പത്തനംതിട്ടയില്‍ എല്‍കെ അദ്വാനി മത്സരിക്കും? കത്തി കയറി ചര്‍ച്ച! മൗനം വെടിയാതെ നേതാക്കള്‍

പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ആരെത്തും? സസ്പെന്‍സ് ഇപ്പോഴും തുടരുകയാണ്. കേരളത്തിലെ 13 മണ്ഡലങ്ങളില്‍ ബിജെപി കേന്ദ്രനേതൃത്വം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ എന്തുകൊണ്ട് പത്തനംതിട്ടയെ മാത്രം ഒഴിച്ചിട്ടെന്നതാണ് സംസ്ഥാന നേതൃത്വത്തേയും വെട്ടിലാക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രന്‍ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുമ്പോഴായിരുന്നു കേന്ദ്രത്തിന്‍റെ വക ട്വിസ്റ്റ്.

കേന്ദ്രനേതൃത്വത്തിലെ ഒരു ഉന്നതന്‍ തന്നെയാണ് പത്തനംതിട്ടയിലേക്ക് എത്തുകയെന്നാണ് വിവരം. ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് പുറത്തായ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി തന്നെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ കൊഴുക്കുന്നത്. സമകാലിക മലയാളമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവരങ്ങളിലേക്ക്

 അഭ്യൂഹങ്ങള്‍ പരക്കുന്നു

അഭ്യൂഹങ്ങള്‍ പരക്കുന്നു

പത്തനംതിട്ടയില്‍ സസ്പെന്‍സ് തുടരുന്നതോടെ നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും ഊഹാപോഹങ്ങള്‍ ശക്തമാവുകയാണ്. കെ സുരേന്ദ്രന്‍ തന്നെയാകും സ്ഥാനാര്‍ത്ഥിയെന്ന് ഏറെ കുറേ ഉറപ്പിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ വക ഇടിത്തീ പോലെ പത്തനംതിട്ടയെ മാത്രം ഉള്‍പ്പെടുത്താതെ പ്രഖ്യാപനം വന്നത്.

 താമര വാടും

താമര വാടും

സംസ്ഥാന നേതൃത്വം കെ സുരേന്ദ്രന്‍റെ പേര് മാത്രമാണ് നിര്‍ദ്ദേശിച്ചിരുന്നത് എന്നാണ് വിവരം. അതേസമയം നിലവില്‍ പത്തനംതിട്ടയുടെ പ്രധാന്യത്തെ പറ്റി കേന്ദ്രത്തിന് നല്ല ബോധ്യമുണ്ട്. ഇവിടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയാല്‍ കേരളത്തില്‍ ' താമര'യുടെ കാര്യം കഷ്ടത്തിലാകുമെന്ന് നേതൃത്വം കണക്കാക്കുന്നുണ്ട്.

 കോണ്‍ഗ്രസ് മന്ത്രി

കോണ്‍ഗ്രസ് മന്ത്രി

ഇതാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകാന്‍ കാരണമായി പറയപ്പെടുന്നത്. മുതിര്‍ന്ന പ്രബല കോണ്‍ഗ്രസ് നേതാവിനെ പത്തനംതിട്ടയില്‍ ഇറക്കാനാണ് ബിജെപി ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. രാജ്യസഭയില്‍ ബിജെപിക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ച മുന്‍ കേന്ദ്രമന്ത്രിയാണിതെന്നാണ് വിവരം.

 ദേവസ്വം ബോര്‍ഡ് നേതാവ്

ദേവസ്വം ബോര്‍ഡ് നേതാവ്

പത്തനംതിട്ടയിലെ ജാതി സമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചാണ് ഇദ്ദേഹത്തെ പരിഗണിക്കുന്നതെന്നും അദ്ദേഹവുമായി കേന്ദ്ര നേതാക്കള്‍ ചര്‍ച്ച നടത്തുകയാണെന്നും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹം തയ്യാറായില്ലേങ്കില്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ മത്സരിപ്പിച്ചേക്കാം എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

 സാക്ഷാല്‍ അദ്വാനി

സാക്ഷാല്‍ അദ്വാനി

എന്നാല്‍ ഇവരാരുമല്ല സാക്ഷാല്‍ എല്‍കെ അദ്വാനി ആകുമോ പത്തനംതിട്ടയില്‍ മത്സരിക്കുകയെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് അദ്ദേഹം പുറത്തായിരുന്നു. 75 വയസ് പൂര്‍ത്തിയായവരെ മത്സരിപ്പിക്കേണ്ടെന്ന തിരുമാനമാണ് അദ്വാനി പുറത്താവാനുള്ള കാരണമെന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്.

 പത്തനംതിട്ട പിടിക്കും

പത്തനംതിട്ട പിടിക്കും

എന്നാല്‍ ബിജെപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്വാനിയെ അത്ര എളുപ്പം പാര്‍ട്ടി പുറത്ത് നിര്‍ത്തില്ലെന്നാണ് ചിലര്‍ പറയുന്നത്. ഇതോടെ അദ്വാനിയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ചര്‍ച്ച സജീവമായി.

 തെക്കേ ഇന്ത്യ

തെക്കേ ഇന്ത്യ

പത്തനംതിട്ടയുടെ പ്രധാന്യം കണക്കിലെടുത്താണ് ബിജെപി ഇവിടെ ഉന്നതനെ കൂടി പരിഗണിക്കുന്നതെന്നാണ് വിവരം. അദ്വാനിയെ പോലൊരാള്‍ പത്തനംതിട്ടയില്‍ മത്സരിച്ചാല്‍ അത് തെക്കേ ഇന്ത്യയില്‍ ആകെ ഗുണം ചെയ്യുമെന്ന് ബിജെപി കണക്ക് കൂട്ടുന്നുണ്ട്.

 ഓരോ സീറ്റും

ഓരോ സീറ്റും

ഇത്തവണ ഉത്തരേന്ത്യയില്‍ ബിജെപിക്ക് നിര്‍ണായകമായിരിക്കും. അതുകൊണ്ട് തന്നെ ദക്ഷിണേന്ത്യയിലെ ഓരോ സീറ്റും ബിജെപിക്ക് വിലപ്പെട്ടതാണ്. അതുകൊണ്ടാണ് അദ്വാനിയെ പോലൊരു നേതാവിനെ മത്സരിപ്പിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നതെന്നാണ് അദ്വാനിയുടെ സാധ്യത ഉന്നയിക്കുന്നവര്‍ പറയുന്നത്.

 മൗനം വെടിയാതെ നേതാക്കള്‍

മൗനം വെടിയാതെ നേതാക്കള്‍

അതേസമയം നേതാക്കള്‍ ആരും തന്നെ വിഷയത്തില്‍ മൗനം വെടിയുന്നില്ല. എന്നാല്‍ കേന്ദ്ര നേതാക്കളെ മത്സരിപ്പിക്കുന്ന കാര്യം ബിജെപി സംസ്ഥാന ഘടകം നേരത്തേ തന്നെ ആവശ്യപ്പെട്ടതായിരുന്നുവെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. സാക്ഷാല്‍ നരേന്ദ്ര മോദിയെ അടക്കം കേരളത്തില്‍ മത്സരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

 അതൃപ്തി

അതൃപ്തി

അതേസമയം നായര്‍ വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലത്തില്‍ കെ സുരേന്ദ്രനെ മത്സരിപ്പിക്കുന്നത് തിരിച്ചടിയാകുമോയെന്ന വിലയിരുത്തല്‍ ബിജെപിക്ക് ഉണ്ടത്രേ.മാത്രമല്ല എന്‍എസ്എസ് പിഎസ് ശ്രീധരന്‍ പിള്ളയെ മത്സരിപ്പിക്കണമെന്ന താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 പരിഹരിക്കാന്‍

പരിഹരിക്കാന്‍

ബജെപി സംസ്ഥാന അധ്യക്ഷന് സീറ്റില്ലെന്ന് ഉറപ്പായതോടെ പാര്‍ട്ടിയില്‍ ഉടലെടുത്ത ഭിന്നതകള്‍ പരിഹരിക്കാന്‍ നടത്തുന്ന ശ്രമത്തിന്‍റെ ഭാഗമായാണ് സീറ്റ് ഒഴിച്ചിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തത് കേവലം സാങ്കേതികത്വം മാത്രമാണെന്നാണ് ബിജെപി സംസ്ഥാന ഘടകം വിശദീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+