Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം വന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍പുറത്തുവിടുമെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: പാര്‍ട്ടി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം വന്നാല്‍ ഉടന്‍ തന്നെ പട്ടിക പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാന ബിജെപി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബിജെപി ഇത്തവണ ശക്തമായ മത്സരം കാഴ്ച്ചവെക്കുമെന്നും ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു.

bjp

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക നേരത്തെ പുറത്തുവിട്ടതിനെ തുടര്‍ന്ന് ശ്രീധരന്‍പിള്ളക്കെതിരെ വലിയ വിമര്‍ശനമായിരുന്നു നേരത്തെ പാര്‍ട്ടി നേതാക്കള്‍ ഉന്നയിച്ചിരുന്നത്. നേതൃത്വ തലത്തില്‍ ചര്‍ച്ച നടത്താതെ പട്ടിക നല്‍കിയതില്‍ കൃഷ്ണദാസ്‌, മുരളീധര പക്ഷങ്ങൾ എതിര്‍പ്പ് പരസ്യമാക്കുകയും ചെയ്തിരുന്നു.

പിള്ളയ്ക്കെതിരെ ഇവര്‍ ദേശീയ നേതൃത്വത്തിന് പരാതിയും നല്‍കിയിട്ടുണ്ട്. പിള്ളയുടേത് ഏകപക്ഷീയമായ നീക്കമാണെന്നാണ് ഇവരുന്നയിക്കുന്ന ആക്ഷേപം. ചര്‍ച്ച ചെയ്യാതെ തോന്നിയ പേരുകള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പോലും ചേര്‍ന്നില്ല. വിശദമായ ചര്‍ച്ചകള്‍ നടത്തിയില്ല. അഖിലേന്ത്യാ സംഘടനാ സെക്രട്ടറി രാംലാല്‍ നേതാക്കളുമായി ആശയ വിനിമയം നടത്തുക മാത്രമാണ് ചെയ്തതെന്നും നേതാക്കള്‍ വ്യക്തമാക്കി.എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക മാധ്യമ സൃഷ്ടിയാണെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+