കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയില്ലാതെ ബിജെപി സ്ഥാനാർത്ഥി പട്ടിക; കെ സുരേന്ദ്രനോ, പിള്ളയോ... ഇനിയും കാത്തിരിക്കണം!!

Google Oneindia Malayalam News

പത്തനംതിട്ട: ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറെ പ്രതിക്ഷയുള്ള മണ്ഡലമാണ് പത്തനംതിട്ട. ബിജെപി വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന് തന്നൊയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. പത്തനംതിട്ട സീറ്റിന് വേണ്ടിയുള്ള വടംവെലിക്ക് ബിജെപി സാക്ഷിയായിരുന്നു. പത്തനംതിട്ട മോഹിച്ചായിരുന്നു സംസ്ഥാന അധ്യക്ഷൻ ദില്ലിക്ക് വണ്ടി കയറിയത്.

<strong>പൂഞ്ഞാറിലെ ഗര്‍ജിക്കുന്ന സിംഹം, വിവാദം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും പിസി ജോര്‍ജ് ഒരുപടി മുന്നില്‍</strong>പൂഞ്ഞാറിലെ ഗര്‍ജിക്കുന്ന സിംഹം, വിവാദം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും പിസി ജോര്‍ജ് ഒരുപടി മുന്നില്‍

എന്നാൽ പാർട്ടി സെക്രട്ടറിക്ക് നേരെ അണികളുടെ രോക്ഷം കത്തി കയറുകയായികുന്നു. കെ സുരേന്ദ്രൻ പത്തനംതിട്ട സ്ഥാനാർത്ഥിയാകണമെന്നതാണ് സോഷ്യൽ മീഡിയയിലുടെയും മറ്റും അണികൾ വ്യക്തമാക്കുന്നത്. കെ സുരേന്ദ്രനു വേണ്ടി ആർഎസ്എസും നിലപാട് കടുപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. ദില്ലിയാത്രയ്ക്ക് ശേഷം താൻ മത്സരിക്കില്ലെന്ന നിലാട് ശ്രീധരൻ പിള്ള എടുത്തതോടെ കെ സുരേന്ദ്രൻ പത്തനംതിട്ട സ്ഥാനാർത്ഥിയാകുമെന്ന കണക്കു കൂട്ടലിലായിരുന്നു അണികൾ.

എൻഎസ്എസും ഓർത്തഡോക്സ് വിഭാഗവും

എൻഎസ്എസും ഓർത്തഡോക്സ് വിഭാഗവും

ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, എംടി രേമേശ്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരായിരുന്നു പത്തനംതിട്ട സീറ്റിനുവേണ്ടി ആവശ്യമുന്നയിച്ചിരുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ത്തന്നെ എം.ടി രമേശിന്റെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും പേരുകള്‍ തള്ളിപ്പോയിരുന്നു. എന്‍എസ്എസിന്റെയും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെയും പിന്തുണ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിള്ളയെ അനുകൂലിക്കുന്നവർ സീറ്റിനായി അവകാശവാദമുന്നയിച്ചത്.

വോട്ട് മറിയും

വോട്ട് മറിയും

സൂരേന്ദ്രന് സീറ്റ് കൊടുത്തില്ലെങ്കിൽ പത്തനംതിട്ടയിൽ ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വോട്ട് ലഭിക്കില്ലെന്ന സാഹചര്യം കൂടി കണക്കിലെടുത്ത് കേന്ദ്ര നേതൃത്വം ഇടപെടുകയും പിള്ള മത്സരത്തിൽ നിന്ന് മാറി നിൽക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ശബരിമല വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തിയെന്നതും കെ സുരേന്ദ്രന്റെ പ്ലസ് പോയിന്റായിരുന്നു. എന്നാൽ ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ ലിസ്റ്റിൽ പത്തനംതിട്ടയില്ല.

ടോം വടക്കനും സീറ്റില്ല

ടോം വടക്കനും സീറ്റില്ല

അതേസമയം കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ ടോം വടക്കന്റെ പേരും സ്ഥാനാർത്ഥി പട്ടികയിലില്ല എന്നതും ശ്രദ്ധേയമാണ്. എന്ത് കൊണ്ടാണ് പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിക്കാത്തത് എന്ന് അറിയില്ലെന്നാണ് ശ്രീധരൻ പിള്ള പ്രതികരിച്ചിരിക്കുന്നത്. പത്തനംതിട്ട സ്ഥാനാര്‍ഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ കേന്ദ്ര മന്ത്രി കെപി നഡ്ഡ വ്യക്തമാക്കി.

കോട്ടയത്ത് പിസി തോമസ്

കോട്ടയത്ത് പിസി തോമസ്


കേരളത്തില്‍ 14 സീറ്റുകളില്‍ ബിജെപിയും അഞ്ച് സീറ്റില്‍ ബിഡിജെഎസും മത്സരിക്കാന്‍ ധാരണയായിരുന്നു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് നേതാവായ പിസി തോമസാണ് എൻഡിഎ സ്ഥാനാർത്ഥി. ആലപ്പുഴയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ പിഎസ്സി ചെയര്‍മാനുമായ കെ.എസ് രാധാകൃഷ്ണന് സീറ്റ് നല്‍കിയതാണ് ശ്രദ്ധേയമായ നീക്കം. ശോഭ സുരേന്ദ്രന്‍ ഇത്തവണ പാലക്കാട് നിന്നും എഎന്‍ രാധാകൃഷ്ണന്‍ ചാലക്കുടിയില്‍ നിന്നും മത്സരിക്കും.

English summary
BJP candidate list in lok sabha elections 2019 without Pathanmthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X