പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു, ദുരൂഹതയേറുന്നു
പാലക്കാട്: പാലക്കാട് ട്രെയിന്‍ തട്ടി ബിജെപി സ്ഥാനാര്‍ത്ഥി മരിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥിയാണ് ട്രെയിന്‍ തട്ടി മരിച്ചത്.
പുതുശ്ശേരി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി ഷണ്‍മുഖ ചെട്ടിയാരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണോ അബദ്ധത്തില്‍ ട്രെയിനിന് മുന്നില്‍ പെട്ടതാണോ എന്ന കാര്യം വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.

തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികള്‍ക്ക് എതിര്‍ പാര്‍ട്ടികളില്‍ നിന്നുള്‍പ്പടെ വധഭീഷണിയും മറ്റും ഉണ്ടാകാറുണ്ട്. അത്തരം റിപ്പോര്‍ട്ടുകളും വിവിധ ജില്ലകളില്‍ നിന്നും പുറത്ത് വന്നിരുന്ന. എന്നാല്‍ പാലക്കാട് നിന്നും അത്തരം റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.












Click it and Unblock the Notifications