കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജപിക്ക് കേരളത്തിൽ അംഗത്വം പൂർത്തിയാക്കാനാകില്ല? ലക്ഷ്യം 30 ലക്ഷം, നേടിയത് വെറും 4 ലക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ അംഗത്വ ക്യാംപെയിൻ പാളിയെന്ന് റിപ്പോർട്ട്. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദേശം പാളുന്നുവെന്നാണ് പുറത്ത് വരുന്ന സൂചനകൾ. കേരളത്തിൽ മുപ്പതുലക്ഷം പേരെ പാർട്ടി അംഗങ്ങളാക്കാനായിരുന്നു നിർദേശം. എന്നാൽ എന്നാൽ ഇതുവരെയായി നാല് ലക്ഷം അംഗങ്ങൾ മാത്രമേ ആയുള്ലൂവെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു. ആഗസ്ത് 11നാണ് അംഗത്വ ക്യാംപെയിൻ അവസാനിക്കുന്നത്. നിലവിൽ 21 ലക്ഷം അംഗങ്ങളാണ് കേരളത്തിൽ ബിജെപിക്കുള്ളത്.

<strong>ഇനി 'ഗാന്ധി' വേണ്ട; രാഹുൽ ഗാന്ധി പേര് മാറ്റുന്നു, ഞെട്ടണ്ട സംഭവം സത്യമാണ്, സംഭവം ഇങ്ങനെ...</strong>ഇനി 'ഗാന്ധി' വേണ്ട; രാഹുൽ ഗാന്ധി പേര് മാറ്റുന്നു, ഞെട്ടണ്ട സംഭവം സത്യമാണ്, സംഭവം ഇങ്ങനെ...

ജൂൺ ഏഴിനായിരുന്നു കേരളത്തിൽ അംഗത്വ പ്രചാരണം തുടങ്ങിയത്. ദേശീയ തലത്തിലുള്ള ക്യാപെയിന്റെ ഭാഗമായി തന്നെയായിരുന്നു കേരളത്തിവും അംഗത്വ പ്രചാരണം തുടങ്ങിയത്. സാധാരണ ഗതിയിൽ നിലവിലുള്ള അംഗങ്ങൾ അംഗത്വം പുതുക്കേണ്ടതില്ല. 2021 വരെ അവർക്ക് അംഗത്വമുണ്ട് . എന്നാൽ, നിലവിലുള്ളവരോടും അംഗത്വം പുതുക്കാനാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്.

സംഘടന തിരഞ്ഞെടുപ്പ് നടത്താനാകില്ല

സംഘടന തിരഞ്ഞെടുപ്പ് നടത്താനാകില്ല

എന്നാൽ ഇപ്പോഴുള്ള 21 ലക്ഷം പേരുടെ അംഗത്വം പോലും പുതുക്കാൻ കേരള ഘടനത്തിന് സാധിച്ചിട്ടില്ല. പഴയതും പുതിയതുമായ നാല് ലക്ഷം അംഗത്വ മാത്രമാണ് ഇപ്പോൾ ചേർത്തത്. നിലവിലുള്ള അംഗത്വത്തിൽ 20 ശതമാനം വർദ്ധനവ് വരുത്തിയാൽ മാത്രമേ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ കഴിയൂ. ആ നിലക്ക് 25 ലക്ഷം അംഗങ്ങളില്ലെങ്കിൽ സംഘടനാ തിരഞ്ഞെടുപ്പ് പോലും കേരളത്തിൽ നടത്താനാകില്ലെന്ന് നേതാക്കൾ സൂചിപ്പിക്കുന്നു.

ലക്ഷ്യത്തിലെത്തിയില്ല

ലക്ഷ്യത്തിലെത്തിയില്ല

ഇതവരെ നടന്ന അംഗത്വ പ്രചാരണങ്ങളൊന്നും ലക്ഷ്യത്തിലെത്തിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന സൂചന. ബിജെപി പ്രവർത്തകൾ സമീപിക്കുമ്പോൾ നല്ല പ്രതികരണങ്ങൾ കിട്ടുന്നുണ്ടെന്ന് നേതാക്കൾ പറയുന്നു. എന്നാൽ ബാച്ച് തിരിക്കാനും വീടുകളിൽ കയറാനും ആളുകളെ കിട്ടാത്തതാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്. രാഷ്രീയ കാലാവസ്ഥ അനുകൂലമാണെങ്കിലും അത് കൃത്യമായി പ്രയോജനപ്പെടുത്താൻ നേതാക്കൾക്ക് സാധിക്കുന്നില്ലെന്നും പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.

ഇരട്ട അംഗത്വം

ഇരട്ട അംഗത്വം

നിലവിലുള്ള അംഗങ്ങൾ വീണ്ടും അംഗത്വം എടുക്കുന്നതിലും അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. പലരും പുതിയ മൊബൈലിൽ ആമ് പേര് ചേർക്കുന്നത്. അപ്പോൾ പുതിയ അംഗങ്ങൾ എന്ന നിലയിലാണ് വ്യാഖ്യാനിക്കുന്നത്. അതുമാത്രമല്ല വെരിഫിക്കേഷൻ നടക്കുമ്പോൾ ഇരട്ട അംഗത്വമെന്ന പേരുദോഷം ഉണ്ടാകാനും സാധ്യതയുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

ആർഎസ്എസ് തിരക്കിൽ

ആർഎസ്എസ് തിരക്കിൽ

അതേസമയം ആർഎസ്എസ് പ്രവർത്തകരെല്ലാം തിരക്കിലാണ്. നേരത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലും അംഗത്വ ക്യാംപെയിനുകളിലും സജീമായിരുന്നത് ആർഎസ്എസ് പ്രവർത്തകരായിരുന്നു. എല്ലാവരും ഗുരുപൂജയുടെയും ഇനി വരാനിരിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെയും തിരക്കിലായിരിക്കും. എന്ത് തന്നെയായിലും ദേശീയ നേതൃത്വം ആവശ്യപ്പെട്ട അംഗത്വം കേരളത്തിൽ ബിജപി ഉണ്ടാക്കാനാകില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ.

English summary
BJP cannot complete membership in Kerala?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X