വഴങ്ങാതെ കുമ്മനം!! അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് ബിജെപി.. അന്തിമ തിരുമാനം നാളെ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് കുമ്മനം രാജശേഖരന്‍. ഇതോടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതോടെ വ്യാഴാഴ്ച സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ തിരുമാനം കൈക്കൊള്ളാനാണ് തിരുമാനം.

കുമ്മനം തന്നെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായാല്‍ മതിയെന്നാണ് ബിജെപിയിലെ ഭൂരിഭാഗത്തിന്‍റേയും ആവശ്യം.വെറും 3000 ത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്‍റെ മുന്നേറ്റം.അതുകൊണ്ട് തന്നെ കനത്ത മത്സരം കാഴ്ച വെച്ച കുമ്മനം രാജശേഖരന്‍ തന്നെ മത്സരിക്കണമെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു
അതേസമയം കുമ്മനം പിന്‍മാറിയതോടെ വി മുരളീധരന്‍ വിഭാഗം വിവി രാജേഷിനായും പികെ കൃഷ്ണദാസ് വിഭാഗം തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ എസ് സുരേഷിന് വേണ്ടിയും രംഗത്തുണ്ട്. എന്നാല്‍ കുമ്മനം മത്സരിക്കുകയാണെങ്കിലും എല്ലാ വിഭാഗവും അദ്ദേഹത്തെ പിന്തുണയ്ക്കും.
അതിനിടെ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കണമെന്ന ആവശ്യം കെ സുരേന്ദ്രന്‍ തള്ളിയിട്ടുണ്ട്. ഇതോടെ മഞ്ചേശ്വരത്ത് ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായിരുന്ന രവീശ തന്ത്രിയെയോ ജില്ലാ പ്രസിഡന്‍റ് കെ ശ്രീകാന്തിനെയോ ആകും പരിഗണിച്ചേക്കുക. കോന്നിയില്‍ ശോഭാ സുരേന്ദ്രനാണ് മുന്‍ഗണന. മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ ഇവിടെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ആര്‍എസ്എസ് മുന്നോട്ട് വെയ്ക്കുന്നത്.എറണാകുളത്ത് ബി ഗോപാലകൃഷ്ണന്‍റെ പേരാണ് ചര്‍ച്ചയായത്. എന്നാല്‍ അദ്ദേഹം പിന്‍മാറി. ഇതോടെ പ്രാദേശിക നേതാക്കളെയാണ് പരിഗണിക്കുന്നത്.












Click it and Unblock the Notifications