കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം പിടിക്കാന്‍ ബിജെപിക്കായി അമിത്ഷായുടെ 'ഓപ്പറേഷന്‍ കേരള'; ഒരുങ്ങുന്നത് പുത്തന്‍ തന്ത്രങ്ങള്‍

Google Oneindia Malayalam News

കൊച്ചി: കേന്ദ്രത്തില്‍ മികച്ച ഭൂരിപക്ഷത്തില്‍ അധികാരം തുടരുമ്പോഴും കേരളം, തമിഴ്‌നാട് പോലുള്ള ചില സംസ്ഥാനങ്ങളില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. തമിഴ്‌നാടിനേക്കാള്‍ ബിജെപി ഏറെ പ്രതീക്ഷവെച്ചുപുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളം.

<strong>ആരോഗ്യനിലയില്‍ മാറ്റമില്ലാതെ ബാലഭാസ്‌കര്‍: മരുന്നുകളോട് പ്രതികരിക്കുന്നു, ലക്ഷ്മിക്ക് ബോധം തെളിഞ്ഞു</strong>ആരോഗ്യനിലയില്‍ മാറ്റമില്ലാതെ ബാലഭാസ്‌കര്‍: മരുന്നുകളോട് പ്രതികരിക്കുന്നു, ലക്ഷ്മിക്ക് ബോധം തെളിഞ്ഞു

2014 ല്‍ നിന്ന് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ നിലവിലെ പല സീറ്റുകളും നഷ്ടപ്പെടുമെന്ന് ബിജെപിക്ക് കൃത്യമായി അറിയാം. ഈ സാഹചര്യത്തിലാണ് കേരളമുള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് അംഗങ്ങളെ പാര്‍ലമെന്റില്‍ എത്തിക്കാന്‍ ബിജെപി തന്ത്രങ്ങല്‍ ഒരുക്കുന്നത്. കേരളം പിടിക്കാനായി അമിത് ഷായില്‍ നിന്ന് 'ഓപ്പറേഷന്‍ കേരള' തന്നെയാണ് അണിയറയില്‍ ഒരുങ്ങുന്നത്.

<strong>മോനിഷയെ നഷ്ടമായതും ഇതുപോലെ; ബാലഭാസ്‌കറിനുണ്ടായ അപകടത്തിന്‍റ പഞ്ചാത്തലത്തില്‍ ശ്രീദേവി ഓര്‍ക്കുന്നു</strong>മോനിഷയെ നഷ്ടമായതും ഇതുപോലെ; ബാലഭാസ്‌കറിനുണ്ടായ അപകടത്തിന്‍റ പഞ്ചാത്തലത്തില്‍ ശ്രീദേവി ഓര്‍ക്കുന്നു

വര്‍ഷങ്ങളായി ശ്രമം

വര്‍ഷങ്ങളായി ശ്രമം

കേരളം പിടിച്ചടക്കാനായി വര്‍ഷങ്ങളായി ശ്രമം നടത്തുന്ന പാര്‍ട്ടിയാണ് ബിജെപി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി നിയമസഭയില്‍ അക്കൗണ്ട് തുറന്ന ബിജെപി ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആ ചരിത്രം ആവര്‍ത്തിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്.

പ്രതീക്ഷ

പ്രതീക്ഷ

തിരുവനന്തപുരം, ആറ്റിങ്ങല്‍, കാസര്‍കോട്, തുടങ്ങിയ മണ്ഡലങ്ങളില്‍ ബിജെപി ഏറെ പ്രതീക്ഷകളാണ് വെച്ചുപുലര്‍ത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തന പദ്ധതികള്‍ സംസ്ഥാഘടകം ഇതിനോടകം തന്നെ തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലം കേരളം പിടിക്കാന്‍ അമിത് ഷാ തന്നെ പുതിയ പദ്ധതിയുമായി രംഗത്തെത്തുന്നതിന് കാത്തിരിക്കുകയാണ് കേരള നേതാക്കള്‍.

'ഓപ്പറേഷന്‍ കേരള'

'ഓപ്പറേഷന്‍ കേരള'

അമിത് ഷായില്‍ നിന്ന് 'ഓപ്പറേഷന്‍ കേരള' പദ്ധതി തന്നെയാണ് കേരള നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. ഉത്തരേന്ത്യയില്‍ നഷ്ടമാവുന്നസീറ്റുകള്‍ക്ക് പകരമായി ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം വെക്കുന്ന ദേശീയ നേതൃത്വം ഓപ്പറേഷന്‍ കേരള പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു എന്നാണ് സൂചന.

തിരഞ്ഞെടുപ്പിനെ നേരിടുക

തിരഞ്ഞെടുപ്പിനെ നേരിടുക

കഴിഞ്ഞ കാലങ്ങലിലേത് പോലെയാവില്ല കേരളത്തില്‍ ഇക്കുറി പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുക എന്നാണ് സംസ്ഥാനഘടകം വ്യക്തമാക്കുന്നത്. പുതിയ പദ്ധതികള്‍ നേതൃത്വം ആലോചിച്ചിട്ടുണ്ടെങ്കിലും കേന്ദ്രത്തില്‍ നിന്നുള്ള വലിയ പദ്ധതികള്‍ക്കായി കാത്തിരിക്കുകയാണ് സംസ്ഥാനം ഘടകം.

അമിത്ഷാ ഡല്‍ഹിയലേക്ക് വിളിപ്പിച്ചു

അമിത്ഷാ ഡല്‍ഹിയലേക്ക് വിളിപ്പിച്ചു

ഒപ്പറേഷന്‍ കേരളയുടെ ആദ്യഘട്ട ആലോചനകള്‍ക്കായി ഈ മാസം 30 ന് കേരളത്തില്‍ നിന്നുള്ള നേതാക്കളെ അമിത്ഷാ ഡല്‍ഹിയലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയിത്തിലടക്കം അമിത് ഷാ മാജിക്കാണ് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

ന്യൂനപക്ഷങ്ങള്‍

ന്യൂനപക്ഷങ്ങള്‍

സംസ്ഥാന രാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങള്‍ നിര്‍ണ്ണായമായ സ്വാധീനമായതിനാല്‍ ഇവരെ പരിഗണിക്കാനാവാതെ മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന് ബിജെപി തേതൃത്വത്തിന് വ്യക്തമാണ്. അടുത്തിടെ ചില കൃസ്ത്യന്‍ വൈദികര്‍ പാര്‍ട്ടിയിലേക്ക് വന്നത് ശുഭസൂചനയായിട്ടാണ് പാര്‍ട്ടി കാണുന്നു.

വലിയ മുന്നേറ്റം

വലിയ മുന്നേറ്റം

ന്യൂനപക്ഷമേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ക്രൈസ്തവ സമുദായത്തില്‍ നിന്ന് നേരിട്ട് ബിജെപിയിലേക്ക് വരാന്‍ വിമുഖതയുള്ളവര്‍ക്കാന്‍ ബിജെപി അനുഭാവമുള്ള ഒരു പ്ലാറ്റ് ഫോം ഉണ്ടാക്കുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നുണ്ട്.

ഇപ്പോള്‍ നടക്കുന്നത്

ഇപ്പോള്‍ നടക്കുന്നത്

ഹൈദവ സാമുദായിക സംഘടനകള്‍ ബിഡിജെഎസ് ഉണ്ടാക്കിയത് പോലെ വിവിധ ന്യൂനപക്ഷ സമുദായങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള വേദിയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.

ഉടന്‍ തന്നെ നിര്‍ദ്ദേശം നല്‍കും

ഉടന്‍ തന്നെ നിര്‍ദ്ദേശം നല്‍കും

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ എല്ലാ മണ്ഡലങ്ങളിലേയും പ്രവര്‍ത്തകര്‍ക്ക് ഉടന്‍ തന്നെ നിര്‍ദ്ദേശം നല്‍കും. മണ്ഡലങ്ങളില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരെ രംഗത്തിറക്കിയായിരിക്കും പ്രചരണം നടത്തുക.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ യാഥാര്‍ത്ഥ ഗുണഭോക്താക്കളെ സംസ്ഥാനത്ത് നിന്ന് കണ്ടെത്തി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. പ്രചരണത്തിനായി പുത്തന്‍ സാങ്കേതി വിദ്യകളും ഉപയോഗിക്കും.

സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിട്ടുള്ള വീഴ്ച

സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിട്ടുള്ള വീഴ്ച

കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിട്ടുള്ള വീഴ്ച അതീവ പ്രാധാന്യത്തോടെ തന്നെ ജനങ്ങല്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ വിട്ടുനിന്നതടക്കമുള്ള വിഷയങ്ങള്‍ കേരത്തില്‍ പ്രധാന പ്രചരണ ആയുധമാക്കും.

സംസ്ഥാന കൗണ്‍സില്‍ യോഗം

സംസ്ഥാന കൗണ്‍സില്‍ യോഗം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച്ച ബിജെപിയുടെ സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കും. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന യോഗം കോന്ദ്ര ആഭ്യന്തര മനത്രി രാജ്‌നാഥ് സിങ് ആണ് ഉദ്ഘാടനം ചെയ്യുക. നിയോജക മണ്ഡലം പ്രസിഡന്റുമാര്‍ മുതല്‍ മുകളിലേക്കുള്ള ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കും. വൈകീട് സംസ്ഥാന പ്രഭാരി എച്ച് രാജയുടെ പ്രസംഗത്തോടെ സംസ്ഥാന കൗണ്‍സില്‍ യോഗം സമാപിക്കും. സംസ്ഥാന അധ്യക്ഷനായി ശ്രീധരന്‍ പിള്ളയെ നിയമിച്ചതിന് യോഗം അംഗീകാരം നല്‍കും.

English summary
BJP begins Operation kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X