ശബരിമലക്ക് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും ആര്‍എസ്എസ് ഹൈജാക് ചെയ്യുന്നു; ബിജെപിയില്‍ അമര്‍ഷം
Recommended Video

തിരുവനന്തപുരം: ശബരിമല സമത്തിന് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ആര്‍എസ്എസ് കൈകടുത്തുന്നതില്‍ ബിജെപിക്കുള്ളില്‍ അമര്‍ഷം പുകയുന്നു. ഒരോ മണ്ഡലത്തിലും മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ആര്‍എസ്എസിനുള്ളില്‍ ചര്‍ച്ച നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആര്‍എസ്എസ് തയ്യാറാക്കുന്ന സ്ഥാനാര്‍ത്ഥി പട്ടിക ബിജെപിക്ക് തത്വത്തില്‍ അംഗീകരിക്കേണ്ടി വരുമെന്നതാണ് പാര്‍ട്ടിക്കുള്ളില്‍ ആശങ്ക വര്‍ധിപ്പിക്കാന്‍ ഇടയാക്കിയത്. ആര്‍എസ്എസിന് താല്‍പര്യമില്ലാത്ത നേതാക്കള്‍ക്ക് പട്ടികയില്‍ ഇടം കിട്ടിയേക്കില്ല.

മുന്‍ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ബിജെപി ആര്‍എസ്എസിന്റെ അഭിപ്രായം തേടാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മുഴുവന്‍ ബിജെപി നിര്‍ണ്ണയിക്കുന്ന സ്ഥിതിവിശേഷണമാണ് ഉള്ളത്. ഇതോടെ ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്. തൃശൂരില്‍ നാളെ ചേരുന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ ശ്രീധരന്‍പിള്ളക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കും.
ശബരിമല വിഷയത്തില്‍ ബിജെപിയാണ് പ്രതിഷേധ പരിപാടികള്‍ തുടങ്ങിവെച്ചതെങ്കിലും ശബരിമല കര്‍മ്മസമിതിയിലൂടെ ആര്‍എസ്എസ് സമരത്തെ ഹൈജാക്ക് ചെയ്യുകയും ചെയ്തു. തിരുവനന്തപുരത്ത് നടത്തിയ അയ്യപ്പ ഭക്തസംഗമത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് വേദിയില്‍ ഇരിപ്പിടം നല്‍കിയതുമില്ല. ഇതെല്ലാം നാളത്തെ കോര്‍കമ്മറ്റി യോഗത്തില്‍ ചര്‍ച്ചയാകും.












Click it and Unblock the Notifications