വര്‍ഗീയതയും മത വിദ്വേഷവും പരത്തി! മലപ്പുറത്ത് പിവി സാനുവിനെതിരെ ബിജെപിയുടെ പരാതി!
മലപ്പുറം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിപി സാനുവിനെതിരെ ബിജെപിയുടെ പരാതി. വര്‍ഗീയതയും മതവിദ്വേഷവും പരത്തുന്ന തരത്തില്‍ പ്രചരണം നടത്തിയെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

നിശബ്ദ പ്രചരണ ദിവസം മുസ്ലീം വീടുകളില്‍ പോസ്റ്ററുകള്‍ നല്‍കിയെന്നാണ് മലപ്പുറം മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയായ വി ഉണ്ണികൃഷ്ണന്‍ പരാതി നല്‍കിയിരിക്കുന്നത്. വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കാണ് പരാതി നല്‍കിയത്.
ബാലസംഘത്തിന്‍റെ പേരില്‍ പോസ്റ്റര്‍ നല്‍കിയപ്പോള്‍ അതില്‍ വിപി സാനുവിന്‍റെ ഫോട്ടോയും പേരും ചിഹ്നവും പതിപ്പിച്ചിരുന്നു. നിശബ്ദ പ്രചരണ ദിവസമായ ഏപ്രില്‍ 23 നാണ് ഇത് മുസ്ലീം വീടുകളില്‍ വ്യാപകമായി വിതരണം ചെയ്തത്. മതത്തെ ദുരുപയോഗം ചെയ്യുന്നതും മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലുമാണ് പ്രചരണം നടത്തിയതെന്നും പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications