കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല 'ബിജെപി' നേരിട്ട് ആയുധമാക്കില്ല, അവസാന നിമിഷം അടവ് മാറ്റി ബിജെപി!!

  • By
Google Oneindia Malayalam News

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തിനുയോഗിച്ചാല്‍ അത് ചട്ടലംഘനമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാറാം മീണ അറിയിച്ചിരുന്നു. സുപ്രീം കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതും ചട്ടലംഘനമാണെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

<strong>വയനാട്ടിലെ സിദ്ധുവിന്‍റെ പ്രസംഗം, മരണ മാസ് പരിഭാഷയുമായി ഷാഫി പറമ്പില്‍‍, വീഡിയോ</strong>വയനാട്ടിലെ സിദ്ധുവിന്‍റെ പ്രസംഗം, മരണ മാസ് പരിഭാഷയുമായി ഷാഫി പറമ്പില്‍‍, വീഡിയോ

എന്നാല്‍ കമ്മീഷന്‍റെ വിലക്കുകളെ വെല്ലുവിളിച്ച് ശബരിമലയെ ശക്തമായ പ്രചരണ വിഷയമായി ബിജെപി ഉയര്‍ത്തുുന്നുണ്ടെന്ന് വിവിധ കോണുകളില്‍ നിന്ന് പരാതി ഉയരുന്നുണ്ട്. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിച്ചതിന് എല്‍എഡിഎഫ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് വെറും നാല് ദിവസം മാത്രം ബാക്കി നില്‍ക്കെ ശബബരിമലയുടെ പേരില്‍ ബിജെപി വോട്ട് ചോദിക്കേണ്ടെന്നാണ് പാര്‍ട്ടി തിരുമാനം. അതേസമയം ഇരുമുന്നണികളേയും വീഴ്ത്താന്‍ പുതിയ ചില അടവുകള്‍ പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.

 തുടക്കം കുറിച്ച് സുരേഷ് ഗോപി

തുടക്കം കുറിച്ച് സുരേഷ് ഗോപി

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്കുകളെ വെല്ലുവിളിച്ച് ശബരിമലയുടെ പേരില്‍ പരസ്യമായി വോട്ട് തേടിയത് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയായിരുന്നു. എന്നാല്‍ ഇതിനെതിരെ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ സുരേഷ് ഗോപിയോട് വിശദീകരണം ചെയ്യുകയും ചെയ്തു.

 വെല്ലുവിളിച്ചു

വെല്ലുവിളിച്ചു

അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിച്ചില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.എന്നാല്‍ പത്തനംതിട്ടയിലും ബിജെപിക്ക് സ്വാധീനമുള്ള മറ്റ് മണ്ഡലങ്ങളിലും ശബരിമല മുഖ്യപ്രചരണ ആയുധമാക്കുമെന്ന് നേതാക്കള്‍ വെല്ലുവിളിച്ചു.

 സ്വീകാര്യത

സ്വീകാര്യത

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ ശബരിമല വിഷയത്തില്‍ നിലപാടുകള്‍ സ്വീകരിച്ച പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന യോഗത്തിലെ വിലയിരുത്തലും ഇതിന് കാരണമായി.

 അയ്യന്‍റെ മണ്ണ്

അയ്യന്‍റെ മണ്ണ്

അയ്യന്‍റെ ​മണ്ണില്‍ മറ്റാര്‍ക്കും പ്രവേശനമില്ലെന്നും ഇവിടെ താമരയ്ക്ക് മാത്രമായിരിക്കും വോട്ടെന്ന് ഉറപ്പാക്കണമെന്നും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചപണത്തിനിടെ കഴിഞ്ഞ ദിവസം ആവര്‍ത്തിക്കുകയും ചെയ്തു.

 മോദിയും

മോദിയും

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ നരേന്ദ്ര മോദിയും ശബരിമലയെ കൂട്ടുപിടിച്ചായിരുന്നു പ്രസംഗിച്ചത്. കേരളത്തില്‍ ജനങ്ങളുടെ വിശ്വാസ തകര്‍ക്കുന്ന സര്‍ക്കാരാണ് ഭരിക്കുന്നതെന്നും ഭഗവാന്‍റെ പേര് പറയുന്നവര്‍ ജയിലില്‍ ആകുന്നുവെന്നുമായിരുന്നു മോദി പ്രസംഗിച്ചത്.

 നേരിട്ട് ഉന്നയിക്കേണ്ട

നേരിട്ട് ഉന്നയിക്കേണ്ട

എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വിഷയം ബിജെപി നേരിട്ട് ഉന്നയിക്കേണ്ടെന്നാണ് പാര്‍ട്ടി തിരുമാനം. പാര്‍ട്ടി നേരിട്ട് ഇടപെടാതെ ശബരിമല കര്‍മ്മ സമിതിയേയും ആര്‍എസ്എസിനേയും ഉപയോഗിച്ച് ശബരിമല വിഷയത്തില്‍ പ്രചരണം നടത്താണത്രേ തിരുമാനം.

 വീട് കയറി ഇറങ്ങി

വീട് കയറി ഇറങ്ങി

പ്രവര്‍ത്തകര്‍ വീടുകള്‍ കയറി ഇറങ്ങി കാമ്പെയ്നുകള്‍ നടത്താനാണ് പദ്ധതി. 21 ന് വൈകീട്ട് ആറന്‍മുള സത്രക്കടവില്‍ പമ്പാ ആരതിയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രാദേശിക തലത്തിലുള്ള സംഘാടക സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 വാരണാസിയില്‍ നിന്ന്

വാരണാസിയില്‍ നിന്ന്

ദക്ഷിണ ഗംഗാ ആരതിയെന്നാണ് ചടങ്ങിനെ വിശേഷിപ്പിക്കുന്നത്. ചടങ്ങിലേക്ക് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നുള്ള പരികര്‍മ്മികളെയാണ് പ്രാദേശിക സംഘടനകള്‍ എത്തിക്കുന്നത്.

 ന്യൂനപക്ഷ ഏകീകരണം

ന്യൂനപക്ഷ ഏകീകരണം

അതിനിടെ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപിക്ക് വലിയ വെല്ലുവിളിയായി ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാകുമെന്ന് പാര്‍ട്ടി ഭയക്കുന്നുണ്ട്. ഇതോടെ പരമാവധി ഭൂരിപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി.

 പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍

അതേസമയം ശബരിമല ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ എത്തും. ഉച്ചയ്ക്ക് 3 ന് പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയും പാര്‍ട്ടി നടത്തും. പിന്നീട് നടക്കുന്ന പൊതുയോഗത്തിലും അമിത് ഷാ സംസാരിക്കും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
bjp changes its election plan in kerela
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X