കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 മണ്ഡലങ്ങള്‍ പിടിക്കാന്‍ ബിജെപി; കൂറ്റന്‍ റാലികള്‍, കേന്ദ്ര നേതാക്കളെത്തും, കൂടുതല്‍ തലസ്ഥാനത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 50 ലധികം മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കം ബിജെപി ഉപേക്ഷിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് നിലപാടില്‍ മാറ്റം വരുത്തിയത്. പകരം 15 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കുക എന്ന നിര്‍ദേശമാണ് ലഭിച്ചിരിക്കുന്നത്. ഇത്തവണ നിര്‍ണായക ശക്തിയാകണമെന്നാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമാണ് വേണ്ടത്ര മുന്നേറ്റം ബിജെപിക്കില്ലാത്തത്. മാറ്റം വരണമെങ്കില്‍ കുറച്ച് മണ്ഡലങ്ങളില്‍ മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേ മതിയാകൂ എന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍

15 മണ്ഡലങ്ങള്‍ മാത്രം

15 മണ്ഡലങ്ങള്‍ മാത്രം

പകുതി മണ്ഡലങ്ങളില്‍ ശ്രദ്ധ പതിപ്പിക്കും, 37 മണ്ഡലങ്ങളില്‍ വ്യക്തമായ മുന്നേറ്റം നടത്താന്‍ സാധിക്കും തുടങ്ങിയ വാദങ്ങളാണ് നേരത്തെ ബിജെപി സംസ്ഥാന നേതാക്കള്‍ ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ഇതെല്ലാം വിട്ട് 15 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനം നടത്തിയാല്‍ വിജയിക്കാമെന്നാണ് കേന്ദ്ര നിര്‍ദേശം. ഈ മണ്ഡലങ്ങള്‍ കണ്ടെത്താനുള്ള വഴിയും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു.

കൂടുതല്‍ മണ്ഡലം തിരുവനന്തപുരത്ത്

കൂടുതല്‍ മണ്ഡലം തിരുവനന്തപുരത്ത്

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 25000 വോട്ടുകളില്‍ കൂടുതല്‍ ലഭിച്ച 30ലധികം മണ്ഡലങ്ങളുണ്ട്. ഇതില്‍ ഏറ്റവും സാധ്യതയുള്ള 15 മണ്ഡലങ്ങള്‍ തിരഞ്ഞെടുക്കാനാണ് നിര്‍ദേശം. ഇങ്ങനെ കണക്കാക്കുമ്പോള്‍ കൂടുതല്‍ മണ്ഡലങ്ങള്‍ തിരുവനന്തപുരം ജില്ലയിലാണ്. പ്രമുഖരായ നേതാക്കളെയും സെലിബ്രിറ്റികളെയും ഇവിടെ മല്‍സരിപ്പിക്കും.

ശക്തരെ കളത്തിലിറക്കും

ശക്തരെ കളത്തിലിറക്കും

നേമം മണ്ഡലം നിലവില്‍ ബിജെപിയുടെ കൈവശമാണ്. ഇത്തവയും നേമത്ത് ജയിക്കണമെങ്കില്‍ ശക്തമായ പ്രചാരണം ആവശ്യമാണെന്ന് ബിജെപി കണക്കു കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ശക്തനായ നേതാവ് കുമ്മനം രാജശേഖരനെ നേമത്ത് മല്‍സരിപ്പിക്കാന്‍ പോകുന്നത്. ഒ രാജഗോപാല്‍ ബിജെപിയുടെ നിലപാട് നിയമസഭയില്‍ പ്രകടിപ്പിക്കുന്നതില്‍ വീഴ്ച വരുത്തി എന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം.

ഈ മണ്ഡലങ്ങളിലാണ് സാധ്യത

ഈ മണ്ഡലങ്ങളിലാണ് സാധ്യത

നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, കാട്ടാക്കട തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ മണ്ഡലങ്ങളാണ് തിരുവനന്തപുരം ജില്ലയില്‍ ബിജെപി കേന്ദ്രീകരിക്കുക. കൂടാതെ കഴിഞ്ഞ തവണ ഏതാനും വോട്ടുകള്‍ക്ക് പരാജയപ്പെട്ട മഞ്ചേശ്വരം, പാലക്കാട്, കോന്നി, അടൂര്‍, ചാത്തന്നൂര്‍, തൃശൂര്‍, കൊടുങ്ങല്ലൂര്‍ എന്നീ മണ്ഡലങ്ങളിലും ബിജെപി ഇത്തവണ ശക്തമായ പ്രവര്‍ത്തനം നടത്തും.

ഓരോ പ്രവര്‍ത്തകനും നിര്‍ദേശം

ഓരോ പ്രവര്‍ത്തകനും നിര്‍ദേശം

ആര്‍എസ്എസ്സിന്റെ എല്ലാ സഹകരണവും തിരഞ്ഞെടുക്കുന്ന 15 മണ്ഡലങ്ങളില്‍ ഉപയോഗപ്പെടുത്തും. ഓരോ പ്രവര്‍ത്തകനും നിശ്ചിത എണ്ണം വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനുള്ള ചുമതല നല്‍കിയുള്ള പ്രവര്‍ത്തന രീതിയാണ് അവലംഭിക്കുക. കേന്ദ്ര നേതാക്കളെ ഈ മണ്ഡലങ്ങളില്‍ പ്രചാരണത്തിന് എത്തിച്ച് കൊഴുപ്പുകൂട്ടും.

വിവാദ വിഷയങ്ങള്‍ പ്രചാരണ ആയുധമാക്കും

വിവാദ വിഷയങ്ങള്‍ പ്രചാരണ ആയുധമാക്കും

നരേന്ദ്ര മോദി, ജെപി നദ്ദ, അമിത് ഷാ, യോഗി ആദിത്യനാഥ്, രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് കേരളത്തില്‍ കൂറ്റന്‍ റാലികള്‍ സംഘടിപ്പിക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. പ്രചാരണത്തില്‍ ശക്തമായ മുന്നേറ്റം നടത്തിയാല്‍ നേട്ടമുണ്ടാക്കാമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. ശബരിമല, ലൗ ജിഹാദ് തുടങ്ങിയ വിവാദ വിഷയങ്ങള്‍ പ്രചാരണ ആയുധമാക്കും.

സ്പീക്കര്‍ ആകണമെന്ന് പിസി ജോര്‍ജ്; മന്ത്രിയാകാനിരിക്കെ അന്ന് രണ്ടുപേര്‍ പാരവച്ചു, ഇനി ഒരുതവണ കൂടി...സ്പീക്കര്‍ ആകണമെന്ന് പിസി ജോര്‍ജ്; മന്ത്രിയാകാനിരിക്കെ അന്ന് രണ്ടുപേര്‍ പാരവച്ചു, ഇനി ഒരുതവണ കൂടി...

English summary
BJP Concentrate only 15 constituency in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X