കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഷ്ട്രപതിയിലൂടെ ബിജെപി അടുത്ത തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു'; രൂക്ഷവിമർശനവുമായി തരൂർ

Google Oneindia Malayalam News
murmu-1675162016.jpg -Properties Reuse Image

ദില്ലി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം പി ശശി തരൂർ. അടുത്ത തിരഞ്ഞെടുപ്പിൽ രാഷ്ട്രപതി മത്സരിക്കില്ലെങ്കിലും ബി ജെപി സർക്കാർ അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം രാഷ്ട്രപതി വഴി ആരംഭിച്ചിരിക്കുകയാണ്, തരൂർ വിമർശിച്ചു. സർക്കാരിനെ പ്രകീർത്തിക്കുന്നതാണ് പ്രസംഗമെന്നും തരൂർ കുറ്റപ്പെടുത്തി.

രാഷ്ട്രപതി നടത്തിയത് സമ്പൂർണമായ തിരഞ്ഞെടുപ്പ് പ്രസംഗമാണ്. സർക്കാർ ചെയ്ത എല്ലാ കാര്യങ്ങളേയും തന്റെ പ്രസംഗത്തിലൂടെ പുകഴ്ത്തുകയാണ് രാഷ്ട്രപതി ചെയ്തത്. സർക്കാരിന്റെ വീഴ്ചകളെ കുറിച്ച് യാതൊരു പരാമർശവുമില്ല', തരൂർ പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗം 'സർക്കാർ ആഗ്രഹിക്കുന്നതും ചെയ്യുന്നതും ആവർത്തിക്കുന്നതായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി വിമർശിച്ചു.

സർക്കാരിന് നിരവധി വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. പാർലമെന്റിൽ ഇക്കാര്യങ്ങൾ ഒന്നൊന്നായി ഞങ്ങൾ ഉന്നയിക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിൽ തൊഴിലില്ലായ്മയെ കുറിച്ച് ഒരു പരാമർശം പോലും ഇല്ലെന്നും അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞും കോണ്‍ഗ്രസ് നയിച്ച യു പി എ സര്‍ക്കാരിനെ വിമര്‍ശിച്ചുമുള്ളതായിരുന്നു ദ്രൗപദി മുര്‍മുവിന്റെ പ്രസംഗം.കഴിഞ്ഞ ഒമ്പത് വർഷത്തെ ഭരണത്തിനിടയിൽ, ഇന്ത്യയിലെ ജനങ്ങൾ ഇതാദ്യമായി ഗുണപരമായ നിരവധി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചവെന്നും ഇന്ത്യയോടുള്ള ലോകത്തിന്റെ കാഴ്ചപ്പാട് തന്നെ മാറിയെന്നും തന്റെ പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു. 'ഒരു കാലത്ത് തങ്ങളുടെ മിക്ക പ്രശ്നങ്ങൾക്കും പരിഹാരത്തിന് മറ്റുള്ളവരെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം നൽകുന്ന രാജ്യമായി വളരുകയാണ്. ദശാബ്ദങ്ങളായി ഇവയ്ക്കായി കാത്തിരുന്ന ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ഈ വർഷങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. നൂതനാശയങ്ങളും സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി പൊതുജനക്ഷേമത്തിന് മുൻതൂക്കം നൽകുന്ന സർക്കാരാണ് ഇന്തയയിലുള്ളത്.

രാജ്യത്തിന്റെ താൽപ്പര്യം പരമപ്രധാനമായി നിലനിർത്തുകയും ആവശ്യമുള്ളപ്പോൾ നയങ്ങളും തന്ത്രങ്ങളും പൂർണ്ണമായും മാറ്റാനുള്ള ഇച്ഛാശക്തി കാണിക്കുകയും ചെയ്തു. സർജിക്കൽ സ്ട്രൈക്ക് മുതൽ ഭീകരതയ്ക്കെതിരായ ശക്തമായ നടപടി സർക്കാർ കൈക്കൊണ്ടു. എല്ലാ ദുഷ്പ്രവൃത്തികൾക്കും ഉചിതമായ മറുപടി നൽകി. ആർട്ടിക്കിൾ 370 റദ്ദാക്കൽ മുതൽ മുത്തലാഖ് വരെ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ രേഖകളാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അഴിമതിക്കെതിരെ സന്ധിയില്ലാത്ത സർക്കാർ നടത്തുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

English summary
'BJP campaigns next election through Rashtrapati'; Shashi Tharoor Criticises President's Speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X