• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദേശീയ മോഡലില്‍ കേന്ദ്ര ഏജന്‍സി കേരളത്തിലെത്തും, ബിജെപിയുടെ ഒരുക്കം ഇങ്ങനെ, ടിക്കറ്റ് ശക്തര്‍ക്ക്!!

തിരുവനന്തപുരം: കേരളത്തില്‍ ഇനി ബിജെപിയുടെ ദേശീയ സമിതി നേരിട്ട് കാര്യങ്ങള്‍ തീരുമാനിക്കും. കെ സുരേന്ദ്രന്റെ കേരള യാത്രയ്ക്ക് മുമ്പ് അടിമുടി നീക്കങ്ങള്‍ക്കാണ് അമിത് ഷാ ഒരുങ്ങുന്നത്. ഏതൊരാള്‍ക്കും ടിക്കറ്റ് നല്‍കുന്ന രീതി ബിജെപി ഉപേക്ഷിക്കുകയാണ്. കേന്ദ്രത്തില്‍ നിന്ന് സര്‍വേ സംഘം അടക്കം കേരളത്തിലെത്തും. ഇത്തവണ അഞ്ചില്‍ കുറയാതെ സീറ്റുകള്‍ നേടുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. എങ്കിലും അതില്‍ കൂടുതലാണ് ഇത്തവണ പ്ലാന്‍ ചെയ്യുന്നതെന്ന് നേതാക്കള്‍ അനൗദ്യോഗികമായി സ്ഥിരീകരിക്കുന്നുണ്ട്.

കേന്ദ്ര നേതൃത്വം പിടിമുറുക്കി

കേന്ദ്ര നേതൃത്വം പിടിമുറുക്കി

കേരളത്തില്‍ ബിഎല്‍ സന്തോഷ് തുടര്‍ച്ചയായി വരുന്നത് കേന്ദ്ര നേതൃത്വം പിടിമുറുക്കിയെന്ന സൂചനയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ ഇനി നേതൃത്വം പറയുന്നത് പോലെ നടക്കുന്നത്. കെ സുരേന്ദ്രന്റെ കേരള യാത്രയ്ക്ക് മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാണ് ബിജെപി തീരുമാനം. സിനിമാ-കായിക താരങ്ങള്‍ അടക്കം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാവും. തമിഴ്‌നാട്ടില്‍ ബിജെപി ഉപയോഗിക്കുന്ന അതേ തന്ത്രം തന്നെയാണ് കേരളത്തിലും പയറ്റുന്നത്.

കേന്ദ്ര സര്‍വേ വരുന്നു

കേന്ദ്ര സര്‍വേ വരുന്നു

സ്ഥാനാര്‍ത്ഥികള്‍ക്ക് വെറുതെ ടിക്കറ്റ് നല്‍കില്ല. ദേശീയ നേതൃത്വം ബെംഗളൂരുവിലെ ഒരു ഏജന്‍സിയെ ഉപയോഗിച്ച് അഭിപ്രായ സര്‍വേ നടത്തും. ഇവര്‍ക്ക് ജനസമ്മിതിയുണ്ടോ എന്ന് അന്വേഷിക്കും. സംസ്ഥാനത്ത് നിന്നും ലഭിക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളവരുടെ വിജയ സാധ്യതയും പഠിക്കും. അതില്‍ നിന്ന് സര്‍വേ സംഘം കൃത്യമായ വിവരങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് നല്‍കും. ഈ റിപ്പോര്‍ട്ട് മുന്നില്‍ വെച്ചാണ് പാര്‍ലമെന്റ് ബോര്‍ഡ് നേതാക്കളെ പരിഗണിക്കുക. അതുകൊണ്ട് എല്ലാവര്‍ക്കും സീറ്റ് കിട്ടാന്‍ പോകുന്നില്ല.

വട്ടിയൂര്‍ക്കാവില്‍ പുരോഗതിയില്ല

വട്ടിയൂര്‍ക്കാവില്‍ പുരോഗതിയില്ല

വട്ടിയൂര്‍ക്കാവില്‍ ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയാണ്. വിവി രാജേഷിന് ഈ സീറ്റ് വിട്ടുകൊടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സീറ്റ് ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായിട്ടില്ല. ഇവിടെ മുതിര്‍ന്ന നേതാവ് പികെ കൃഷ്ണദാസിനെ തന്നെ ഇറക്കിയേക്കും. തിരുവനന്തപുരത്ത് ബിജെപിയുടെ വോട്ട് ശതമാനം വെച്ച് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. സിറ്റിംഗ് എംഎല്‍എയായ സിപിഎമ്മിന്റെ വികെ പ്രശാന്ത് തന്നെ ഇവിടെ ഇത്തവണ സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത.

കരുത്തനായ സ്ഥാനാര്‍ത്ഥി

കരുത്തനായ സ്ഥാനാര്‍ത്ഥി

വട്ടിയൂര്‍ക്കാവിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ പ്രശാന്ത് വന്‍ ഭൂരിപക്ഷം നേടിയിരുന്നു. ഇതിന് പുറമേ പ്രശാന്തിന് നല്ല ജനപിന്തുണയുമുണ്ട്. അതുകൊണ്ട് രാജേഷിനേക്കാള്‍ കൃഷ്ണദാസ് തന്നെയാണ് ഇവിടെ പ്രശാന്തിനെ നേരിടാന്‍ നല്ലതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കുമ്മനം രാജേശേഖരന്‍ കെ മുരളീധരനോടായിരുന്നു ഏറ്റുമുട്ടിയത്. കുമ്മനം 43700 വോട്ടുകള്‍ നേടിയിരുന്നു. മുരളീധരന് 51322 വോട്ടുകളും ലഭിച്ചു. സിപിഎം മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു.

40 മണ്ഡലങ്ങളില്‍ സാധ്യത ഇങ്ങനെ

40 മണ്ഡലങ്ങളില്‍ സാധ്യത ഇങ്ങനെ

40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിരിക്കുകയാണ് ബിജെപി. കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, സി കൃഷ്ണകുമാര്‍, സന്ദീപ് വാരിയര്‍ എന്നിവരുടെ പേരുകള്‍ ഇതിലുണ്ട്. സിനിമാ താരങ്ങളായി സുരേഷ് ഗോപിയും കൃഷ്ണകുമാറുമാണ് ഇടംപിടിച്ചത്. ജേക്കബ് തോമസ്, ടിപി സെന്‍കുമാര്‍, സിവി ആനന്ദബോസ് തുടങ്ങിയ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. നേമത്ത് നിന്ന് രാജഗോപാലിനെ ഒഴിവാക്കിയിട്ടുണ്ട്. പകരം കുമ്മനം രാജശേഖരനെയോ സുരേഷ് ഗോപിയെയോ രംഗത്തിറക്കും.

കുമ്മനം സജീവം

കുമ്മനം സജീവം

നേമത്ത് കുമ്മനം രാജശേഖരന്‍ തന്നെ മത്സരിക്കുമെന്നാണ് സൂചന. നേമത്ത് വീട് വാടകയ്‌ക്കെടുത്ത് പ്രവര്‍ത്തിക്കുകയാണ് കുമ്മനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ കുമ്മനം അത്ര സജീവമല്ലായിരുന്നു. അദ്ദേഹത്തോട് നേമത്ത് സജീവമാകാനാണ് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരുമാനമായ സ്ഥാനാര്‍ത്ഥികള്‍ക്കും ഇതേ നിര്‍ദേശം തന്നെയാണ് പാര്‍ട്ടി നല്‍കുക. അതേസമയം രാജഗോപാലിന്റെ പ്രായാധിക്യം കണക്കിലെടുത്താണ് അദ്ദേഹത്തോട് മത്സരിക്കേണ്ടെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

cmsvideo
  മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam
  സാധ്യതകള്‍ ഇങ്ങനെ

  സാധ്യതകള്‍ ഇങ്ങനെ

  കൃഷ്ണദാസിനെ വട്ടിയൂര്‍ക്കാവില്‍ നിന്ന് കാട്ടാക്കടയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. കെ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് മത്സരിച്ചേക്കുമെന്നാണ് സൂചന. തൃശൂര്‍ സന്ദീപ് വാരിയറെ പരിഗണിക്കുന്നുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയുടെ മുഖമായി മാറാന്‍ സന്ദീപിന് സാധിച്ചിരുന്നു. ബി ഗോപാലകൃഷ്ണന്‍, അനീഷ് കുമാര്‍ എന്നിവരെയും ഇവിടെ പരിഗണിക്കുന്നുണ്ട്. പാലക്കാട്ടേക്കും സന്ദീപിനെ പരിഗണിക്കുന്നുണ്ട്. മഞ്ചേശ്വരത്ത് കെ ശ്രീകാന്തിനെയും ചെങ്ങന്നൂരില്‍ എംടി രമേശിനെയും പരിഗണിക്കുന്നുണ്ട്. ഈ നാല്‍പ്പത് മണ്ഡലങ്ങളുടെ തീരുമാനം ഈ മാസം തന്നെയുണ്ടാവും.

  English summary
  bjp central leadership will conduct a survey in kerala to find winning seats
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X