കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രന് കോന്നി, സുരേഷ് ഗോപിക്ക് തൃശൂർ, ഇ ശ്രീധരൻ പാലക്കാട്, ആവശ്യവുമായി കോർ കമ്മിറ്റി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നേട്ടം ഉയര്‍ത്തുക എന്നാണ് ഇക്കുറി ബിജെപി ലക്ഷ്യമിടുന്നത്. അതിനായി സംസ്ഥാന അധ്യക്ഷന്‍ മുതലിങ്ങോട്ടുളള നേതാക്കള്‍ കളത്തില്‍ ഇറങ്ങണം എന്നാണ് ബിജെപി കോര്‍ കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച കേരളത്തില്‍ എത്തുന്നുണ്ട്. അമിത് ഷാ പങ്കെടുക്കുന്ന യോഗത്തില്‍ വെച്ചാണ് ബിജെപിയുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനമുണ്ടാവുക. ബിജെപി സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ഇങ്ങനെ

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

 നേമം കൂടാതെ മറ്റ് ചില സീറ്റുകൾ

നേമം കൂടാതെ മറ്റ് ചില സീറ്റുകൾ

40 സീറ്റ് ബിജെപിക്ക് ലഭിച്ചാല്‍ കേരളത്തില്‍ സര്‍ക്കാരുണ്ടാക്കും എന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. നിലവില്‍ ബിജെപിക്കുളള ഒരേയൊരു സീറ്റ് കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ നേമം ആണ്. ഇത്തവണ നേമം കൂടാതെ മറ്റ് ചില സീറ്റുകളില്‍ കൂടി വിജയിക്കാനാവും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. അതിനായി സംസ്ഥാനത്തെ എല്ലാ കരുത്തരായ നേതാക്കളും മത്സര രംഗത്ത് വേണം എന്നാണ് പാര്‍ട്ടി കരുതുന്നത്.

കോന്നിയിൽ സുരേന്ദ്രൻ

കോന്നിയിൽ സുരേന്ദ്രൻ

പാര്‍ട്ടി അധ്യക്ഷനായ കെ സുരേന്ദ്രനെ മത്സരിപ്പിക്കണോ എന്ന കാര്യത്തില്‍ ബിജെപിക്കുളളില്‍ രണ്ടഭിപ്രായമുണ്ട്. സുരേന്ദ്രന്‍ മത്സരിക്കണം എന്നാണ് കോര്‍ കമ്മിറ്റിയില്‍ ഉയര്‍ന്ന അഭിപ്രായം. കോന്നിയില്‍ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ആലോചന. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ വോട്ടുയര്‍ത്താന്‍ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് സാധിച്ചു എന്നതാണ് മണ്ഡലത്തിലെ ആദ്യപേരുകാരനായി പരിഗണിക്കാനുളള കാരണം.

കേന്ദ്രം ആവശ്യപ്പെട്ടാല്‍ മത്സരിക്കാം

കേന്ദ്രം ആവശ്യപ്പെട്ടാല്‍ മത്സരിക്കാം

കോന്നി അല്ലെങ്കില്‍ കഴക്കൂട്ടമാണ് സുരേന്ദ്രനെ പരിഗണിക്കുന്ന മറ്റൊരു മണ്ഡലം. കേന്ദ്ര സഹമന്ത്രിയായ വി മുരളീധരനാണ് കഴക്കൂട്ടത്ത് മറ്റൊരു സാധ്യത. മുരളീധരന്‍ മത്സരിക്കുന്നില്ലെങ്കില്‍ സുരേന്ദ്രന്‍ എന്നാണ് കോര്‍ കമ്മിറ്റിയില്‍ ഉയര്‍ന്ന അഭിപ്രായം. അതേസമയം കേന്ദ്രം ആവശ്യപ്പെട്ടാല്‍ മത്സരിക്കാം അല്ലെങ്കില്‍ മത്സര രംഗത്തേക്ക് ഇല്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്.

സുരേഷ് ഗോപിക്ക് തൃശൂർ

സുരേഷ് ഗോപിക്ക് തൃശൂർ

രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപിയെ മത്സരിപ്പിക്കണം എന്ന ആവശ്യവും കോര്‍ കമ്മിറ്റിയില്‍ ഉയര്‍ന്നു. സുരേഷ് ഗോപിയെ തൃശൂരില്‍ മത്സരിപ്പിക്കണം എന്നാണ് ആവശ്യം. അതല്ലെങ്കില്‍ വട്ടിയൂര്‍ക്കാവില്‍ സുരേഷ് ഗോപി വരണമെന്നാണ് അഭിപ്രായം ഉയര്‍ന്നത്. എന്നാല്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിട്ടുളളതാണ്. സിനിമാ തിരക്കുകളിലാണ് താരം ഇപ്പോള്‍.

പാലക്കാട് ഇ ശ്രീധരൻ

പാലക്കാട് ഇ ശ്രീധരൻ

പാര്‍ട്ടി കേന്ദ്ര നേതൃത്വം പറഞ്ഞാല്‍ മത്സരിക്കാം എന്നുളള നിലപാടിലാണ് സുരേന്ദ്രനെ പോലെ തന്നെ സുരേഷ് ഗോപിയുമുളളത്. അടുത്തിടെ ബിജെപിയില്‍ എത്തിയ ഇ ശ്രീധരനെ പാലക്കാട് മത്സരിപ്പിക്കാനാണ് ആലോചന. എന്നാല്‍ മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ എവിടെയെങ്കിലും മത്സരിക്കണം എന്നാണ് ശ്രീധരന്റെ ആവശ്യം. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സുരേന്ദ്രന്‍ അവതരിപ്പിച്ചത് വിവാദമായിരുന്നു.

നേമത്ത് കുമ്മനം

നേമത്ത് കുമ്മനം

ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഇക്കുറി ഒ രാജഗോപാലിന് അവസരം ലഭിച്ചേക്കില്ല. പകരം കുമ്മനം രാജശേഖരനെ ആണ് നേമത്ത് പാര്‍ട്ടി പരിഗണിക്കുന്നത്. പികെ കൃഷ്ണദാസിനെ കാട്ടാക്കട മണ്ഡലത്തില്‍ ആണ് പരിഗണിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷും പാറശാലയില്‍ കരമന ജയനും മത്സരിക്കണം എന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്ന അഭിപ്രായം. തിരുവനന്തപുരം ഇക്കുറി ബിജെപിക്ക് വലിയ പ്രതീക്ഷകളുളള ജില്ലയാണ്.

ഹോട്ട് ലുക്കിൽ നടി നിഖിത ശർമ്മയുടെ ചിത്രങ്ങൾ വൈറൽ

English summary
BJP Core Committee suggests name of K Surendran as Konni candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X