
സുരേഷ് ഗോപിയെ വിളിച്ചപ്പോൾ ഭയങ്കര ബിസിയാണെന്ന്, ബിജെപിക്കാർ കാലുവാരി, ഇഷ്ടം ഒരാളെ മാത്രം: ഭീമൻ രഘു
കൊച്ചി: 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് മൂന്ന് മുന്നണികൾക്കുമായി ഏറ്റുമുട്ടിയത് സിനിമാ താരങ്ങൾ ആയിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായി കെബി ഗണേഷ് കുമാറും യുഡിഎഫ് സ്ഥാനാർത്ഥിയായി ജഗദീഷും എൻഡിഎ സ്ഥാനാർത്ഥിയായി ഭീമൻ രഘുവും മത്സരിച്ചു.
പത്തനാപുരത്ത് മൂന്നാമത് എത്താനേ ഭീമൻ രഘുവിന് സാധിച്ചുളളൂ. ബിജെപിക്കാർ തന്നെയാണ് തന്റെ കാല് വാരിയതെന്നും അതിന് ശേഷം പാർട്ടി പരിപാടികൾക്ക് വിളിച്ചാൽ പോലും പങ്കെടുക്കാറില്ലെന്നും ഭീമൻ രഘു പറയുന്നു. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭീമൻ രഘുവിന്റെ പ്രതികരണം.

രാഷ്ട്രീയത്തില്‍ വരാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും തനിക്ക് ആഗ്രഹം ഇല്ലായിരുന്നുവെന്ന് ഭീമന് രഘു പറയുന്നു. ''തനിക്ക് കേന്ദ്രത്തില്‍ നിന്ന് ഒരു ചോദ്യം വന്നു. രണ്ട് സിനിമാ താരങ്ങള്‍ ഒരിടത്ത് മത്സരിക്കുന്നുണ്ട്, താങ്കള്‍ക്ക് അവിടെ നിന്നുകൂടേ എന്ന് ചോദിച്ചു. സര് മത്സരിച്ചാല്‍ ജയിക്കില്ലല്ലോ എന്ന് താന്‍ ചോദിച്ചു. അതെ എന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ പിന്നെ എന്തിനാണ് താന്‍ മത്സരിക്കുന്നത് എന്ന് ചോദിച്ചു''.
'സ്വർണം എത്തിച്ചത് ആ ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി', തെളിവുണ്ടെന്ന് സരിത, രഹസ്യമൊഴി നൽകും

''നിന്ന് നോക്കൂ, താന്‍ പോലീസിലായിരുന്നു, സിനിമയിലുണ്ട്, ഇനി രാഷ്ട്രീയം കൂടി ഒന്ന് അറിഞ്ഞ് നോക്കൂ എന്ന് പറഞ്ഞു. താല്പര്യം ഇല്ലെന്നും നിര്‍ബന്ധമാണെങ്കില്‍ നില്ക്കാം എന്ന് താന്‍ പറഞ്ഞു. അന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് ആയിരുന്നു. അദ്ദേഹം വിളിച്ച് താല്പര്യമുണ്ടോ മത്സരിക്കാന്‍ എന്ന് ചോദിച്ചു. താല്പര്യമുളളതും ഇല്ലാത്തതും തന്നെ സംബന്ധിച്ച് ഒരു പോലെയാണ് എന്ന് പറഞ്ഞു''.

''അങ്ങനെ പോയി മത്സരിച്ചതാണ്. ബിജെപിയില്‍ തനിക്ക് ഇഷ്ടപ്പെട്ട ഒരാള്‍ മാത്രമേ ഉളളൂ. അത് നരേന്ദ്ര മോദിജി ആണ്. അദ്ദേഹതിന്റെ ക്വാളിറ്റിയാണ് അതിനുളള കാരണം. പയ്യെത്തിന്നാല്‍ പനയും തിന്നാം എന്ന പോളിസിയാണ്. ഇന്ത്യാ രാജ്യത്തെ നന്നാക്കാന്‍ അദ്ദേഹം ഇപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ കുറിച്ച് ആളുകള്‍ എന്തൊക്കെ പുറത്ത് പറയുന്നു. അതൊന്നും കേള്‍ക്കാതെ അദ്ദേഹത്തിന്റെ പ്ലാനിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്''.

''ആ ഒരു മനുഷ്യനെ മാത്രമേ തനിക്ക് ബിജെപിയില്‍ ഇഷ്ടമുളളൂ. അതുപോലെ അമിത് ഷായെയും. ബാക്കി ഒരുത്തനേയും ഇഷ്ടമല്ല. അവരുടെ രീതി കേരളത്തില്‍ ഒട്ടുമില്ല. ബാക്കിയുളള സ്ഥലങ്ങളില്‍ അത് നടപ്പിലാക്കുന്നുണ്ട്. കേരളത്തില്‍ അങ്ങനെ വരുമെന്ന് ഒരു പ്രതീക്ഷയും ഇല്ല. പാര്‍ട്ടിയുടെ ഒരു കാര്യത്തിന് വിളിച്ചാലും പോകില്ല. ബിജെപി ബന്ധം കൊണ്ട് സിനിമയില്‍ തന്നെ തഴഞ്ഞു. ആളുകള്‍ വിളിക്കാതെയായി''.

''പത്തനാപുരത്തുളള ബിജെപിക്കാരില്‍ കുറേ പേരും ഗണേഷുമായി ബന്ധമുളളവരും ഗണേഷ് സഹായിക്കുന്നവരുമായ ആളുകളാണ്. അവിടെ ചെന്നപ്പോള്‍ തന്നെ തനിക്ക് കാര്യം മനസ്സിലായി. ഗണേഷിനെ കണ്ടപ്പോള്‍ താന്‍ പറഞ്ഞു, ഞാന്‍ ജയിക്കാനൊന്നും പോകുന്നില്ല, ചുമ്മാ ഒരു രസത്തിന് വന്നതാണ് എന്ന്. ബിജെപിക്കാര്‍ തന്നെ തന്റെ കാല് വാരി. അത് ആ രീതിയിലേ പോകൂ എന്ന് തനിക്ക് അറിയാമായിരുന്നു''.

''ഗണേഷ് കുമാര്‍ മോഹന്‍ലാലിനെയൊക്കെ വിളിച്ച് പരിപാടിയൊക്കെ നടത്തി. തങ്ങള്‍ സുരേഷ് ഗോപിയെ വിളിച്ച് നോക്കി. അദ്ദേഹം ഭയങ്കര ബിസിയാണെന്ന് പറഞ്ഞു. താന്‍ പിന്നെ വിളിക്കാനും പോയില്ല. ബിസിയുളള ആളുകളെ നമ്മള് വെറുതേ വിളിച്ച് കൊണ്ട് വരേണ്ടതില്ലല്ലോ. താന്‍ അമിതാഭ് ബച്ചനെ വിളിക്കുകയാണെന്ന് സുരേഷ് ഗോപിയോട് പറഞ്ഞു''.

''ജയിക്കില്ലെന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു. എങ്കിലും പത്തനാപുരം മൊത്തം ആന കരിമ്പിന് കാട്ടില്‍ കയറുന്നത് പോലെ കയറി. ഇനി ഒരു അവസരം വന്നാലും മത്സരിക്കാന്‍ പോകില്ല. പാര്‍ട്ടിയില്‍ ഒരാളെ തനിക്ക് ഇപ്പോഴും വിശ്വാസമുണ്ട്. നരേന്ദ്ര മോദിയുടെ സ്റ്റൈല്‍ ഇഷ്ടമാണ്. ഇന്ത്യ നന്നാക്കും എന്ന് പറഞ്ഞാല്‍ അദ്ദേഹമത് നന്നാക്കിയെടുത്തിരിക്കും. അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതലുളള ജീവചരിത്രം താന്‍ പഠിച്ചതാണ്. ആ വ്യക്തിയിലോട്ട് അടുക്കണം എന്നുളള ആഗ്രഹമുണ്ട്. പാര്‍ട്ടി വിടാന്‍ ഉദ്ദേശിക്കുന്നില്ല. അനുഭാവിയായി തുടരും''.