Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയിലെ ബിജെപി ബീഫ് പാര്‍ട്ടി, കാസിനോകളുടെ അടിമ; രൂക്ഷ വിമര്‍ശനവുമായി ശിവസേന

പനാജി: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ ഗോവയില്‍ മാസങ്ങള്‍ക്ക് മുന്‍പേ പ്രചരണങ്ങള്‍ ശക്തമാക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. അധികാരത്തിലിരിക്കുന്ന ബിജെപി ഇത്തവണയും തനിച്ച് മത്സരിക്കാനുള്ള ആലോചന നടത്തുമ്പോള്‍ പ്രതിപക്ഷത്ത് വിശാല സഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്.

പ്രതിപക്ഷ സഖ്യത്തിന്റെ പ്രസക്തി വിളിച്ചോതി ശിവസേന ഉള്‍പ്പടേയുള്ള പാര്‍ട്ടികള്‍ നിരന്തരം രംഗത്ത് വരുന്നുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്‍ മത്സരിക്കാന്‍ ലക്ഷ്യം വെക്കുന്ന ശിവസേന ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമാണ് നടത്തുന്നത്.

സംസ്ഥാനത്തെ യഥാർത്ഥ ബീഫ് പാർട്ടി ബി ജെ പി

സംസ്ഥാനത്തെ യഥാർത്ഥ ബീഫ് പാർട്ടി ബിജെപിയാണ് പാര്‍ട്ടിയുടെ മുഖപത്രമായ സാമ്നയിലെഴുതിയ കുറിപ്പില്‍ ശിവസേന വിമര്‍ശിക്കുന്നത്. ഭിന്നിപ്പിച്ച് ഭരിക്കല്‍ നയമാണ് ബിജെപി നടത്തുന്നത്. ബിജെപിയെ ഹിന്ദുക്കളുടെ രക്ഷകരാണെന്ന് ഗോവയിലെ ജനങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്നും ബി ജെ പിയുടെ ഹിന്ദുത്വം ഒരു മുഖംമൂടി മാത്രമാണെന്നും ശിവസേന വിമര്‍ശിക്കുന്നു.

അന്തരിച്ച മനോഹർ പരീക്കർ

അന്തരിച്ച മനോഹർ പരീക്കർ കാസിനോ ചൂതാട്ടത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയെങ്കില്‍ അതേ ഗോവയിൽ ബിജെപി നേതാക്കള്‍ തന്നെ കാസിനോകള്‍ സ്ഥാപിക്കുന്നു. ഗ്രാമങ്ങളിൽ മയക്കുമരുന്നിന് അടിമയായ യുവാക്കളുടെ എണ്ണം കുതിച്ചുയരുമ്പോൾ ബിജെപി സർക്കാർ ഇപ്പോൾ കാസിനോ ഉടമകളുടെ അടിമയായി മാറിയിരിക്കുന്നു. ചൂതാട്ട റാക്കറ്റിനെക്കുറിച്ച് പ്രധാനമന്ത്രി അസ്വസ്ഥനാണെങ്കിലും, കാസിനോകൾ മന്ത്രിമാരുടെ പോക്കറ്റുകൾ നിറയ്ക്കുകയും രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നുവെന്നും സാമ്നയില്‍ എഴുതുന്നു.

ഗോവധം നിരോധിക്കുന്ന നിയമം

ഗോവധം നിരോധിക്കുന്ന നിയമം രാജ്യത്ത് എല്ലായിടത്തും ബാധകമാണെങ്കിലും ഗോവയിൽ എത്രമാത്രം ഗോമാംസം ലഭ്യമാണ്. ഗോവയിൽ ബിജെപിയാണ് ശരിക്കും ഒരു ബീഫ് പാർട്ടിയായി മാറിയിരിക്കുന്നത്. പാർട്ടി ഹിന്ദു സമൂഹത്തിന്റെ രക്ഷകനാണെന്ന് ഗോവയിലെ ജനങ്ങൾ കരുതുന്നുവെങ്കിൽ, അവർ തെറ്റിദ്ധരിക്കപ്പെടുന്നു. നിലവിൽ ബിജെപിയിലുള്ള എംഎൽഎമാരിൽ നിന്ന് ഇത് വ്യക്തമാണെന്നും എഡിറ്റോറിയൽ പറയുന്നു.

'അവസരവാദ' സ്വഭാവം

കഴിഞ്ഞ കുറെ വർഷങ്ങളായി ഗോവ സാക്ഷ്യം വഹിക്കുന്ന സർക്കാർ രൂപീകരണത്തിന്റെ 'അവസരവാദ' സ്വഭാവത്തെയും ശിവസേന രൂക്ഷമായി വിമര്‍ശിക്കുന്നു. കോൺഗ്രസിനും പ്രാദേശിക മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിക്കും (എംജിപി) മാത്രമാണ് സംസ്ഥാനത്തെ വോട്ടർമാർക്കിടയിൽ യഥാർത്ഥ വേരുകൾ ഉള്ളത്. മറ്റ് പാര്‍ട്ടികളെ ഭിന്നിപ്പിച്ചാണ് ബിജെപിയാണ് ഗോവയില്‍ അധികാരത്തിലെത്തിയത്. യഥാർത്ഥ ഹിന്ദുത്വ പാർട്ടിയെന്ന ശക്തമായ അവകാശവാദമുള്ള എംജിപിക്ക് അതിന്റെ പ്രമുഖ നേതാവ് ഭൗസാഹേബ് ബന്ദോദ്കറുടെ (ഗോവയുടെ ആദ്യ മുഖ്യന്ത്രി) മരണശേഷം സംസ്ഥാനത്ത് സ്വാധീനം നഷ്ടപ്പെട്ട് വരുന്ന സാഹചര്യമുണ്ടെന്നും എഡിറ്റോറിയൽ അഭിപ്രായപ്പെടുന്നു.

ശിവസേനയുമായി ഗോവയില്‍ സഖ്യം

അതേസമയം, ശിവസേനയുമായി ഗോവയില്‍ സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മഹാരാഷ്ട്രയില്‍ ശക്തരാണെങ്കില്‍ ഗോവയില്‍ ഏതാനും മണ്ഡലങ്ങളില്‍ മാത്രമാണ് ശിവസേനയ്ക്ക് സാന്നിധ്യമുള്ളത്. സഖ്യത്തില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് സീറ്റ് കൊടുക്കാന്‍ മാത്രമുള്ള ശക്തരല്ല ഗോവയില്‍ ശിവസേന. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ സഹകരിപ്പിച്ചാലും സീറ്റ് നല്‍കില്ലെന്നാണ് ഒരു കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടത്.

2017 -ൽ ആര്‍ എസ് എസില്‍ നിന്നും

2017 -ൽ ആര്‍എസ്എസില്‍ നിന്നും പുറത്താക്കപ്പെട്ട സുഭാഷ് വെലിങ്കർ സ്ഥാപിച്ച പ്രാദേശിക പാർട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചിരുന്നെങ്കിലും ശിവസേനക്ക് കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനമാണെങ്കിലും ഗോവയില്‍ അധികാരം നിലനിര്‍ത്തുക എന്നത് ബിജെപിയുടെ അഭിമാന വിഷയമാണ്. മറുവശത്ത് കോണ്‍ഗ്രസാവട്ടെ കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ ഭരണം ഏത് വിധേനയും തിരിച്ച് പിടിക്കാനാണ് ശ്രമിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+