കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനത്തെ കൈവിടില്ല, പക്ഷേ ശോഭയുടെ കാര്യം എന്താകും... ബിജെപിയില്‍ 'മുറിവുണക്കാന്‍' കേന്ദ്രം

Google Oneindia Malayalam News

തിരുവനന്തപുരം/കൊച്ചി: കേരള ബിജെപിയിലെ അസ്വസ്ഥകള്‍ പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടുമെന്ന് സൂചന. മുതിര്‍ന്ന നേതാക്കള്‍ക്കുള്ള പദവികള്‍ അടഞ്ഞ അധ്യായമല്ലെന്ന സൂചയാണ് സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശോഭ സുരേന്ദ്രന്റെ ഉള്‍വലിയല്‍; എംടി രമേശ് നല്‍കിയത് ശക്തമായ സൂചന; പന്ത് ഇനി ആരുടെ കോര്‍ട്ടില്‍ശോഭ സുരേന്ദ്രന്റെ ഉള്‍വലിയല്‍; എംടി രമേശ് നല്‍കിയത് ശക്തമായ സൂചന; പന്ത് ഇനി ആരുടെ കോര്‍ട്ടില്‍

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ കൃഷ്ണദാസ് വിഭാഗം തങ്ങളുടെ അസംതൃപ്തി അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. കുമ്മനത്തെ പോലുള്ള മുതിര്‍ന്ന നേതാക്കളുടെ കാര്യത്തില്‍ ദേശീയ നേതൃത്വം ഇടപെട്ടേക്കും. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനില്ലെന്ന നിലപാടെടുത്ത ശോഭ സുരേന്ദ്രന്റെ കാര്യത്തില്‍ എന്തായിരിക്കും തീരുമാനം എന്നതും ബിജെപി പ്രവര്‍ത്തകര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്.

വഴികള്‍ അടഞ്ഞിട്ടില്ല

വഴികള്‍ അടഞ്ഞിട്ടില്ല

ദേശീയ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും അതില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ വിഷമിക്കേണ്ടതില്ലെന്നാണ് കേന്ദ്ര നിലപാട്. ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും ഭാരവാഹിത്വത്തിലേക്കും ഇനിയും നേതാക്കളെ പരിഗണിച്ചേക്കും എന്നാണ് സൂചന. അങ്ങനെയെങ്കില്‍ കൃഷ്ണദാസ് പക്ഷം പരിഗിക്കപ്പെടും എന്ന് തന്നെയാണ് സൂചന.

കുമ്മനത്തിന് പരിഗണന

കുമ്മനത്തിന് പരിഗണന

കുമ്മനം രാജശേഖരന് ദേശീയ തലത്തില്‍ പരിഗണന ലഭിക്കും എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. കുമ്മനത്തെ ദേശീയ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയേക്കും. ദേശീയ പുന:സംഘടനയില്‍ കുമ്മനം രാജശേഖരന് അര്‍ഹമായ പദവി ലഭിക്കാത്തതില്‍ കേരളത്തിലെ ആര്‍എസ്എസ് നേതൃത്വത്തിനും അതൃപ്തിയുണ്ട്.

മന്ത്രിസഭ പുന:സംഘടനയിലും

മന്ത്രിസഭ പുന:സംഘടനയിലും

അടുത്ത മന്ത്രിസഭ പുന:സംഘടനയിലും കേരളത്തിന് മികച്ച പരിഗണന ലഭിച്ചേക്കും. ഒരുപക്ഷേ കുമ്മനം രാജശേഖരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മിസോറാം ഗവര്‍ണര്‍ ആയിരുന്ന കുമ്മനം രാജശേഖരന്‍ പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

 സുരേഷ് ഗോപിയും

സുരേഷ് ഗോപിയും

സിനിമ താരവും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപിയ്ക്കും അടുത്ത മന്ത്രിസഭ പുന:സംഘടനയില്‍ സാധ്യത കല്‍പിക്കപ്പെടുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകരെ തൃപ്തിപ്പെടുത്താന്‍ അത്തരം ഒരു നടപടി സഹായിക്കുമോ എന്നതിലും സംശയമുണ്ട്.

ശോഭ സുരേന്ദ്രന്‍

ശോഭ സുരേന്ദ്രന്‍

ശോഭ സുരേന്ദ്രന്റെ കാര്യത്തില്‍ എന്തായിരിക്കും ദേശീയ നേതൃത്വത്തിന്റെ തീരുമാനം എന്നാണ് അണികള്‍ ഉറ്റുനോക്കുന്നത്. ശോഭയെ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷയാക്കിയേക്കും എന്നൊരു വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാല്‍ അതിന് ശേഷവും സജീവ രാഷ്ട്രീയത്തിലേക്ക് ശോഭ സുരേന്ദ്രന്‍ മടങ്ങിയെത്തിയിരുന്നില്ല. തത്കാലം സംസ്ഥാന രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രന്‍.

മികച്ച നേതാവ്

മികച്ച നേതാവ്

കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച വനിത നേതാവാണ് ശോഭ സുരേന്ദ്രന്‍. ബിജെപിയുടെ ദേശീയ അംഗത്വ കാമ്പയിന്‍ കമ്മിറ്റിയിലും ശോഭ സുരേന്ദ്രന്‍ അംഗമായിരുന്നു. തെക്കേ ഇന്ത്യയില്‍ നിന്ന് ആ സമിതിയില്‍ ശോഭ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ശോഭ സുരേന്ദ്രന് ദേശീയ നേതൃത്വം മികച്ച പരിഗണന നല്‍കിയേക്കും എന്നും കരുതുന്നുണ്ട്.

മറ്റ് പദവികള്‍

മറ്റ് പദവികള്‍

പാര്‍ട്ടി ഭാരവാഹിത്വമോ പ്രാതിനിധ്യമോ അല്ലാതെയുള്ള പദവികളും കേരളത്തിലെ അസംതൃപ്തി പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ഉപയോഗിച്ചേക്കും. ബോര്‍ഡ്- കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്കും കേരളത്തിലെ നേതാക്കളെ നിയോഗിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

cmsvideo
സുരേന്ദ്രനല്ല പിണറായി അതോര്‍ത്തോളണം | Oneindia Malayalam
നിര്‍ണായക സമയം

നിര്‍ണായക സമയം

കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് 2021 ലെ നിയമസഭ തിരഞ്ഞെടുപ്പ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ വിജയിച്ച് ചരിത്രം സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സംസ്ഥാന ബിജെപിയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. വിഭാഗീയതയാണ് അതിന്റെ പ്രധാന പ്രശ്‌നം എന്ന വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തിനും ഉണ്ട്.

English summary
BJP central leadership to consider grievances of PK Krishnadas faction, Kummanam Rajasekharan and Sobha Surendran may get better positions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X