കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം പിടിക്കാന്‍ കരുത്തരുമായി ബിജെപി; സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് വൈകീട്ടോടെ പുറത്തിറക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് രാത്രിയോടെ പുറത്തിറക്കിയേക്കും. എന്‍ഡിഎയിലെ സീറ്റ് വിഭജനത്തെക്കുറിച്ച് മാത്രമേ ധാരണയായിട്ടുള്ളുവെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്നാണ് ബിജെപി ദേശീയ സെക്രട്ടറി മുരളീധര്‍ റാവു വ്യക്തമാക്കുന്നത്.

<strong>'വടകര ജയരാജന്‍ തിരിച്ചു പിടിക്കും'; കണക്കുകള്‍ സിപിഎമ്മിന് നല്‍കുന്നത് വാനോളം ആത്മവിശ്വാസം</strong>'വടകര ജയരാജന്‍ തിരിച്ചു പിടിക്കും'; കണക്കുകള്‍ സിപിഎമ്മിന് നല്‍കുന്നത് വാനോളം ആത്മവിശ്വാസം

കേരളത്തില്‍ 14 സീറ്റില്‍ ബിജെപി മത്സരിക്കുമ്പോള്‍ ഏറെ അഭ്യൂഹങ്ങള്‍ നിലനിന്ന തൃശൂര്‍ അടക്കം 5 സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കും. കോട്ടയം സീറ്റില്‍ കേരളാ കോണ്‍ഗ്രസ് നേതാവ് പിസി തോമസാണ് മത്സരിക്കുന്നത്. ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി, വയനാട് സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്.

bjp

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന ധാരണയിലാണ് തൃശ്ശൂര്‍ സീറ്റ് അവര്‍ക്ക് വിട്ടുകൊടുത്തതെന്നാണ് സൂചന. മുരളീധര്‍ റാവുവിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുത്തിരുന്നു. മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നാണ് തുഷാർ വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

മത്സരിക്കുമോ എന്ന കാര്യം രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കും. മത്സരിക്കുകയാണെങ്കിൽ എസ്എന്‍ഡിപി ഭാരവാഹിത്വം രാജി വച്ച് മത്സരിക്കുമെന്നും തുഷാർ വ്യക്തമാക്കി. എസ്എന്‍ഡിപി ഭാരവാഹികള്‍ മത്സരിക്കുന്നതിനെതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വന്നതിന്‍റെ പശ്ചാത്തലത്തിലാണ് തുഷാര്‍ ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടത്.

English summary
bjp candidate list will not come today seat division finalised for nda in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X