കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ അടിമുടി മാറ്റം, ഭരിക്കാന്‍ പോകുന്നവര്‍ ഇക്കാര്യം പാലിക്കണം, ഇടപെട്ട് അമിത് ഷാ!!

Google Oneindia Malayalam News

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിലെ തിളക്കം കുറഞ്ഞ നേട്ടങ്ങളില്‍ തൃപ്തരാവാതെ ബിജെപി കേന്ദ്ര നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പ് വരെ കേരളത്തില്‍ ഫോക്കസ് ചെയ്യാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഒരുപാട് പേരെ കുത്തിക്കയറ്റുന്ന ഭരണസമിതികള്‍ക്കൊന്നും ഇനി അംഗീകാരമുണ്ടാവില്ല. കൃത്യമായി എല്ലാ വിവരങ്ങളും നേതാക്കള്‍ ദേശീയ നേതൃത്വത്തിന് കൈമാറേണ്ടി വരും. ഗ്രൂപ്പ് കളിയെ പൂര്‍ണമായും പൊളിക്കാനാണ് നീക്കം. വി മുരളീധരന്റെ പിന്തുണയോടെ കെ സുരേന്ദ്രന്‍ കൂടുതല്‍ നീക്കങ്ങള്‍ നടത്തുന്നതിലുള്ള പരാതി മറുപക്ഷത്തിനുണ്ട്. അവര്‍ക്കും തുല്യ റോള്‍ ഇനി ബിജെപിയിലുണ്ടാവും.

കടുത്ത നിര്‍ദേശങ്ങള്‍

കടുത്ത നിര്‍ദേശങ്ങള്‍

ബിജെപി ഭൂരിപക്ഷം നേടിയ തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ ഔദ്യോഗിക-വ്യക്തി വിവരങ്ങള്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. മറ്റുള്ളവരുടെ സഹായത്തോടെ ബിജെപി ഭരണത്തിലേറുന്ന സ്ഥാപനങ്ങളുടെ പട്ടികയും നല്‍കണം. നിയമനങ്ങളില്‍ മാനദണ്ഡം ഉറപ്പുവരുത്താനും വിഭാഗീയ പ്രശ്‌നങ്ങര്‍ ഒഴിവാക്കാനും വേണ്ടിയാണ് ഈ നടപടിയെന്നാണ് വിലയിരുത്തല്‍.

അമിത് ഷാ ഇടപെടുന്നു

അമിത് ഷാ ഇടപെടുന്നു

കേരള ഘടകത്തിലുള്ള വിശ്വാസം നേരത്തെ തന്നെ അമിത് ഷായ്ക്ക് നഷ്ടപ്പെട്ടതാണ്. നേരത്തെ അമിത് ഷായ്ക്കും കേന്ദ്ര നേതൃത്വത്തിനും നല്‍കിയ ഉറപ്പുകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് കേരളത്തില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ അമിത് ഷാ തീരുമാനിച്ചത്. കൂടുതല്‍ കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ പ്രവര്‍ത്തനത്തിനുണ്ടാവും. ബംഗാളില്‍ വരുന്നത് പോലെ അമിത് ഷാ കേരളത്തില്‍ സജീവമായിട്ടില്ല. അത്തരമൊരു രാഷ്ട്രീയ അന്തരീക്ഷം കേരളത്തിലുണ്ടെന്ന് നേതാക്കള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ടി വരും.

ആവശ്യമെങ്കില്‍ പിന്തുണയ്ക്കാം

ആവശ്യമെങ്കില്‍ പിന്തുണയ്ക്കാം

എല്‍ഡിഎഫിനെയും യുഡിഎഫിനെയും പിന്തുണയ്‌ക്കേണ്ടതില്ലെന്നാണ് സംഘടനാ തീരുമാനം. ഇത് അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പിലെ നിയമമാണ്. അതേസമയം തന്നെ ഏതെങ്കിലും പ്രധാന സ്ഥാനം ഇവര്‍ ഓഫര്‍ ചെയ്താല്‍ നിലപാടില്‍ വിട്ടുവീഴ്ച്ചയാകാമെന്നാണ് കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പന്തളം, പാലക്കാട് നഗരസഭകള്‍ അടക്കം 30 തദ്ദേശ സ്ഥാപനങ്ങളില്‍ എന്‍ഡിഎ ഭൂരിപക്ഷം നേടിയിരുന്നു. ഇത് ദേശീയ നേതൃത്വത്തെ തൃപ്തിപ്പെടുത്തുന്നതാണ്. പക്ഷേ കൂടുതല്‍ മുന്നേറ്റം ഗ്രൂപ്പിസം കാരണമാണ് ഇല്ലാതായതെന്ന് ദേശീയ നേതൃത്വം വിലയിരുത്തുന്നുണ്ട്.

സുരേന്ദ്രന് കടിഞ്ഞാണിടും

സുരേന്ദ്രന് കടിഞ്ഞാണിടും

സുരേന്ദ്രനെതിരെ സംസ്ഥാന നേതൃത്വത്തില്‍ വലിയ പരാതികളുണ്ട്. ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച പരാതികള്‍ വേറെയുമുണ്ട്. മുരളീധരന്റെ പിന്തുണയുള്ളത് കൊണ്ട് സുരേന്ദ്രന് സംസ്ഥാന സമിതിയില്‍ ശക്തമായ സ്വാധീനമുണ്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പ്രചാരണത്തിനായി കേരളത്തിലേക്ക് എത്തുമെന്നാണ് കൃഷ്ണദാസ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്. ഈ സാഹചര്യത്തില്‍ എല്ലാവരെയും ഒറ്റക്കെട്ടായി കൊണ്ടുപോകേണ്ടെന്ന് ദേശീയ നേതൃത്വത്തിന്റെ ബാധ്യതയാണ്. സുരേന്ദ്രനെ നിയന്ത്രിക്കുകയാണ് ഇതില്‍ നല്ല മാര്‍ഗം.

നേതൃത്വത്തിന് അമ്പരപ്പ്

നേതൃത്വത്തിന് അമ്പരപ്പ്

വിവിധ സ്ഥാനങ്ങളിലേക്കുള്ളവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടത് സംസ്ഥാന നേതൃത്വത്തെ അമ്പരിപ്പിച്ചിരിക്കുകയാണ്. വിദ്യാഭ്യാസം, കുറഞ്ഞ പ്രായം, സാമുദായിക സന്തുലനം, എന്നിവയ്ക്ക് മുന്‍ഗണന നല്‍കി വേണം അധ്യക്ഷ-ഉപാധ്യക്ഷ തിരഞ്ഞെടുപ്പെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. പ്രത്യേക സാഹചര്യത്തില്‍ ഇളവാകാം. പക്ഷേ അത് നേതൃത്വത്തെയും അണികളെയും ബോധ്യപ്പെടുത്തണം. സംസ്ഥാന നേതാക്കള്‍ തദ്ദേശ അംഗങ്ങളില്‍ നിന്ന് നേരിട്ട് അഭിപ്രായം തേടിയാണ് സ്ഥാപനങ്ങളിലേക്കുള്ള പരിഗണനാ പട്ടിക തയ്യാറാക്കിയത്.

ആര്‍എസ്എസ് നിര്‍ദേശം

ആര്‍എസ്എസ് നിര്‍ദേശം

ആര്‍എസ്എസ് നിര്‍ദേശങ്ങള്‍ ഇക്കാര്യത്തിലൊക്കെ നിര്‍ണായകമാണ്. ഈ നിര്‍ദേശത്തിന് ശേഷം പട്ടിക പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിന് നല്‍കി, ആ കവര്‍ പ്രത്യേക ദൂതന്‍ മുഖേന ജില്ലാ കമ്മിറ്റികളിലെത്തിക്കും. ആര്‍എസ്എസ് നേതൃത്വത്തിലായിരിക്കും നഗരസഭകളുടെ അധ്യക്ഷ-ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ളവരുടെ പേരുകള്‍ പുറത്തുവിടുക. നേരത്തെ പാലക്കാട് നഗരസഭ ഭരണനേതൃത്വത്തിലേക്കുള്ള പട്ടികയ്ക്ക് നീളം കൂടിയത് പ്രശ്‌നമായിരുന്നു. ഇത് സംഘടനാ സെക്രട്ടറി എത്തി മാറ്റിയിരുന്നു.

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam

English summary
bjp asked full details of leaders who get elected to municipal bodies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X