കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്ത് കൃഷ്ണദാസ്, സുരേന്ദ്രന് അരൂര്‍, വട്ടിയൂര്‍ക്കാവില്‍ എംടി രമേശിനും ഉപതിരഞ്ഞെടുപ്പ് ചുമതല

Google Oneindia Malayalam News

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിലേറെ സീറ്റുകളില്‍ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തവണയും കേരളത്തില്‍ അക്കൗണ്ട് തുരക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. വിജയമുറപ്പിച്ചിരുന്ന തിരുവനന്തപുരത്ത് രണ്ടാംസ്ഥാനവും പത്തനംത്തിട്ടയില്‍ മുന്നാംസ്ഥാനവുമാണ് ബിജെപിക്ക് നേടാന്‍ കഴിഞ്ഞത്. സീറ്റ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും കേരളത്തില്‍ വോട്ടുകള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാതാണ് ബിജെപിയുടെ ആശ്വാസം.

<strong>മമത ബാനര്‍ജിയെന്ന വന്‍മരം വീഴുന്നു? ബംഗാളില്‍ ഇനി ബിജെപിയോ, 2021ല്‍ ഭരണം പിടിക്കാനുറച്ച് ബിജെപി</strong>മമത ബാനര്‍ജിയെന്ന വന്‍മരം വീഴുന്നു? ബംഗാളില്‍ ഇനി ബിജെപിയോ, 2021ല്‍ ഭരണം പിടിക്കാനുറച്ച് ബിജെപി

ഈ വോട്ടുവര്‍ധന വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിക്കാനുള്ള തന്ത്രങ്ങള്‍ക്കാണ് ബിജെപി ഇപ്പോള്‍ രൂപം നല്‍കുന്നത്. ഇതിന്‍റെ ഭാഗമായി സംസ്ഥാന നേതാക്കള്‍ക്ക് ഉപതിരഞ്ഞെടുപ്പുകളുടെ ചുമതല നല്‍കാനും, അംഗസഖ്യ ഉയര്‍ത്തുന്നതിന് വിവിധ പരിപാടികള്‍ ആവിഷ്കരിക്കാനും ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന കോര്‍കമ്മറ്റി യോഗത്തില്‍ തീരുമാനമായി. വിശദാംശങ്ങള്‍ ഇങ്ങനെ..

വോട്ടുകള്‍ നിലനിര്‍ത്താന്‍

വോട്ടുകള്‍ നിലനിര്‍ത്താന്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ലഭ്യമായ വോട്ടുകള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ബിജെപിക്ക് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും. അതിനാല്‍ തന്നെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെ ഉപതിരഞ്ഞെടുപ്പ് ചുമതലകള്‍ വീതിച്ചു നല്‍കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

വട്ടിയൂര്‍ക്കാവില്‍

വട്ടിയൂര്‍ക്കാവില്‍

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 6 നിയമസഭാ മണ്ഡ‍ലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കോര്‍കമ്മറ്റിയിലെ 6 അംഗങ്ങള്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വിജയം വരെ പ്രതീക്ഷിക്കുന്ന വട്ടിയൂര്‍ക്കാവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനാണ് ചുമതല നല്‍കിയിരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ കുമ്മനം സ്ഥാനാര്‍ത്ഥിയായി വരാനുള്ള സാധ്യത കൂടുതലാണ്.

കോന്നിയില്‍

കോന്നിയില്‍

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ എഎന്‍ രാധാകൃഷ്ണനാണ് ചുമതല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ മണ്ഡലമാണ് കോന്നി. ഇടതു-വലതുകക്ഷികളുടെ വോട്ടുകളില്‍ കുറവ് രേഖപ്പെടുത്തിയപ്പോള്‍ കോന്നിയില്‍ ഇരുപത്തിനാലായിരത്തോളം വോട്ടുകളായിരുന്നു ബിജെപി വര്‍ധിപ്പിച്ചത്.

കെ സുരേന്ദ്രന്

കെ സുരേന്ദ്രന്

കെ സുരേന്ദ്രന് അരൂരിന്‍റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. പാലായില്‍ ശോഭാ സുരേന്ദ്രനും എറണാകുളത്ത് സികെ പത്മനാഭനുമാണ് ചുമതല. കഴിഞ്ഞ തവണ കെ സുരേന്ദ്രനിലൂടെ മികച്ച പോരാട്ടം കാഴ്ച്ച വെച്ച മ‍ഞ്ചേശ്വരത്ത് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പികെ കൃഷ്ണദാസിനുമാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല നല്‍കിയിരിക്കുന്നത്.

100 ശതമാനം വര്‍ധനം

100 ശതമാനം വര്‍ധനം

സംസ്ഥാനത്തെ പാര്‍ട്ടിയുടെ അംഗസഖ്യ വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ആറുമാസം കൊണ്ട് പാര്‍ട്ടിയുടെ അംഗസംഖ്യ ആറുമാസം കൊണ്ട് നുറ് ശതമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് വന്‍ അംഗത്വ ക്യാംപെയന്‍ തുടങ്ങുമെന്ന് യോഗ ശേഷം പിഎസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.

പ്രചാരണപരിപാടികൾ തുടങ്ങും

പ്രചാരണപരിപാടികൾ തുടങ്ങും

കേരളത്തില്‍ നിലവില്‍ ബിജെപിക്കുള്ള അംഗസഖ്യ 15 ലക്ഷമാണ്. 2020 അകുമ്പേഴേക്ക് ഇത് 30 ലക്ഷ്യമാക്കി വര്‍ധിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി ന്യൂനപക്ഷമേഖലകളിലുള്ളവരെയും ഉൾപ്പെടുത്തി വൻ പ്രചാരണപരിപാടികൾ തുടങ്ങുമെന്നും പിഎസ് ശ്രീധരന്‍പിള്ള അഭിപ്രായപ്പെടുന്നു. അടുത്ത മാസം ആറ് മുതൽ ജനുവരി 2020 വരെയാകും ബിജെപി അംഗത്വ ക്യാംപെയ്ൻ സംഘടിപ്പിക്കുക.

ഉറപ്പുവരുത്തും

ഉറപ്പുവരുത്തും

പാർട്ടിക്ക് ദേശീയതലത്തിലുണ്ടായത് പോലെ കേരളത്തിലും വളർച്ച കൈവരിക്കാനുള്ള പദ്ധതി ആവിഷ്കരിച്ച് മുന്നോട്ടുപോകാനും കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമുണ്ടായി. പാര്‍ട്ടിയില്‍ അംഗമാകുവാന്‍ മിസ്ഡ് കോൾ ചെയ്യുന്ന ഓരോരുത്തരെയും നേരിട്ടു കണ്ട് അവർ അംഗത്വമെടുക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുമെന്നു ബിജെപി അറിയിക്കുന്നു. ബുത്തുതലങ്ങളിലായിരിക്കും ഇതിനായുള്ള സംവിധാനം ഒരുക്കുക.

English summary
BJP appoints election incharges for assembly by election,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X