Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിനെ വെല്ലുവിളിച്ച് ബിജെപിയുടെ ജനാധിപത്യ സംരക്ഷണ യാത്ര...സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ്...

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ചെറുവത്തൂരില്‍ നിന്നാണ് ബിജെപിയുടെ ജനാധിപത്യ സംരക്ഷണ യാത്ര ആരംഭിക്കുന്നത്.

കാസര്‍കോട്: എന്‍ഡിഎ യോഗം അലങ്കോലമാക്കിയ സിപിഐഎമ്മിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. ജനുവരി രണ്ടാം തീയതി ചീമേനിയിലേക്ക് ജനാധിപത്യ സംരക്ഷണ യാത്ര നടത്താനാണ് ബിജെപിയുടെ തീരുമാനം. ബിജെപിയുടെ യാത്ര തടയാന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ചെറുവത്തൂരില്‍ നിന്നാണ് ബിജെപിയുടെ ജനാധിപത്യ സംരക്ഷണ യാത്ര ആരംഭിക്കുന്നത്. ബിജെപിയുടെയും യുവമോര്‍ച്ചയുടെയും സംസ്ഥാന നേതാക്കളെല്ലാം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎമ്മിനെ വെല്ലുവിളിച്ച് അവരുടെ ശക്തികേന്ദ്രത്തിലേക്ക് ബിജെപി നടത്തുന്ന ജാഥ അക്രമാസക്തമാകുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

bjp

കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കുന്നതിന് എന്‍ഡിഎ സംഘടിപ്പിച്ച പൊതുയോഗം സിപിഎം പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തുകയും സംഘര്‍ഷമുണ്ടാവുകയും പോലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ 100ഓളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സിപിഎമ്മിന്റെ ശക്തികേന്ദ്രത്തിലേക്ക് ജില്ലയിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണ് ബിജെപി ജനാധിപത്യ സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+