മുരളീധരനും പത്മജയും നേര്‍ക്കുനേര്‍ വരുമോ? നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച, ചരിത്ര പോരിന് ഈ മണ്ഡലം
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് ഇത്തവണ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് ധാരണ. മല്‍സരിക്കാനുള്ള താല്‍പ്പര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. വട്ടിയൂര്‍ക്കാവില്‍ ഏറെനാളായി മുരളീധരന് സജീവമാണ്. സിപിഎം സിറ്റിങ് എംഎല്‍എ പ്രശാന്തിനെ തന്നെ കളത്തിലിറക്കുമോ അതോ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെ മല്‍സരിപ്പിക്കുമോ എന്ന ചോദ്യം ബാക്കിയാണ്.
ബിജെപി ഈ സീറ്റില്‍ ഇതുവരെ പരിഗണിച്ചിരുന്നത് മൂന്നു പേരുകളായിരുന്നു. ശോഭ സുരേന്ദ്രന്, ആര് ശ്രീലേഖ, ജി കൃഷ്ണകുമാര്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത മറ്റൊന്നാണ്. പത്മജ വേണുഗോപാലിനെയും ബിജെപി വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പരിഗണിക്കുന്നു എന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട്. തൃശൂരിലും പത്മജയെ ബിജെപി പരിഗണിക്കുന്നു എന്ന് വാര്‍ത്തകളുണ്ട്.

നേരത്തെ വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയിരുന്നു കെ മുരളീധരന്. രണ്ട് തവണ ഇവിടെ നിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതോടെ വട്ടിയൂര്‍ക്കാവ് എംഎല്‍എ പദവി അദ്ദേഹം രാജിവച്ചു. പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ പ്രശാന്ത് ജയിച്ചുകയറി. 2021ലും പ്രശാന്ത് മികച്ച വിജയം നേടി. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു.
ഇത്തവണ വട്ടിയൂര്‍ക്കാവില്‍ വീണ്ടും മല്‍സരിക്കാന്‍ ഒരുങ്ങുകയാണ് മുരളീധരന്. അദ്ദേഹം ഉള്‍പ്പെടെയുള്ള 30 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക കോണ്‍ഗ്രസ് നേതൃത്വം ഉടന്‍ പ്രഖ്യാപിച്ചേക്കും. എന്നാല്‍ എന്തുവല കൊടുത്തും മുരളീധരനെ തോല്‍പ്പിക്കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ബിജെപിയുടെ കൈവശമുണ്ടായിരുന്ന ഏക മണ്ഡലമായിരുന്ന നേമം 2021ല്‍ നഷ്ടമാകാന്‍ കാരണം മുരളിയുടെ സ്ഥാനാര്‍ഥിത്വമാണ് എന്നാണ് ബിജെപിയിലെ വികാരം.
പത്മജ വേണുഗോപാലിന് അര്‍ഹമായ പരിഗണന വേണം
പത്മജ വേണുഗോപാലിനെ ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലത്തില്‍ മല്‍സരിപ്പിക്കണം എന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. കോണ്‍ഗ്രസ് തനിക്ക് തന്നത് തോല്‍ക്കുന്ന മണ്ഡലങ്ങളാണ് എന്ന നിലപാടാണ് പത്മജക്കുള്ളത്. കോണ്‍ഗ്രസ് വിട്ടെത്തിയ നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണം എന്ന് ബിജെപി കരുതുന്നു. ഇതാണ് പത്മജയുടെ പേരും വട്ടിയൂര്‍ക്കാവില്‍ ചര്‍ച്ചയാകുന്നത്.
ബിജെപി എ ക്ലാസ് മണ്ഡലങ്ങളുടെ ഗണത്തില്‍പ്പെടുത്തിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കഴിഞ്ഞ രണ്ട് തവണ വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്താണ് ബിജെപി. ഇത്തവണ സീറ്റ് പിടിക്കുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു. പത്മജ എത്തിയാല്‍ മുരളീധരന് ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകള്‍ ഭിന്നിച്ചേക്കും. മാത്രമല്ല, സഹോദരങ്ങളുടെ മല്‍സരത്തിനും വട്ടിയൂര്‍ക്കാവ് സാക്ഷിയാകും.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സരസമായിട്ടാണ് കെ മുരളീധരന് പ്രതികരിച്ചത്. ഓരോ പാര്ട്ടിക്കാര്ക്കുമാണ് ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള അവകാശം. എന്നാല്‍ എല്ലാ പാര്‍ട്ടിയിലെയും സ്ഥാനാര്‍ഥിയെ മാധ്യമങ്ങളാണ് പ്രഖ്യാപിക്കുന്നത് എന്നും മുരളീധരന് പ്രതികരിച്ചു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications