കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജഗോപാല്‍ പ്രമേയത്തെ പിന്തുണച്ചതില്‍ കേന്ദ്രത്തിന് അതൃപ്തി, സുരേന്ദ്രന്‍ കാണാനെത്തി!!

Google Oneindia Malayalam News

തിരുവനന്തപുരം: ഒ രാജഗോപാല്‍ കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെ പിന്തുണച്ചതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. ദേശീയ തലത്തിലാകെ ഇത് ബിജെപിക്ക് ദേശീയ തലത്തില്‍ ആകെ നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം തന്നെ സമ്മര്‍ദം ശക്തമായതോടെ രാജഗോപാല്‍ സ്പീക്കര്‍ വേറിട്ട് ചോദിച്ചില്ല എന്ന് പറഞ്ഞ് ന്യായീകരിക്കാനാണ് ശ്രമിച്ചത്. പക്ഷേ ദേശീയ തലത്തില്‍ ബിജെപി എംഎല്‍എ കാര്‍ഷിക നിയമത്തെ എതിര്‍ത്തു എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. ഇത് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

Recommended Video

cmsvideo
BJP MLA O Rajagopal makes a U-turn, says he 'strongly opposed' assembly resolution on farm laws
1

എന്തുകൊണ്ട് വോട്ട് ചെയ്തു എന്ന് അന്വേഷിക്കാന്‍ ഒ രാജഗോപാലിനെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കണ്ടു. ഇരുവരുടെയും കൂടിക്കാഴ്ച്ച ഇതിനാണെന്ന് നേതാക്കള്‍ സൂചിപ്പിക്കുന്നു. രാജഗോപാലിന്റെ നിലപാട് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന പൊതുവികാരമാണ് ബിജെപി സംസ്ഥാന നേതൃത്വത്തിനുള്ളത്. എന്നാല്‍ അദ്ദേഹത്തിനെതിരെ കടുത്ത നടപടിയിലേക്ക് പോകേണ്ടതില്ലാ എന്നാണ് തീരുമാനം. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയത്. രാജഗോപാലിനെ നേതൃത്വം ന്യായീകരിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ സ്പീക്കര്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടില്ലെന്ന് രാജഗോപാല്‍ വിശദീകരിച്ചത്. ബിജെപി നേതൃത്വം ഈ വിഷയത്തില്‍ ന്യായീകരണമില്ലാത്ത വിധം പ്രതിരോധത്തിലായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പോകേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. പൊതുജന അഭിപ്രായത്തെ മാനിച്ചാണ് പ്രമേയത്തെ താന്‍ എതിര്‍ക്കാതിരുന്നതെന്നാണ് രാജഗോപാല്‍ നിയമസഭയില്‍ നിന്ന് പുറത്തുവന്ന ശേഷം പറഞ്ഞത്. കേരള നിയമസഭയില്‍ എല്ലാവര്‍ക്കും ഒരു അഭിപ്രായമാണെന്ന് പുറത്തുവരട്ടെ എന്നായിരുന്നു രാജഗോപാല്‍ പറഞ്ഞത്.

സംസ്ഥാന നേതൃത്വം ഈ പ്രമേയത്തെ ശക്തമായി എതിര്‍ത്തിരുന്നു. കടലാസിന്റെ വില പോലുമില്ലാത്ത പ്രമേയമെന്നാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. നേരത്തെ ചര്‍ച്ചാവേളയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ. പ്രമേയത്തെ രാജഗോപാല്‍ എതിര്‍ത്തിരുന്നു. പ്രമേയം അനാവശ്യമാണെന്നും, പുദതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു. ചിലര്‍ക്ക് എല്ലാ കാര്യത്തിലും മോദിയെ വിമര്‍ശിക്കുന്നതിലാണ് താല്‍പര്യമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഇത്രയൊക്കെ പറഞ്ഞ ശേഷമാണ് രാജഗോപാല്‍ പ്രമേയത്തെ എതിര്‍ക്കാതിരുന്നത്.

English summary
bjp central leadership expresses displeasure over o rajagopal supporting ordinance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X