Get Updates
Get notified of breaking news, exclusive insights, and must-see stories!

20 സീറ്റുകളില്‍ ബിജെപിക്ക് സാധ്യത എന്ന് സര്‍വ്വെ; 4 മണ്ഡലങ്ങളില്‍ മുന്‍തൂക്കം, സുരേഷ് ഗോപി വന്നാല്‍ മെച്ചം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളില്‍ ബിജെപിക്ക് മികച്ച സാധ്യതയുണ്ടെന്ന് സര്‍വ്വെ ഫലം. ബെംഗളൂരു ആസ്ഥാനമായ സംഘത്തെ ഉപയോഗിച്ച് ബിജെപി നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ ബിജെപിക്ക് കൂടുതല്‍ വോട്ട് ലഭിച്ച 40 മണ്ഡലങ്ങളിലാണ് സര്‍വ്വെ നടത്തിയത്. ഇതില്‍ 20 ഇടത്താണ് സാധ്യത വര്‍ധിച്ചു എന്ന് പറയുന്നത്. തിരുവനന്തപുരത്തെ നാല് മണ്ഡലങ്ങളില്‍ മുന്‍തൂക്കമുണ്ടെന്നും സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. തൃപ്പൂണിത്തുറ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ സാന്നിധ്യം ശക്തമായിട്ടുണ്ട്.

23

കെ സുരേന്ദ്രന്‍ പത്തനംതിട്ടയിലെ ഏതെങ്കിലും മണ്ഡലങ്ങളില്‍ മല്‍സരിച്ചാല്‍ ഗുണം ചെയ്യും. സുരേഷ് ഗോപി മല്‍സരിച്ചാല്‍ നിഷ്പക്ഷ വോട്ടുകള്‍ കിട്ടാനും ബിജെപി തരംഗമെന്ന പ്രതീതിയുണ്ടാക്കാനും സാധിക്കുമെന്നും സര്‍വ്വെയില്‍ സൂചിപ്പിക്കുന്നു. സര്‍വ്വെ ഫലം കൂടി കണക്കിലെടുത്താകും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുക എന്നാണ് വിവരം. അതേസമയം, സുരേഷ് ഗോപി തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരം മണഡലത്തിലോ മല്‍സരിച്ചേക്കുമെന്നാണ് വിവരം. വി മുരളീധരന് കഴക്കൂട്ടത്താകും മല്‍സരിക്കുക. സുരേന്ദ്രന്‍ കോന്നിയിലും ഇ ശ്രീധരന്‍ തൃപ്പൂണിത്തുറയിലും മല്‍സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

കെ ബാബുവിനെ മറിച്ചിട്ട് സിപിഎം പ്രതിനിധി എം സ്വരാജ് 2016ല്‍ ശ്രദ്ധേയമായ വിജയം നേടിയ മണ്ഡലമാണ് തൃപ്പുണിത്തുറ. ഇത്തവണ കോണ്‍ഗ്രസ് പരിഗണിക്കുന്നവരില്‍ കെ ബാബുവിന്റെ പേരുമുണ്ട്. സിപിഎം സ്ഥാനാര്‍ഥി സ്വരാജ് തന്നെ. മെട്രോമാന്‍ ഇ ശ്രീധരന്റെ പേരാണ് ബിജെപിയില്‍ പറഞ്ഞുകേള്‍ക്കുന്നത്. പാലാരിവട്ടം പാലവും കൊച്ചി മെട്രോയുമെല്ലാം ശ്രീധരന് അനുകൂലമായ ഘടകമാണെന്ന് ബിജെപി കരുതുന്നു. ബിജെപി കേന്ദ്ര നേതൃത്വമാണ് എറണാകുളം നഗര ഭാഗത്ത് വരുന്ന മണ്ഡലത്തില്‍ ഇ ശ്രീധരനെ മല്‍സരിപ്പിക്കാന്‍ നിര്‍ദേശിച്ചത്.

നടി റോഷ്‌ന ആന്‍ റോയിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+