‍ അംഗത്വമെടുക്കാതിരുന്നതിന് കാരണമെന്നാണ് വിലയിരുത്തുന്നത്.

 നിര്‍ദ്ദേശത്തിന് പിന്നില്‍

നിര്‍ദ്ദേശത്തിന് പിന്നില്‍

കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ ഇടുപക്ഷ സര്‍ക്കാരിനെ നേരിടാന്‍ ടടിപി സെന്‍കുമാറിനെ ഗവര്‍ണര്‍ ആക്കുന്നത് ഗുണം ചെയ്യുമെന്ന് തന്നെയാണ് ബിജെപി ദേശീയ നേതൃത്വം കണക്കാക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവും കേരള കേഡർ മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥനുമായ അജിത് ഡോവലാണ് ഈ നിര്‍ദ്ദേശത്തിന് പിന്നില്‍.

 നേതാക്കളുടെ ആവശ്യം

നേതാക്കളുടെ ആവശ്യം

സെന്‍കുമാറിനെ കേരളത്തില്‍ തന്നെ ഗവര്‍ണര്‍ ആക്കണമെന്നാണ് ബിജെപിയിലെ ചില നേതാക്കളുടെ ആവശ്യം. എന്നാല്‍ ഗവര്‍ണര്‍ ആക്കുന്നയാളെ അതേ സംസ്ഥാനത്ത് തന്നെ നിയമിക്കുന്ന പതിവില്ലെന്നാണ് ചിലര്‍ ഉയര്‍ത്തുന്ന വിമര്‍ശനം.

 കീഴ്വഴക്കങ്ങള്‍ ലംഘിച്ചത്

കീഴ്വഴക്കങ്ങള്‍ ലംഘിച്ചത്

അതേസമയം ഭരണഘടനയില്‍ അങ്ങനെ ചെയ്യരുതെന്ന് നിഷ്കര്‍ഷിച്ചിട്ടില്ലാത്തതിനാല്‍ സെന്‍ കുമാര്‍ തന്നെ ഗവര്‍ണറായി മതിയെന്നാണ് ചില ബിജെപി നേതാക്കളുടെ ആവശ്യം. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ മോദി സർക്കാർ ഗവർണറായി നിയമിച്ചതും കീഴ്‌വഴക്കങ്ങൾ ലംഘിച്ചായിരുന്നു എന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+