രണ്ടിടത്ത് മത്സരിച്ചില്ലായിരുന്നുവെങ്കില്‍ മഞ്ചേശ്വരത്ത് വിജയിക്കുമായിരുന്നു, പ്രതികരിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിട്ട തിരിച്ചടിയില്‍ പ്രതികരിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പരാജയത്തിന്റെ ഉത്തരവാദിത്തം കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാനത്ത് ബിജെപിയെ നയിക്കുന്ന തനിക്ക് തന്നെ ആണെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. കോന്നിയിലും മഞ്ചേശ്വരത്തുമായി രണ്ടിടത്ത് മത്സരിച്ച സുരേന്ദ്രന്‍ അടക്കം ഒരു ബിജെപി സ്ഥാനാര്‍ത്ഥിക്കും ഇത്തവണ വിജയിക്കാനായില്ല.
താന്‍ രണ്ടിടത്ത് മത്സരിച്ചില്ലായിരുന്നുവെങ്കില്‍ മഞ്ചേശ്വരത്ത് വിജയിക്കുമായിരുന്നു എന്ന് വിലയിരുത്തുന്നവരുണ്ടെന്ന് കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അങ്ങനെ ചിന്തിക്കുന്നവരോട് താന്‍ വിയോജിക്കുന്നില്ല. താന്‍ രണ്ടിടത്ത് മത്സരിച്ച് സംസ്ഥാനത്തെ ആകെയുളള പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി കരുതുന്നില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം തനിക്ക് തന്നെ ആണ്. തോല്‍വി സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തേയും കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയപരമായും സംഘടനാപരമായും സംഭവിച്ച വീഴ്ചകള്‍ വിശദമായി വിലയിരുത്തുകയും ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം
ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും വോട്ട് കച്ചവടം നടത്തി എന്നുളള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം കെ സുരേന്ദ്രന്‍ തള്ളി. വോട്ടുകച്ചവടം എന്നത് ബാലിശമായ ആരോപണം ആണ്.. മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കി പിണറായി വിജയന്‍ സംസാരിക്കണം എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട്, കുണ്ടറ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെല്ലാം സിപിഎമ്മിന് വോട്ട് കുറഞ്ഞത് കച്ചവടം ആണോ എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.
റാംപില്‍ അതീവ ഗ്ലാമറസായി ദീപിക പദുക്കോണ്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications