കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി വിട്ട ഗിരിജയ്ക്ക് ഇത് അഭിമാനപോരാട്ടം

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: പത്ത് വര്‍ഷത്തോളം വെള്ളനാട് പഞ്ചായത്ത് സിപിഎമ്മിന് വേണ്ടി ഭരിച്ച സഖാവായിരുന്നു ഗിരിജ കുമാരി. എന്നാല്‍ പാര്‍ട്ടിയ്ക്കുള്ളിലെ അഴിമതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയാണ് ഗിരിജയും ഭര്‍ത്താവും ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.ഇനി ബിജെപിയും ആറ്റിങ്ങല്‍ മണ്ഡലവും തമ്മിലുള്ള രസതന്ത്രം. ആറ്റിങ്ങലില്‍ ബിജെപിയെ സംബന്ധിച്ച് പ്രതീക്ഷയുള്ള മണ്ഡലമായിരുന്നില്ല.

2009 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ തോട്ടയ്ക്കാട് ശശിയ്ക്ക ആകെ വോട്ടിന്റെ 6.6 ശതമാനം മാത്രമാണ് നേടാനായത്. രാഷ്ട്രീയമല്ലേ സ്ഥിതിഗതികള്‍ എപ്പോള്‍ വേണമെങ്കിലും മാറി മറിയാം.

ഇത്തവണ എന്തായാലും പാര്‍ട്ടി വിട്ടെത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ തന്നെ പരീക്ഷിയ്ക്കുകയാണ് ബിജെപി. ഗിരിജ കുമാരി ഏറ്റുമുട്ടുന്നതാവട്ടെ ഒരു കാലത്ത് ഒന്നിച്ച പ്രവര്‍ത്തിച്ച എ സമ്പത്തിനൊപ്പവും. എന്തായാലും ബിജെപിയുടെ നില മെച്ചപ്പെടുത്തുക മാത്രമല്ല പാര്‍ട്ടി വിട്ടെത്തിയ ഗിരിജ കുമാരിയ്ക്ക് ഇത് അഭിമാനപ്പോരാട്ടം കൂടിയാണ്. ഗിരിജ കുമാരിയുടെ പ്രചാരണ വിശേഷങ്ങളിലേക്ക്

ഗിരിജ കുമാരി

ഗിരിജ കുമാരി

പത്ത് വര്‍ഷത്തോളം തുടര്‍ച്ചായായി വെള്ളനാട് ഗ്രമപഞ്ചായത്ത് സിപിഎമ്മിന് വേണ്ടി ഭരിച്ചത് ഗിരിജ കുമാരി ആയിരുന്നു

 പിണക്കം

പിണക്കം

പാര്‍ട്ടിയ്ക്കുളളില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്

 ബിജെപിയില്‍

ബിജെപിയില്‍

തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ ഭൂമി വിവാദ വ്യവസായിക്ക് വിറ്റതിനെത്തുടര്‍ന്നാണ് പത്രത്തിന് വേണ്ടി സ്ഥലം വാങ്ങാന്‍ കഷ്ടപ്പെട്ട വെള്ളനാട്ടെ സഖാക്കള്‍ പാര്‍ട്ടി വിട്ടത്. പാര്‍ട്ടി വിട്ട് ഗിരിജ കുമാരി ബിജെപിയില്‍ ചേര്‍ന്നു

നേര്‍ക്കുനേര്‍

നേര്‍ക്കുനേര്‍

ബിജെപി സ്ഥാനാര്‍ത്ഥിയായ നാമ നിര്‍ദ്ദേശ പത്രിക നല്‍കുന്ന ഗിരിജ കുമാരി. ഒരുനാള്‍ ഒപ്പം നിന്ന് പ്രവര്‍ത്തിച്ചവരോടാണ് ഇത്തവണം ഇവര്‍ മത്സരിയ്ക്കുന്നത്.

സ്വീകരണം

സ്വീകരണം

പ്രചാരണ നടത്തുന്ന ഗിരിജ കുമാരിയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കുന്നു

 കുശലാന്വേഷണം

കുശലാന്വേഷണം


പ്രചാരണത്തിനിടെ കുട്ടികളോട് കുശലാന്വേഷണം നടത്തുന്ന ഗിരിജ കുമാരി


English summary
BJP candidate Girija Kumari's Election Campaign; Pictures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X