കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീധരന്‍ പിള്ളയ്ക്ക് എട്ടിന്‍റെ പണി!തെറിപ്പിക്കും? താമര വിരിയില്ലെന്ന് ഉറപ്പിച്ച് കേന്ദ്രനേതൃത്വം?

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിഷയം താമര വിരിയിക്കാനുള്ള സുവര്‍ണാവസരമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ആവനാഴിയിലെ അവസാന അമ്പും പുറത്തെടുത്ത് ശബരിമല ചുറ്റിപറ്റിയായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളും.ശബരിമലയുടെ പേരില്‍ വോട്ട് തേടരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടും ബിജെപി നേതാക്കള്‍ കുലുങ്ങിയില്ല. അയ്യപ്പനെന്ന് പറയാതെ അയ്യനെന്ന് പറഞ്ഞും ആര്‍എസ്എസിന്‍റേയും അയ്യപ്പ സേവാ സംഘത്തിന്‍റേയും സഹായത്തോടെ ബിജെപി പ്രചരണം ശക്തമാക്കി.

<strong>ചങ്കിടിച്ച് രാഹുൽ, ചിരിയോടെ മോദി! സത്യപ്രതിജ്ഞയ്ക്ക് തിയ്യതി വരെ നിശ്ചയിച്ചെന്ന് സൂചന!</strong>ചങ്കിടിച്ച് രാഹുൽ, ചിരിയോടെ മോദി! സത്യപ്രതിജ്ഞയ്ക്ക് തിയ്യതി വരെ നിശ്ചയിച്ചെന്ന് സൂചന!

എന്നാല്‍ ഒരു പ്രചരണവും കേരളത്തില്‍ ഫലം കണ്ടില്ലെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. ഇത്തവണയും കേരളത്തില്‍ താരര വിരിയാന്‍ സാധ്യത ഇല്ലെന്നാണ് പ്രവചനങ്ങള്‍. ഇതോടെ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം ആലോചന തുടങ്ങിയതായാണ് വിവരം. വിശദാംശങ്ങളിലേക്ക്

 വിജയിക്കില്ലെന്ന്

വിജയിക്കില്ലെന്ന്

സുവര്‍ണാവസരം ബിജെപിക്ക് കേരളത്തില്‍ മുതലെടുക്കാന്‍ ആയില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ബിജെപി ഏറ്റവും പ്രതീക്ഷ പുലര്‍ത്തിയ തിരപുവനന്തപുരത്തോ ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലോ വോട്ട് വിഹിതം ഉയര്‍ത്തുകയല്ലാതെ വിജയ പ്രതീക്ഷ വേണ്ടെന്നാണ് നേതൃത്വം തന്നെ അടക്കം പറയുന്നത്.

 ശ്രീധരന്‍ പിള്ള പരാജയം

ശ്രീധരന്‍ പിള്ള പരാജയം

ശബരിമല സ്ത്രീപ്രവേശനം സുവര്‍ണാവസരമാക്കി മാറ്റാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ അധ്യക്ഷനെന്ന നിലയില്‍ ശ്രീധരന്‍ പിള്ള പരാജയമായിരുന്നുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

 വടിയെടുത്ത് നേതൃത്വം

വടിയെടുത്ത് നേതൃത്വം

മെയ് 23 ന് ഫലപ്രഖ്യാപനം വരുന്നതോടെ ശ്രീധരന്‍ പിള്ളയെ തത്സ്ഥാനത്ത് നിന്ന് നീക്കാനുള്ള തിരുമാനം കൈക്കൊള്ളുമെന്നാണ് വിവരം.. നേരത്തേ തന്നെ ശ്രീധരന്‍ പിള്ളയ്ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

 പിള്ളയ്ക്കെതിരെ പരാതി

പിള്ളയ്ക്കെതിരെ പരാതി

സമരത്തിലെ ആസൂത്രണത്തിലുള്ള പിഴവുകള്‍ വിശ്വാസികളായ പ്രവര്‍ത്തകരെ പോലും പാര്‍ട്ടിയില്‍ നിന്ന് അകറ്റി നിര്‍ത്തിയെന്ന വിമര്‍ശനമായിരുന്നു പിള്ളയ്ക്കെതിരെ നേതാക്കള്‍ ഉയര്‍ത്തിയത്.കൂടാതെ നിന്ന നില്‍പ്പില്‍ ശ്രീധരന്‍പിള്ള നിലപാട് മാറ്റുന്നതും കോഴിക്കോട് നടന്ന യുവമോര്‍ച്ച പരിപാടിക്കിടെ നടത്തിയ സുവര്‍ണാവസര പ്രസംഗവുമെല്ലാം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായെന്നും കാണിച്ച് ഒരു വിഭാഗം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു.

 ഇടപെട്ട് കേന്ദ്ര നേതൃത്വം

ഇടപെട്ട് കേന്ദ്ര നേതൃത്വം

ശ്രീധരന്‍ പിള്ളയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അധ്യക്ഷനെ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്.

 അഴിച്ചു പണി

അഴിച്ചു പണി

എന്നാല്‍ ഇനി അഴിച്ചുപണിക്ക് സമയമായെന്നാണ് കേന്ദ്ര നേതൃത്വവും നല്‍കുന്ന സൂചന. പിള്ളയെ മാത്രമല്ല സംഘടനാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ഗണേശനേയും നീക്കിയേക്കും. ഗണേശന് പകരം ആര്‍എസ്എസ് വിശേഷ സമ്പര്‍ക്ക പ്രമുഖും വിജ്ഞാന്‍ ഭാരതി പ്രത്യേക ഉപദേഷ്ടാവുമായ എ ജയകുമാര്‍ സംഘടനാ സെക്രട്ടറിയാകും.

 അതൃപ്തിയുമായി ആര്‍എസ്എസ്

അതൃപ്തിയുമായി ആര്‍എസ്എസ്

പാലക്കാട് ചേര്‍ന്ന ആര്‍എസ്എസ് കാമ്പ് ഇക്കാര്യത്തില്‍ തിരുമാനമെടുത്തെന്നാണ് വിവരം. സംസ്ഥാന നേതൃത്വത്തിന്‍റെ പ്രവര്‍ത്തനത്തില്‍ ആര്‍എസ്എസ് നേതൃത്വവും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി കേരളത്തില്‍ താമര വിരിയുന്ന സാഹചര്യമുണ്ടായാലും സംസ്ഥാന നേതൃത്വത്തില്‍ വലിയ അഴിച്ചുപണികള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

Recommended Video

cmsvideo
BJPക്ക് എത്ര സീറ്റെന്ന് പറയാൻ പ്രവാചകനല്ലെന്ന് ശ്രീധരൻ പിളള
 വി മുരളീധരന് സ്ഥാനക്കയറ്റം

വി മുരളീധരന് സ്ഥാനക്കയറ്റം

അതിനിടെ ദേശീയ നിര്‍വ്വാഹക സമിതി അംഗവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി മുരളീധരന്‍ എംരിയെ ദേശീയ തലത്തില്‍ ഉയര്‍ന്ന പദവി നല്‍കാന്‍ തിരുമാനിച്ചതായും വിവരമുണ്ട്. പാര്‍ട്ടി മുന്‍ അധ്യക്ഷനായ എം വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായും കേന്ദ്ര മന്ത്രി അനന്തകുമാറിന്‍റെ മരണവും ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനത്തെ ബാധിച്ചെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിരീക്ഷണം.

English summary
bjp central leadership to avoid sreedaran pilla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X