• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയുടെ അമളികള്‍!!! ഒരിടത്ത് പ്രായം തികയാത്ത സ്ഥാനാര്‍ത്ഥി, മറ്റൊരിടത്ത് വനിത വാര്‍ഡില്‍ പുരുഷന്‍

കണ്ണൂര്‍/ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പില്‍ പോരാട്ടം കനത്തുകൊണ്ടിരിക്കുകയാണ്. അതിനിടെ പല പത്രികകളും സൂക്ഷ്മ പരിശോധനയില്‍ തള്ളിപ്പോകുന്നും ഉണ്ട്. തിരഞ്ഞെടുപ്പുകളെ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വളരെ ഗൗരവമായിട്ടാണ് സാധാരണ കാണാറുള്ളത്.

'സ്റ്റാലിൻ സുരേന്ദ്രൻ'... കെ സുരേന്ദ്രനെതിരെ നേതൃയോഗത്തിൽ പോര്; ശോഭയെ പുറത്ത് ചാടിക്കാൻ ശ്രമമെന്ന്

നടൻ കൃഷ്ണകുമാറിനെ കളത്തിലിറക്കി ബിജെപി; തിരുവനന്തപുരത്ത് ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം

എന്നാല്‍ ഇത്തവണ ബിജെപിയ്ക്ക് പറ്റിയ അമളികള്‍ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഒരിടത്ത് പ്രായം തികയാത്ത ആള്‍ ആയിരുന്നു സ്ഥാനാര്‍ത്ഥിയെങ്കില്‍ മറ്റൊരിടത്ത് വനിത വാര്‍ഡില്‍ പുരുഷ സ്ഥാനാര്‍ത്ഥിയും! ബിജെപി സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള വിവരങ്ങളാണ് ഇത്. ഒരുപക്ഷേ, മറ്റ് പാര്‍ട്ടികള്‍ക്കും ഇത്തരം അബദ്ധമൊക്കെ പറ്റിയിട്ടുണ്ടാകാം... വിശദാംശങ്ങള്‍

നടുവില്‍ പഞ്ചായത്ത്

നടുവില്‍ പഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പഞ്ചായത്തില്‍ ബിജെപി മത്സരിക്കുന്നുണ്ട്. പതിനഞ്ചാം വാര്‍ഡില്‍ വനിത സ്ഥാനര്‍ത്ഥിയേയും നിര്‍ത്തി. എന്നാല്‍ സൂക്ഷ്മ പരിശോധിനയില്‍ ഈ സ്ഥാനാര്‍ത്ഥിയുടെ പത്രിക വരണാധികാരി തള്ളുകയായിരുന്നു.

പ്രായം നോക്കണ്ടേ...

പ്രായം നോക്കണ്ടേ...

20 വയസ്സായിരുന്നു നടുവിലിലെ പതിനഞ്ചാം വാര്‍ഡിലെ ബിജെപി വനിത സ്ഥാനാര്‍ത്ഥിയുടെ പ്രായം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ 21 വയസ്സ് പൂര്‍ത്തിയാകണം എന്നതാണ് ചട്ടം. ഏറ്റവും അടിസ്ഥാനപരമായ ഈ വിവരം പോലും അറിയാത്തവരാണോ ബിജെപി നേതാക്കള്‍ എന്ന ചോദ്യം ചിലരെങ്കിലും ചോദിക്കുമെന്ന് ഉറപ്പാണ്.

ഡമ്മി ഇനി ഒറിജിനല്‍!

ഡമ്മി ഇനി ഒറിജിനല്‍!

എന്തായാലും വാര്‍ഡില്‍ ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ത്ഥിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. അത് എന്തായാലും തള്ളിയിട്ടില്ല. അങ്ങനെ നടുവില്‍ പഞ്ചായത്തില്‍ ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ത്ഥി ഒറിജിനല്‍ സ്ഥാനാര്‍ത്ഥിയായി മാറി.

വനിത വാര്‍ഡിലെ പുരുഷന്‍

വനിത വാര്‍ഡിലെ പുരുഷന്‍

അമ്പത് ശതമാനം ആണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വനിത സംവരണം. ഏതൊക്കെ വാര്‍ഡ് സംവരണ വാര്‍ഡ് ആണെന്നതൊക്കെ കൃത്യമായി രേഖയുള്ളതാണ്. എന്നാലും എങ്ങനെയാണ് ചില ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഇങ്ങനെ അബദ്ധം പിണയുന്നത് എന്നാണ് ചോദ്യം.

അഴീക്കോട് പറ്റിയത്

അഴീക്കോട് പറ്റിയത്

കണ്ണൂര്‍ ജില്ലയില്‍ നിന്ന് തന്നെയാണ് ബിജെപിയുടെ ഈ രണ്ടാമത്തെ അമളിയും. അഴീക്കോട് പഞ്ചായത്തിലെ 20-ാം വാര്‍ഡ് ആയ ചാല്‍ ബീച്ച് വനിത സംവരണമാണ്. എന്നാല്‍ ഇവിടെ ബിജെപിയ്ക്ക് വേണ്ടി പത്രിക സമര്‍പ്പിച്ചത് പിവി രാജീവനും. സൂക്ഷ്മ പരിശോധനയില്‍ എന്ത് സംഭവിച്ചിട്ടുണ്ടാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! അതും തള്ളിപ്പോയി...

ഇടുക്കിയിലെ കഥ ഇങ്ങനെ

ഇടുക്കിയിലെ കഥ ഇങ്ങനെ

ഇടുക്കിയിലും ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് ഇങ്ങനെ ഒരു അബദ്ധം പറ്റിയിട്ടുണ്ട് എന്നാണ് വിവരം. ദേവികുളം ബ്ലോക്കിലെ വനിത സംവരണ ഡിവിഷനിലേക്ക് മത്സരിക്കാന്‍ ഇറങ്ങിയത് ബിജെപിയുടെ എസ് സുരേഷ് ആയിരുന്നു. പോസ്റ്റര്‍ പ്രചാരണം ഒക്കെ തുടങ്ങിയതിന് ശേഷം ആയിരുന്നത്രെ അമളി പിടികിട്ടിയത്.

cmsvideo
  BJP Will Come To Power In Kerala: K Surendran
  പത്രിക തള്ളല്‍

  പത്രിക തള്ളല്‍

  പല സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളിപ്പോകുന്നുണ്ട്. സൂക്ഷ്മ പരിശോധനയില്‍ പിഴവ് കണ്ടെത്തിയാല്‍ പിന്നെ മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഇല്ല. അതുകൊണ്ട് തന്നെ നിര്‍ണായക സ്ഥലങ്ങളില്‍ എല്ലാം പ്രമുഖ പാര്‍ട്ടികള്‍ ഡമ്മി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറുണ്ട്.

  എപി അബ്ദുളളക്കുട്ടിയുടെ സഹോദരന്‍ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി, മത്സരിക്കുന്നത് കണ്ണൂരിൽ

  നേതൃത്വത്തിന്‌ വഴങ്ങാതെ ശോഭ സുരേന്ദ്രന്‍; സംസ്ഥാന ഭാരവാഹി യോഗത്തിലും പങ്കെടുത്തില്ല

  English summary
  BJP candidates' nomination rejected in scrutiny due to lack of sufficient age and contesting in woman reservation ward
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X