കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതൃക്കള്‍ക്ക് ജാതിയും മതവും ഉണ്ടായിരുന്നില്ല, കര്‍ക്കിടക വാവ് ബലിയിട്ട് സംവിധായകന്‍ അലി അക്ബര്‍

Google Oneindia Malayalam News

തിരുവനന്തപുരം: പിതൃക്കള്‍ക്ക് ജാതിയും മതവും ഉണ്ടായിരുന്നില്ല എന്ന സംഘല്‍പ്പത്തില്‍ കര്‍ക്കിടവ ബലിതര്‍പ്പണം നടത്തി സംവിധായകന്‍ അലി അക്ബര്‍. അലി അക്ബര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വീടിന് മുറ്റത്ത് ഇതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയാണ് അലി അക്ബര്‍ ബലിയിട്ടത്. പിതൃക്കള്‍ക്ക് ജാതിയും മതവും ഉണ്ടായിരുന്നില്ല, നാം കല്പ്പിച്ചു നല്കിയതാണെല്ലാം,ഞാന്‍ എന്നഹങ്കരിക്കുന്നതിന്റെ കാരണം അവരാണല്ലോ, അവരെ സ്മരിക്കുക, എത്രയോ കോടി ജന്മങ്ങളുടെ ഒരു ഇഴയായി നാമിങ്ങനെ നില്‍ക്കുമ്പോള്‍ ഇന്നലെകളെ കുറിച്ചൊരു ഓര്‍മ്മ പുതുക്കലും നന്ദി പറയലും- ചിത്രങ്ങള്‍ പങ്കുവച്ച് അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ali akbar

ഇന്ന് പിതൃ ബലി, നാം പറയാന്‍ പോവുന്നതും കുറേ ആത്മാക്കളുടെ നൊമ്പരം തന്നെ, അവര്‍ക്ക് ബലിയിട്ട് കൊണ്ട് തുടങ്ങണം ഇങ്ങിനെ പറഞ്ഞത് ഒരു ക്രിസ്ത്യാനി സാമുവല്‍ കൂടല്‍, പിതൃക്കള്‍ക്ക് ജാതിയും മതവും ഉണ്ടായിരുന്നില്ല, നാം കല്പ്പിച്ചു നല്കിയതാണെല്ലാം,ഞാന്‍ എന്നഹങ്കരിക്കുന്നതിന്റെ കാരണം അവരാണല്ലോ, അവരെ സ്മരിക്കുക, എത്രയോ കോടി ജന്മങ്ങളുടെ ഒരു ഇഴയായി നാമിങ്ങനെ നില്‍ക്കുമ്പോള്‍ ഇന്നലെകളെ കുറിച്ചൊരു ഓര്‍മ്മ പുതുക്കലും നന്ദി പറയലും......
കുറേ ദിവസമായി ചരിത്രം കുഴിക്കുന്നു... കുഴികളില്‍ പിടഞ്ഞ ഒരുപാട് ആത്മാക്കളെ കണ്ടു... അവരുടെ മോക്ഷത്തിനും ഇതുപകരിക്കട്ടെ....
നല്ലത് വരട്ടെ പൂര്‍വ്വികരുടെ അനുഗ്രഹം ഉണ്ടാവട്ടെ.. നമുക്ക് മുന്നോട്ട് പോകാം.
കര്‍മ്മത്തില്‍ സഹായിച്ച സാബു കൊയ്യേരിക്കും കുടുംബത്തിനും നന്ദി...

Recommended Video

cmsvideo
ICMR to study the efficacy of BCG vaccine against virus in elderly | Oneindia Malayalam

അതേസമയം, ബിജെപി സഹയാത്രികനായ അലി അകബര്‍ ദിവസങ്ങള്‍ക്ക് മുമ്പ് വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേ പ്രമേയത്തില്‍ പൃഥിരാജിനെ നായകനാക്കി സംവിധായകന്‍ ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി അക്ബര്‍ ചിത്രം പ്രഖ്യാപിച്ചത്. ക്രൗഡ് ഫണ്ടിലൂടെയാണ് അലി അക്ബര്‍ ചിത്രം ഒരുക്കുന്നത്.

ചിത്രം പ്രഖ്യാപിച്ച് രണ്ട് ദിവസം കൊണ്ട് ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ചത് 16.30 ലക്ഷം രൂപ ലഭിച്ചെന്ന് അലി അക്ബര്‍ അറിയിച്ചിരുന്നു. 25, 50 രൂപ മുതല്‍ അമ്പതിനായിരം രൂപ വരെ നല്‍കിയവരുണ്ടെന്ന് അലി അക്ബര്‍ വെളിപ്പെടുത്തി. ഫോണിലൂടെ അഭിനന്ദനങ്ങളും ഭീഷണികളും ലഭിക്കുന്നുണ്ടെന്നും അലി അക്ബര്‍ പറഞ്ഞു. ക്രൗഡ് ഫണ്ടിംഗിനെ കുറിച്ച് നടത്തിയ ഫേസ്ബുക്ക് ലൈവിലാണ് ഇക്കാര്യങ്ങള്‍ അലി അക്ബര്‍ വെളിപ്പെടുത്തിയത് നാല് സിനിമകളാണ് ഖിലാഫത്ത് സമരനായകനായിരുന്ന വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്നത്. ആഷിക്ക് അബു-പൃഥ്വിരാജ് ടീമിന്റെ ചിത്രമാണ് ആദ്യം പ്രഖ്യാപിച്ചത്.

English summary
BJP Candidate And Director Ali Akbar Perform Karkidaka Vavu Bali at his home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X