എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ബിജെപി ഫ്ലക്സ്, ആരോപണവുമായി സിപിഎം
കൊല്ലം: യുഡിഎഫ് എംപി എന്‍കെ പ്രേമചന്ദ്രന് അഭിവാദ്യമര്‍പ്പിച്ച് ബിജെപി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ വിവാദത്തില്‍. നഗരത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതിനെ തുടര്‍ന്നാണ് ബിജെപിയുടെ കൊറ്റംങ്കര കൗണ്‍സിലറുടെ നേതൃത്വത്തില്‍ എന്‍കെ പ്രേമചന്ദ്രന് അഭിവാദ്യം അര്‍പ്പിച്ച് ഫ്ലക്സ് സ്ഥാപിച്ചത്.
കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന്‍ പ്രധാനമന്ത്രിയെ കൊണ്ടുവന്നത് എന്‍കെ പ്രേമചന്ദ്രനാണെന്ന സിപിഎം ആരോപണം നിലനില്‍ക്കെയാണ് എംപിക്ക് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി കൗണ്‍സില്‍ ഫ്ലക്സ് സ്ഥാപിക്കുന്നത്. പ്രേമചന്ദ്രനും ബിജെപിയുമായുള്ള ബന്ധത്തിന്‍റെ കൂടുതല്‍ തെളിവുകള്‍ ദിനം പ്രതി പുറത്തുവരികയാണെന്ന് സിപിഎം ആരോപിക്കുന്നു.

നാടിന് നല്ലത് ചെയ്തത് ആരായാലും അയാൾക്ക് അഭിനന്ദനം അറിയിക്കേണ്ടതാണെന്നായിരുന്നു വിവാദത്തോടുള്ള ശിവാനന്ദന്‍റെ പ്രതികരണം. അതേസമയം സംഭവത്തില്‍ കൗണ്‍സിലറോട് ബിജെപി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രേമചന്ദ്രന് ഒരു തരത്തിലുള്ള പിന്തുണയുമില്ലെന്നും ബിജെപി നേതൃത്വം വ്യക്തമാക്കുന്നു. ഫ്ലക്സ് ബോര്‍ഡ് വച്ചതിന് പിന്നില്‍ സിപിഎം ആണെന്നാണ് യുഡിഎഫ് ആരോപണം.












Click it and Unblock the Notifications