Get Updates
Get notified of breaking news, exclusive insights, and must-see stories!

എപ്പോഴും മോദി മാജിക്കും ഹിന്ദുത്വവും ഉപയോഗിച്ച് വിജയിക്കാനാകില്ല; ബിജെപിയോട് ഓര്‍ഗനൈസര്‍

മുംബൈ: എല്ലാ തിരഞ്ഞെടുപ്പുകളിലും മോദി മാജിക്കും ഹിന്ദുത്വവും ഉപയോഗിച്ച് ബി ജെ പിക്ക് വിജയിക്കാനാകില്ല എന്ന മുനന്നറിയിപ്പുമായി ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. ബി ജെ പിക്ക് ശക്തമായ പ്രാദേശിക നേതൃത്വവും ഉന്നത നേതൃത്വത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പ്രാദേശിക തലത്തില്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്ന സംവിധാനവും വേണം എന്ന് ഓര്‍ഗനൈസര്‍ പറയുന്നു.

കര്‍ണാടക തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ആര്‍ എസ് എസ് അനുബന്ധ മാസികയുടെ വിമര്‍ശനം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഓര്‍ഗനൈസര്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരിഷ്മയും ഹിന്ദുത്വവും മാത്രം തിരഞ്ഞെടുപ്പിലെ വിജയമന്ത്രമായി ഉപയോഗിക്കുന്നതിലെ പോരായ്മകളാണ് ഓര്‍ഗനൈസര്‍ ചൂണ്ടിക്കാട്ടുന്നത്.

2024 LOKSABHA ELECTION

കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അനുകൂലമാണ്. എന്നാല്‍ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുക എന്നത് ചെറിയ കാര്യമായിരിക്കില്ല. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബി ജെ പിക്ക് ശരിയായ സമയം ഇതാണ് എന്നും ഓര്‍ഗൈനസറിലെ ലേഖനത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി അഴിമതി ഉയര്‍ന്നു വരുന്നു എന്നും ഓര്‍ഗൈനസര്‍ പറഞ്ഞു.

നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് അഴിമതി ആരോപണങ്ങള്‍ പ്രതിരോധിക്കേണ്ടി വന്നു എന്നും ലേഖനം കൂട്ടിച്ചേര്‍ത്തു. ബി ജെ പി ദേശീയതല പരിപാടികളിലൂടെ വോട്ടര്‍മാരെ ആവേശഭരിതരാക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ പ്രാദേശിക തലത്തില്‍ അത് നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

ഉയര്‍ന്ന പോളിംഗ് തങ്ങള്‍ക്ക് അനുകൂലമാക്കുന്നതില്‍ ബി ജെ പി പരാജയപ്പെട്ടു. ഇതാണ് തോല്‍വിയിലേക്ക് നയിച്ചത്. സിറ്റിംഗ് മന്ത്രിമാര്‍ക്കെതിരായ ഭരണ വിരുദ്ധത ബി ജെ പിയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ ഘടകമായിരിക്കണം എന്നും ഓര്‍ഗനൈസര്‍ ചൂണ്ടിക്കാട്ടി. കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ മുന്‍നിരയില്‍ രംഗത്തിറങ്ങിയപ്പോള്‍ ദേശീയ നേതാക്കള്‍ നിസാരമായ പങ്കാണ് വഹിച്ചത്.

കോണ്‍ഗ്രസ് സംസ്ഥാന തലത്തില്‍ ഒരു ഏകീകൃത മുഖം അവതരിപ്പിക്കാന്‍ ശ്രമിച്ചു. അത് അവര്‍ക്ക് 2018 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ച് ശതമാനം അധിക വോട്ടുകള്‍ നേടാന്‍ സഹായിച്ചു. ജെ ഡി എസിന് സ്വന്തം അധീശത്വവും വിലപേശാനുള്ള ശക്തിയും നഷ്ടപ്പെട്ടു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് സുസ്ഥിരമായ ഒരു സര്‍ക്കാരിനെ നയിക്കാനും ജനങ്ങള്‍ക്ക് നല്‍കിയ വലിയ വാഗ്ദാനങ്ങള്‍ പാലിക്കാനും എത്രത്തോളം കഴിയുമെന്ന് കാത്തിരുന്ന് കാണാമെന്നും ഓര്‍ഗനൈസര്‍ പറയുന്നു.

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഭാഷാപരമായ വിഭജനം ഉപയോഗിച്ചുവെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും ഓര്‍ഗനൈസര്‍ അവകാശപ്പെട്ടു. രാജ്യത്താകെ പ്രാദേശികവാദവും ഉപ-പ്രാദേശികവാദവും വളര്‍ന്ന് വരികയാണ്. കോണ്‍ഗ്രസിന്റെ വിജയത്തില്‍ മതവും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യം മുന്നോട്ടുവെച്ചാണ് കോണ്‍ഗ്രസിന് മുസ്ലീങ്ങള്‍ വോട്ട് ചെയ്തത് എന്നും മാഗസിന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+