കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനം അത് രഹസ്യമാക്കി വച്ചു!! കടുത്ത വിമര്‍ശനം, നേതാക്കള്‍ പറഞ്ഞത്..പലരും തെറിക്കും!!

തനിക്കെതിരേ ഉന്നത ഗൂഡാലോന നടന്നതായി എംടി രമേശ്

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴവിവാദത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് രൂക്ഷവിമര്‍ശനം. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് നേതാക്കള്‍ കുമ്മനത്തെ വിമര്‍ശിച്ചത്. അതിനിടെ കോഴയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാനാണ് കേന്ദ്ര നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. വിവാദം അതീവഗൗരവമായാണ് കാണുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി ബി എല്‍ സന്തോഷ് പറഞ്ഞു.
മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിക്കാന്‍ ബിജെപി നേതാക്കള്‍ 5.60 കോടി രൂപ കോഴയായി കൈപ്പറ്റിയെന്ന് പാര്‍ട്ടി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു.

ദിലീപിന്റെ അറസ്റ്റിനു പിന്നില്‍ ഗൂഡാലോചന...കളിച്ചത് മൂന്നു പേര്‍!! കേരളം നടുങ്ങും!!ദിലീപിന്റെ അറസ്റ്റിനു പിന്നില്‍ ഗൂഡാലോചന...കളിച്ചത് മൂന്നു പേര്‍!! കേരളം നടുങ്ങും!!

കുമ്മനത്തിനെതിരേ നേതാക്കള്‍

കുമ്മനത്തിനെതിരേ നേതാക്കള്‍

കോര്‍ കമ്മിറ്റിയുടെ യോഗത്തില്‍ ശക്തമായ വിമര്‍ശനമാണ് കുമ്മനത്തിനു നേരെയുണ്ടായത്. കോഴ ആരോപണത്തെക്കുറിച്ച് കമ്മീഷനെ വച്ചത് കോര്‍ കമ്മിറ്റിയെ അറിയിച്ചില്ലെന്ന് നേതാക്കള്‍ ആരോപിച്ചു. മാത്രമല്ല പല വിവരങ്ങളും അറിഞ്ഞത് മാധ്യമങ്ങള്‍ വഴിയാണെന്നും ഇവര്‍ പറഞ്ഞു.

കുമ്മനത്തിന്റെ മറുപടി

കുമ്മനത്തിന്റെ മറുപടി

അതീവരഹസ്യ സ്വഭാവം ഉള്ളതുകൊണ്ടാണ് കമ്മീഷനെ നിയോഗിച്ച് കാര്യം കോര്‍ കമ്മിറ്റിയെ അറിയിക്കാതിരുന്നതെന്നായിരുന്നു കുമ്മനത്തിന്റെ മറുപടി.

അതീവ ഗൗരവമുള്ളത്

അതീവ ഗൗരവമുള്ളത്

പാര്‍ട്ടിയിലെ ഈ കോഴ വിവാദം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി ബി എല്‍ സന്തോഷ് പറഞ്ഞു. എത്ര വലിയ ഉന്നതാനായാലും തല ഉരുളുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അമിത് ഷാ അതൃപ്തി അറിയിച്ചു

അമിത് ഷാ അതൃപ്തി അറിയിച്ചു

ഇപ്പോഴുണ്ടായ കോഴ വിവാദത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുമ്മനത്തെ വിളിച്ച് അതൃപ്തി അറിയിച്ചു. കോഴ ആരോപണം ഗൗരവമുള്ളതാണെന്നും കേരളത്തിലെ മുന്നേറ്റത്തെ ഇതു പ്രതികൂലമായി ബാധിച്ചുവെന്നും ഷാ പറഞ്ഞു.

അന്വേഷിക്കാന്‍ പുതിയ കമ്മീഷന്‍

അന്വേഷിക്കാന്‍ പുതിയ കമ്മീഷന്‍

കോഴ വിവാദത്തെക്കുറിച്ചുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ മറ്റൊരു കമ്മീഷനെ നിയമിച്ചേക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ടു സംസ്ഥാന സെക്രട്ടറിമാരായ വിവി രാജേഷ്, എകെ നസീര്‍ എന്നിവര്‍ക്കെതിരേ നടപടിയും ഉണ്ടായേക്കും.

കുമ്മനത്തിന്റെ ആരോപണം

കുമ്മനത്തിന്റെ ആരോപണം

നസീറിന്റെ ആലുവയിലെ ഹോട്ടലില്‍ നിന്നാണ് വി മുരളീധരന്‍ പക്ഷ നേതാക്കള്‍ക്കു റിപ്പോര്‍ട്ട് ചോര്‍ന്നു കിട്ടിയതെന്നു കുമ്മനം ആരോപിച്ചു. മാധ്യമങ്ങള്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത് വിവി രാജേഷാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗൂഡാലോചനയെന്ന് രമേശ്

ഗൂഡാലോചനയെന്ന് രമേശ്

കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ തന്റെ പേര് പരാമര്‍ശിച്ചതിനു പിന്നില്‍ ഉന്നത ഗൂഡാലോചന നടന്നതായി ജനറല്‍ സെക്രട്ടറി എംടി രമേശ് കോര്‍ കമ്മിറ്റി യോഗത്തില്‍ പറഞ്ഞു. തന്നെ തകര്‍ക്കാന്‍ ഗൂഡാലോചനയാണ് നടന്നത്. ഇതേക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
BJP core committe meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X