ബിജെപിയ്ക്ക് വേണ്ടി തിരുവനന്തപുരത്ത് ഒ രാജഗോപാല്‍
കൊച്ചി: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബി ജെ പി സ്ഥാനാര്‍ത്ഥികളായി. തിരുവനന്തപുരത്ത് ഒ രാജഗോപാലും എറണാകുളത്ത് എ എന്‍ രാധാകൃഷ്ണനും മത്സരിക്കും. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ കാസര്‍കോട്ട് മത്സരിക്കും.
അല്‍ഫോണ്‍സ് കണ്ണന്താനത്തെ കോട്ടയത്തോ പത്തനംതിട്ടയിലോ ആയിരിക്കും മത്സരിപ്പിക്കുക. മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങലിലോ തൃശൂരിലോ മത്സരിക്കാനാണ് സാദ്ധ്യത.

പാലക്കാട് സി കൃഷ്ണകുമാര്‍, ഉദയഭാസ്‌കര്‍, കോഴിക്കോട് എം ടി രമേഷ്, സി കെ പത്മനാഭന്‍, വടകര എം ടി രമേഷ്, കണ്ണുര്‍ വി കെ സജീവന്‍, ആലത്തൂരില്‍ ഷാജുമോന്‍ വട്ടേക്കാട്, പത്തനംതിട്ടയില്‍ പി എസ് ശ്രീധരന്‍പിള്ള, ചാലക്കുടിയില്‍ പി എം വേലായുധന്‍ എന്നിവരാണ് പരിഗണിക്കുന്ന മറ്റുള്ളവര്‍.
കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്രകമ്മിറ്റിക്ക് അയച്ചു കൊടുത്തതായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു. മുരളീധരനും ദേശീയ സെക്രട്ടറി പി കെ കൃഷ്ണദാസും മത്സരിക്കുന്നില്ല. മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടില്ലെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു.












Click it and Unblock the Notifications