കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം.... അധികാരത്തില്‍ വന്നാല്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടും!!

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവേ കോണ്‍ഗ്രസിനെ പോലെ ഞെട്ടിച്ച് ബിജെപിയും. അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ എല്ലാ ദേവസ്വം ബോര്‍ഡുകളും ആദ്യം തന്നെ പിരിച്ചുവിടുമെന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയുടെ വമ്പന്‍ പ്രഖ്യാപനമാണിത്. കോണ്‍ഗ്രസും ബിജെപിയും ഭൂരിപക്ഷ വോട്ടുകളെയാണ് ലക്ഷ്യമിടുന്നതെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി വിശ്വാസികളെ ദേവസ്വം ബോര്‍ഡുകളില്‍ ഭരണമേല്‍പ്പിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനെ കൈപ്പിടിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതായും സുരേന്ദ്രന്‍ ആരോപിച്ചു.

1

കേരളത്തിലെ ക്ഷേത്രങ്ങള്‍ തകരുന്നതിന്റെ പ്രധാന കാരണം സര്‍ക്കാരിന്റെ അധീനതയില്‍ കൊണ്ടുവരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നീക്കം നടത്തുന്നത് കൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ യുഡിഎഫ് നിലപാട് അടിമുടി തട്ടിപ്പാണ്. ശബരിമല പ്രക്ഷോഭ കാലത്ത് യുഡിഎഫ് നേതാക്കള്‍ മാളത്തിലൊളിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഒരു നേതാവും ജനങ്ങളോടൊപ്പം ഇല്ലായിരുന്നു. കോണ്‍ഗ്രസിന്റെ ഒരു ബൂത്ത് നേതാവിന് പോലും ശബരിമല സമരത്തിന്റെ പേരില്‍ കേസില്ല. പത്തനംതിട്ടയ്ക്ക് അപ്പുറത്തേക്ക് കോണ്‍ഗ്രസിനെ ആരും കണ്ടിട്ടില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ മുട്ടുകുത്തിച്ചത് ബിജെപിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ എല്‍ഡിഎഫും യുഡിഎഫും ആദ്യ നിലപാടില്‍ നിന്ന് മാറിയിരിക്കുകയാണ്. അവര്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമത്തിലാണ്. രാഹുല്‍ ഗാന്ധിയുടെ നിലപാട് തന്നെ വിശ്വാസികള്‍ക്ക് എതിരായിരുന്നു. കോണ്‍ഗ്രസ് ശബരിമല സമരത്തിനൊപ്പം നിന്നില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമല വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയെ പോലെ ക്രൂരമായ നിലപാട് സ്വീകരിച്ചയാള്‍ വേറെ ആരുമില്ല. ഒരു പ്രസ്താവന പോലും അന്ന് ഇറക്കാത്തയാളാണ് ഉമ്മന്‍ ചാണ്ടി. അത് ഹിന്ദുക്കളുടെ കാര്യമല്ലേ, അവര്‍ എന്തെങ്കിലും ചെയ്യട്ടെ എന്ന നിലപാടിലായിരുന്നു അദ്ദേഹമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

ശബരിമല കാലത്ത് വിശ്വാസികള്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാണോ? നിലപാട് മാറ്റിയെന്ന് പറയുന്നവര്‍ അത് പരസ്യമാക്കണം. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഉത്തര്‍പ്രദേസ് മാതൃകയില്‍ കേരളത്തില്‍ ലൗ ജിഹാദ് തടയാനുള്ള നിയമം കൊണ്ടുവരും. യുഡിഎഫും എല്‍ഡിഎഫും അതിന് തയ്യാറാണോയെന്ന് പറയണം. നടപടികളാണ് വിശ്വാസികളുടെ കാര്യത്തില്‍ വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം രമേശ് ചെന്നിത്തലയും കേരള യാത്രയില്‍ ശബരിമല വിഷയത്തെ ചര്‍ച്ചയാക്കിയിട്ടുണ്ട്. യുവതി പ്രവേശനം തടയാന്‍ കരട് നിയമം കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

English summary
bjp comes to power in kerala we will dissolve devaswom boards says k surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X