പാലാ സീറ്റ് ബിജെപിക്ക് തന്നെ; സ്ഥാനാര്‍ത്ഥിയെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും ശ്രീധരന് പിള്ള
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സീറ്റില്‍ ബിജെപി തന്നെ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള. സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ മുന്നണി ഐക്യകണ്ഠേന തിരുമാനിക്കുമെന്നും ശ്രീധരന് പിള്ള പറഞ്ഞു. സപ്തംബര്‍ ഒന്നിന് എന്‍ഡിഎ കോട്ടയം നേതൃയോഗം ചേരുമെന്നും പിള്ള അറിയിച്ചു.

കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാർത്ഥിയെ അന്തിമമായി പ്രഖ്യാപിക്കുക. സാധ്യതാ പട്ടിക ഉടന്‍ കൈമാറും. പാലായില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ഘടകകക്ഷികള്‍ ഒന്നിച്ചാണ് തിരുമാനം കൈക്കൊണ്ടതെന്നും ശ്രീധരന് പിള്ള പറഞ്ഞു.
നേരത്തേ പാലാ ബിജെപിക്ക് വിജയ സാധ്യതയുള്ള സീറ്റല്ലെന്നായിരുന്നു ഘടകക്ഷിയായ ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ് പറഞ്ഞത്. പാലായില്‍ ക്രൈസ്തവ വിശ്വാസിയായ പൊതു സ്വതന്ത്രനെ മത്സരിപ്പിച്ചാല്‍ എന്‍ഡിഎയ്ക്ക് വിജയിക്കാന്‍ സാധിക്കുമെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു.
അതേസമയം ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിയെ തന്നെ വീണ്ടും മത്സര രംഗത്ത് ഇറക്കാനാണ് സാധ്യതയെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഹരി മത്സരിച്ചപ്പോള്‍ എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ടുകളിലാണ് ബിജെപി പ്രതീക്ഷ വെയ്ക്കുന്നത്. 24,821 വോട്ടുകളായിരുന്നു ഹരി നേടിയത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പിസി തോമസിന് ലഭിച്ചത് 26,533 വോട്ടുകളായിരുന്നു.മൂവായിരത്തോളം വോട്ടുകളാണ് അധികമായി നേടിയത്. രണ്ടാം സ്ഥാനത്ത് എത്തിയ എല്‍ഡിഎഫുമായി 6,966 വോട്ടിന്റെ വ്യത്യാസം മാത്രം.
-
ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications