കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി? മാറി മറിഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക!

  • By
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാനാകാതെ ബിജെപി പ്രതിസന്ധിയില്‍.എ ക്ലാസ് മണ്ഡലങ്ങളായ പത്തനംതിട്ടയും തൃശ്ശൂരുമാണ് ഇപ്പോഴും കീറാമുട്ടിയായി തുടരുന്നത്. അതേസമയം പുതിയ സ്ഥാനാര്‍ത്ഥി പട്ടിക അനുസരിച്ച് മൂന്ന് പ്രധാന നേതാക്കള്‍ മത്സര രംഗത്ത് ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ടയ്ക്കായി അവകാശവാദം ഉന്നയിച്ച നേതാക്കളെല്ലാം പുതിയ പട്ടികയില്‍ പുറത്താണ്.

<strong>പെണ്‍സൗഹൃദം ഇഷ്ടമായില്ല! സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വിട്ടില്‍ കയറി ആക്രമിച്ചെന്ന പരാതി</strong>പെണ്‍സൗഹൃദം ഇഷ്ടമായില്ല! സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വിട്ടില്‍ കയറി ആക്രമിച്ചെന്ന പരാതി

അതിനിടെ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതോടെ തൃശ്ശൂരും പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെ കുറേ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. മറ്റ് സ്ഥാനാര്‍ത്ഥി വിവരങ്ങള്‍ ഇങ്ങനെ

 ഒടുവില്‍ തിരുമാനം

ഒടുവില്‍ തിരുമാനം

തിരുവനന്തപുരം, തൃശ്ശൂര്‍, പത്തനംതിട്ട എന്നിവയാണ് ബിജെപി കണക്കാക്കുന്ന എ ക്ലാസ് മണ്ഡലങ്ങള്‍. ഇതില്‍ തിരുവനനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്നത് തീര്‍പ്പായ കാര്യമാണ്. പത്തനംതിട്ടയും തൃശ്ശൂരുമാണ് കീറാമുട്ടിയായത്. എന്നാല്‍ ദില്ലിയില്‍ നടന്ന സ്ഥാനാര്‍ത്ഥി ചര്‍ച്ചയോടെ രണ്ട് മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തിരുമാനമായതായാണ് വിവരം.

 നോട്ടമെറിഞ്ഞ് പ്രമുഖര്‍

നോട്ടമെറിഞ്ഞ് പ്രമുഖര്‍

തിരുവനന്തപുരം, തൃശ്ശൂര്‍, പത്തനംതിട്ട എന്നിവയാണ് ബിജെപി കണക്കാക്കുന്ന എ ക്ലാസ് മണ്ഡലങ്ങള്‍. ഇതില്‍ തിരുവനനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്നത് തീര്‍പ്പായ കാര്യമാണ്. പത്തനംതിട്ടയും തൃശ്ശൂരുമാണ് കീറാമുട്ടിയായത്. എന്നാല്‍ ദില്ലിയില്‍ നടന്ന സ്ഥാനാര്‍ത്ഥി ചര്‍ച്ചയോടെ രണ്ട് മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തിരുമാനമായതായാണ് വിവരം.

 എല്ലാവരും പുറത്ത്

എല്ലാവരും പുറത്ത്

ഇതിനിടെ പത്തനംതിട്ടയ്ക്കായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും എംടി രമേശും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തൃശ്ശൂര്‍ അല്ലേങ്കില്‍ പത്തനംതിട്ടയെന്നായിരുന്നു കെ സുരേന്ദ്രന്‍റെ തുടക്കം മുതല്‍ ഉള്ള നിലപാടും. എന്നാല്‍ പുതിയ പട്ടികയില്‍ പത്തനംതിട്ടയ്ക്കായി അവകാശം ഉന്നയിച്ചവര്‍ എല്ലാവരും പുറത്തായെന്നാണ് അറിയുന്നത്.

 സമ്മതം മൂളി തുഷാര്‍

സമ്മതം മൂളി തുഷാര്‍

തൃശ്ശൂരില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് ഏറെ കുറെ ഉറപ്പായിട്ടുണ്ട്. ഇതോടെ കെ സുരേന്ദ്രനോട് ആറ്റിങ്ങലില്‍ മത്സരിക്കാനാണ് നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. എന്നാല്‍ സാധ്യത കുറഞ്ഞ ആറ്റിങ്ങലിലേക്ക് ഇല്ലെന്നാണ് സുരേന്ദ്രന്‍റെ നിലപാട്.

 എറണാകുളത്ത് അല്‍ഫോണ്‍സ്

എറണാകുളത്ത് അല്‍ഫോണ്‍സ്

പത്തനംതിട്ടയില്‍ പിഎസ് ശ്രീധരന്‍ പിള്ള മത്സരിച്ചേക്കുമെന്നാണ് നിലവിലെ വിവരം. ദില്ലി ചര്‍ച്ചകളില്‍ പിള്ള സീറ്റ് ഉറപ്പിക്കുകയായിരുന്നു. പത്തനംതിട്ടയ്ക്കായി കണ്ണുവെച്ച അല്‍ഫോണ്‍സ് കണ്ണന്താനത്തോട് എറണാകുളത്ത് മത്സരിക്കാനാണ് നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

 കോഴിക്കോടേക്ക് കടത്തും?

കോഴിക്കോടേക്ക് കടത്തും?

ഇതോടെ മറ്റൊരു ജനറല്‍ സെക്രട്ടറിയായ എംടി രമേശിനെ കോഴിക്കോട് മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ കോഴിക്കോട് സ്ഥാനാര്‍ത്ഥിയാവാന്‍ ഇല്ലെന്നാണ് എംടി രമേശിന്‍റെ നിലപാട്. ഇവിടെ മത്സരിക്കാന്‍ തയ്യാറായേങ്കില്‍ രമേശ് പട്ടികയ്ക്ക് പുറത്താകും. പാലക്കാടായിരുന്നു ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.

 വഴങ്ങാതെ ശോഭ സുരേന്ദ്രന്‍

വഴങ്ങാതെ ശോഭ സുരേന്ദ്രന്‍

എന്നാല്‍ പാലക്കാട് വി മുരളീധരപക്ഷക്കാരനായ സി കൃഷ്ണകുമാറിനെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്‍റെ തിരുമാനം. പാലക്കാട് കിട്ടാത്ത സാഹചര്യത്തില്‍ മത്സരിക്കാന്‍ ഇല്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് ശോഭാ സുരേന്ദ്രന്‍.

 മൂന്ന് പേര്‍ പുറത്ത്

മൂന്ന് പേര്‍ പുറത്ത്

ഇതാണ് സ്ഥിതിയെങ്കില്‍ മൂന്ന് ബിജെപി ജനറല്‍ സെക്രട്ടറിമാര്‍ ഇത്തവണ മത്സര രംഗത്ത് ഉണ്ടാകില്ല. അതേസമയം കോണ്‍ഗ്രസ് വിട്ട് വന്ന ടോം വടക്കനെ എവിടെ പരിഗണിക്കുമെന്നത് ഇപ്പോഴും സസ്പെന്‍സ് ആയി തുടരുകയാണ്. വടക്കനെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ശ്രീധരന്‍ പിള്ള പറഞ്ഞത്.

 സസ്പെന്‍സായി ടോം വടക്കന്‍

സസ്പെന്‍സായി ടോം വടക്കന്‍

എന്നാല്‍ വടക്കനെ ചാലക്കുടിയില്‍ മത്സരിപ്പിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മത്സരിക്കുമോയെന്ന ചോദ്യത്തിന് കേരളത്തില്‍ നല്ല കാലാവസ്ഥയാണെന്നായിരുന്നു ടോം വടക്കന്‍ പറഞ്ഞത്.

 ആശയക്കുഴപ്പത്തില്‍

ആശയക്കുഴപ്പത്തില്‍

അതേസമയം മറ്റൊരു ജനറല്‍ സെക്രട്ടറിയായ എഎന്‍ രാധാകൃഷ്ണന്‍റേയും ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍റേയും കാര്യത്തില്‍ തിരുമാനമായിട്ടില്ല. എറണാകുളത്താണ് രാധാകൃഷ്ണന്‍റെ പേര് പരിഗണിച്ചിരുന്നതെങ്കിലും കണ്ണന്താനം വന്നാല്‍ രാധാകൃഷ്ണനും പട്ടികയ്ക്ക് പുറത്താകും.

 കണ്ണൂരും കൊല്ലവും

കണ്ണൂരും കൊല്ലവും

കൊല്ലത്ത് സിവി ആനന്ദബോസ്. കണ്ണൂരില്‍ സികെ പത്മനാഭന്‍ എന്നിവരാകും മത്സരിക്കുക. ആലപ്പുഴയില്‍ കെ എസ് രാധാകൃഷ്ണന്‍റെ പേരാണ് പരിഗണിക്കുന്നത്. മാവേലിക്കര, ഇടുക്കി, ആലത്തൂര്‍,വയനാട് എന്നീ മണ്ഡലങ്ങളില്‍ ബിഡിജെഎസ് ആകും മത്സരിക്കുക.

<strong>എന്തൊക്കെ ചെയ്താലും ഗോവയില്‍ ബിജെപി സേഫ്! കണക്കുകള്‍ ഇങ്ങനെ! അറ്റകൈ പ്രയോഗിക്കാന്‍ കോണ്‍ഗ്രസ്!</strong>എന്തൊക്കെ ചെയ്താലും ഗോവയില്‍ ബിജെപി സേഫ്! കണക്കുകള്‍ ഇങ്ങനെ! അറ്റകൈ പ്രയോഗിക്കാന്‍ കോണ്‍ഗ്രസ്!

<strong>സംസ്ഥാനത്ത് കടല്‍ തിളച്ച് മറിയുന്നു! ഉള്‍ക്കടലില്‍ അത്യുഷ്ണ പ്രതിഭാസം!</strong>സംസ്ഥാനത്ത് കടല്‍ തിളച്ച് മറിയുന്നു! ഉള്‍ക്കടലില്‍ അത്യുഷ്ണ പ്രതിഭാസം!

English summary
bjp candidate list more developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X