ഒ രാജഗോപാലിന്‍റെ പ്രചാരണത്തിന് മികച്ച വരവേല്‍പ്പ്
തിരുവനന്തപുരം: തിരുവനന്തപുരവും തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്. തെരഞ്ഞെടുപ്പ് രംഗത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ സജീവമായി. മണ്ഡലത്തിലെ ഓരോ പ്രദേശത്തും പര്യടനം നടത്തുന്നതില്‍ മൂന്ന് പ്രമുഖ രഷ്ട്രീയപാര്‍ട്ടികളും ബഹുദൂരം മുന്നില്‍. തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിയ്ക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയ്ക്ക് വന്‍ വരവേല്‍പ്പ്.
മാര്‍ച്ച് 26 ബുധനാഴ്ച മണ്ണന്തല, പാറശ്ശാല, കല്ലംപള്ളി എന്നിവിടങ്ങളില്‍ നടത്തിയ പ്രചാരണയോഗത്തില്‍ ഒട്ടേറെപ്പേര്‍ പങ്കൈടുത്തു. തിരുവനന്തപുരം മണ്ഡലത്തില്‍ ഇതിനോടകം തന്നെ പലയിടത്തും പ്രചാരണ പരിപാടികള്‍ ശക്തമായിട്ടുണ്ട്. പതിവ് ശൈലിയില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും വിമര്‍ശിച്ച് നാടിന്റെ പുരോഗിയ്ക്കായ് ബിജെപിയ്ക്ക് വോട്ട് ചെയ്യണമെന്ന് രാജഗോപാല്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങളിലേക്ക്.

തെരഞ്ഞെടുപ്പ് ചൂടേറുന്നു
ബിജെപിയും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായതോട് കൂടി വേനല്‍ ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിനാണ് തലസ്ഥാനനഗരി സാക്ഷ്യം വഹിയ്ക്കുന്നത്.

നമ്മുടെ നേതാവ്
പാറശ്ശാലയില്‍ പ്രചാരണത്തിന് എത്തിയ ഒ രാജഗോപാലിന് പ്രവര്‍ത്തകര്‍ പുഷ്പ കിരീടം അണിയിക്കുന്നു

മണ്ണന്തലയില്‍
മണ്ണന്തലയില്‍ പര്യടനം നടത്തുന്ന ഒ രാജഗോപാലിന് ഹസ്തദാനം നല്‍കുന്ന പ്രവര്‍ത്തകന്‍

കല്ലംപള്ളി
കല്ലംപള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒ രാജഗോപാല്‍












Click it and Unblock the Notifications