Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശ്ശൂരില്‍ സുരേന്ദ്രന്‍ അല്ല.. തുഷാര്‍ വെള്ളാപ്പള്ളി! സമ്മതം മൂളി അമിത് ഷാ! ആറ് സീറ്റ്

ലോക്സഭാ തിരഞ്ഞെടുപ്പിന് കേരളത്തില്‍ ബിജെപി ഒരുങ്ങിക്കഴിഞ്ഞു.അഞ്ച് മണ്ഡലങ്ങളാണ് ബിജെപി പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നത്. പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വ്വേയില്‍ സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ വിജയ സാധ്യത ഉണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നു. അതേസമയം തിരുവനന്തപുരത്താണ് ബിജെപിക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. ഇവിടെ നടന്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിയിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന് മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ കിട്ടിലെന്നായതോടെ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാന്‍ ആര്‍എസ്എസ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

അതിനിടെ ബിഡിജെഎസിന് എത്ര സീറ്റുകള്‍ നല്‍കണമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ തിരുമാനമായി. ബിഡിജെഎസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി ദില്ലിയില്‍ എത്തി അമിത് ഷായെ നേരിട്ട് കണ്ടാണ് പാര്‍ട്ടിക്ക് വേണ്ട സീറ്റുകള്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം.കെ സുരേന്ദ്രന്‍ പ്രവര്‍ത്തനം സജീവമാക്കിയ തൃശ്ശൂരില്‍ തുഷാറാകും മത്സരിക്കുകയെന്നാണ് വിവരം.

 സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം

സംസ്ഥാന ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ദേശീയ ജനറല്‍ സെക്രട്ടറി വി രാംലാല്‍ ബുധനാഴ്ച തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമാകും പ്രധാന ചര്‍ച്ച.

 കുമ്മനത്തിനായി ആര്‍എ്എസ്

കുമ്മനത്തിനായി ആര്‍എ്എസ്

തിരുവനന്തപുരത്ത് നടന്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കാനുള്ള ബിജെപിയുടെ മോഹം നടന്‍ എട്ടായി മടക്കി കൈയ്യില്‍ കൊടുത്തിരുന്നു. ഇനി ആര് എന്നതാണ് പ്രധാന ചോദ്യം. കുമ്മനം രാജശേഖരന്‍ തന്നെ മതിയെന്നാണ് ആര്‍എസ്എസ് ആവശ്യപ്പെടുന്നത്. ഇതിനായി പാര്‍ട്ടി ആര്‍എസ്എസ് സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.

 ബിഡിജെഎസിന്

ബിഡിജെഎസിന്

കുമ്മനം മതിയെന്ന ആവശ്യം തന്നെയാണ് തിരുവനന്തപുരം ബിജെപി ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ തിരുമാനം കൈക്കൊള്ളും. അതേസമയം ബിഡിജെഎസുമായുള്ള സീറ്റ് വിഭജനം ഏറെകുറേ ഉറപ്പായതാണ് റിപ്പോര്‍ട്ട്.

 ആറ് മണ്ഡലങ്ങള്‍

ആറ് മണ്ഡലങ്ങള്‍

ബിഡിജെഎസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി അധ്യക്ഷന്‍ അമിത് ഷായെ ദില്ലിയില്‍ നേരിട്ട് സന്ദര്‍ശിച്ചു. മത്സരിക്കാന്‍ താത്പര്യമുള്ള ആറ് മണ്ഡലങ്ങളുടെ ലിസ്റ്റ് അമിത് ഷായ്ക്ക് കൈമാറിയതായാണ് വിവരം.

 തൃശ്ശൂര്‍ ഉള്‍പ്പെടെ

തൃശ്ശൂര്‍ ഉള്‍പ്പെടെ

നേരത്തേ എട്ട് സീറ്റ് വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ സഖ്യത്തില്‍ ഇത് സംബന്ധിച്ച എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ ഇത് 6 ആക്കി ചുരുക്കിയിട്ടുണ്ട്. തൃശ്ശൂര്‍, ഇടുക്കി, വയനാട്, കോഴിക്കോട്, പാലക്കാട് എന്നീ മണ്ഡലങ്ങളാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

 തലകുലുക്കി സംസ്ഥാന നേതൃത്വം

തലകുലുക്കി സംസ്ഥാന നേതൃത്വം

തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെങ്കില്‍ തൃശ്സൂര്‍ ബിഡിജെഎസിന് വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. തൃശ്ശൂരിനായി ബിഡിജെഎസ് ആവശ്യം ഉന്നയിക്കുകയാണെങ്കില്‍ വിട്ടുനല്‍കാമെന്ന് സംസ്ഥാന നേതൃത്വവും നേരത്തേ സമ്മതിച്ചിരുന്നു.

 മുരളീധരപക്ഷം രംഗത്ത്

മുരളീധരപക്ഷം രംഗത്ത്

എന്നാല്‍ ബിജെഡിഎസിന്‍റെ ആവശ്യത്തിനെതിരെ മുരളീധരപക്ഷം രംഗത്തെത്തിയിരുന്നു. ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ മത്സരിച്ചേക്കുമെന്ന് സാധ്യത കല്‍പ്പിച്ച മണ്ഡലമാണ് തൃശ്ശൂര്‍. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സുരേന്ദ്രന്‍ മണ്ഡലത്തില്‍ സജീവമായിരുന്നു.

 താത്പര്യം പ്രകടിപ്പിച്ച് അമിത് ഷാ

താത്പര്യം പ്രകടിപ്പിച്ച് അമിത് ഷാ

അതുകൊണ്ട് തന്നെ സുരേന്ദ്രന് വിജയസാധ്യത ഉള്ള മണ്ഡലം ബിഡിജെഎസിന് വിട്ടുകൊടുക്കേണ്ടതുണ്ടോയെന്നാണ് മുരളീധരപക്ഷത്തിന്‍റെ ചോദ്യം. എന്നാല്‍ തൃശ്ശൂര്‍ ബിഡിജെഎസിന് തന്നെ നല്‍കാന്‍ അമിത് ഷായും താത്പര്യം പ്രകടിപ്പിച്ചെന്നാണ് വിവരം.

 തുഷാറിന്‍റെ മറുപടി

തുഷാറിന്‍റെ മറുപടി

തുഷാര്‍ മത്സരിക്കണമെന്നും അമിത് താത്പര്യം പ്രകടിപ്പിച്ചിരുന്നുത്രേ. പാര്‍ട്ടിയില്‍ കൂടിയാലോചിച്ച ശേഷമേ മത്സരിക്കുന്ന കാര്യം ആലോചിക്കൂവെന്നായിരുന്നു തുഷാറിന്‍റെ മറുപടി.

 പത്തനംതിട്ടയിലും ഇല്ല

പത്തനംതിട്ടയിലും ഇല്ല

നേരത്തേ സുരേന്ദ്രനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശബരിമല സമരത്തില്‍ സുരേന്ദ്രന് വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞെന്നാണ് പാര്‍ട്ടിയുടെ നിഗമനം. പത്തനംതിട്ടയില്‍ മത്സരിക്കുകയാണെങ്കില്‍ സിപിഎം വിരുദ്ധ വോട്ടുകളടക്കം ബിജെപിയില്‍ എത്തുമെന്നും പാര്‍ട്ടി കണക്കാക്കിയിരുന്നു.

 മണ്ഡലത്തില്‍ പ്രവേശിക്കാന്‍

മണ്ഡലത്തില്‍ പ്രവേശിക്കാന്‍

അതേസമയം ശബരിമല സമരവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ് സുരേന്ദ്രന്‍. കേസില്‍ പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചത്. മണ്ഡലത്തില്‍ പ്രവേശിക്കാന്‍ കഴിയാത്ത ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നത് മണ്ടത്തരമായേക്കും എന്നാണ് ചിലര്‍ ഉയര്‍ത്തുന്നത്.

 ടിപി സെന്‍കുമാറിന് സാധ്യത?

ടിപി സെന്‍കുമാറിന് സാധ്യത?

ഇതോടെ പത്തനംതിട്ടയില്‍ ടിപി സെന്‍കുമാറിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. നമ്പി നാരായണന്‍റെ പത്മ പുരസ്കാരവുമായി ബന്ധപ്പെട്ട് സെന്‍കുമാര്‍ നടത്തിയ പരാമര്‍ശം ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി ഇനിയും പരിഗണിക്കുമോയെന്നത് വരും ദിവസങ്ങളില്‍ കണ്ടറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+